ജനുവരിയിൽ രാജ്യത്ത് കോവിഡ്കേസുകൾ വർധിച്ചേക്കും, അടുത്ത 40 ദിവസം നിർണായകം- കേന്ദ്രആരോ​ഗ്യമന്ത്രാലയം

ന്യൂഡൽഹി: ജനുവരി പകുതിയോടെ രാജ്യത്ത് കോവിഡ് രോ​ഗികൾ വർധിച്ചേക്കുമെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം. അടുത്ത 40 ദിവസം നിർണായകമാണെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകുന്നു. വിദേശത്തുനിന്നു വരുന്നവരിൽ കോവിഡ് വർധിക്കുന്നതാണ് മുന്നറിയിപ്പിനു പിന്നിൽ.രണ്ടുദിവസത്തിനിടെ വിദേശത്തു നിന്നുവന്ന 39 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ കേന്ദ്ര ആരോ​ഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നാളെ (വ്യാഴാഴ്ച) വിമാനത്താവളങ്ങൾ സന്ദർശിക്കും. മുമ്പത്തെ കോവിഡ് തരം​ഗത്തിന്റെ രീതി കണക്കിലെടുത്താണ് പുതിയ വിലയിരുത്തലിൽ എത്തിച്ചേർന്നിരിക്കുന്നത്. നേരത്തേ ഈസ്റ്റ് ഏഷ്യയിലെ വ്യാപനം ആരംഭിച്ച് […]

Continue Reading

സ്‌കൂള്‍ കലോത്സവത്തിന് മാസ്‌ക് നിര്‍ബന്ധം; സാനിറ്റൈസര്‍ ഉറപ്പാക്കും: മന്ത്രി

സംസ്ഥാന സ്കൂള്‍ കലോല്‍സവത്തില്‍ മാസ്ക് നിര്‍ബന്ധമായി ഉപയോഗിക്കണമെന്ന് വിദ്യാഭ്യാസമന്ത്രി. സാനിറ്റൈസറും ഉറപ്പാക്കണം. കോവിഡ് ജാഗ്രത കണക്കിലെടുത്തുള്ള നടപടികള്‍ എല്ലാവരുടെയും ഭാഗത്ത് നിന്ന് ഉണ്ടാകണമെന്നും മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. മല്‍സരങ്ങളില്‍ എ.ഗ്രേഡ് ലഭിക്കുന്നവര്‍ക്ക് 1000 രൂപ സ്കോളര്‍ഷിപ്പ് നല്‍കും. മുഴുവന്‍ കുട്ടികളെയും പങ്കെടുപ്പിച്ച് ഇക്കുറി വലിയ ഘോഷയാത്ര ഉണ്ടാകില്ലെന്നും മന്ത്രി കോഴിക്കോട് പറഞ്ഞു.

Continue Reading

കാസർകോട് വടിവാൾ കൊണ്ട് യുവാവിനെ ആക്രമിച്ച രണ്ടു പേർ അറസ്റ്റിൽ

ബദിയടുക്ക:.വാഹനം ഓവർ ടേക്ക് ചെയ്യുന്നതിനെ ചൊല്ലിയുണ്ടായതർക്കത്തിനിടെ യുവാവിനെ വടിവാൾകൊണ്ട് ആക്രമിച്ച മൂന്നംഗ സംഘത്തിലെ രണ്ടു പേരെ വധശ്രമ കേസിൽ പോലീസ് പിടികൂടി.പത്തോളം കേസിലെ പ്രതിയായബദിയടുക്ക ബാദൂർ സ്വദേശി വസന്ത (31), ബാദൂരിലെബാലസുബ്രഹ്മണ്യം (24) എന്നിവരെയാണ് എസ്.ഐ.കെ പി .വിനോദ് കുമാറും സംഘവും അറസ്റ്റ് ചെയ്തത്. മൂന്നാം പ്രതി അവിനാഷ് (24) പോലീസ് പിടിയിലായിട്ടുണ്ട്.ഇക്കഴിഞ്ഞ 26 ന് രാത്രിയിൽ ബദിയടുക്ക ഷേണിയിൽ വെച്ചാണ് സംഭവം.മണിയംമ്പാറ സ്വദേശികളായ സൂര്യോദയ (19), സുഹൃത്ത് രൂപേഷ് (25) എന്നിവരെയാണ് വാഹനത്തിൽ പിൻതുടർന്ന മൂന്നംഗ […]

Continue Reading

ജലീൽ വധക്കേസ്: ഒരാൾ കൂടി അറസ്റ്റിൽ; പിടിയിലായവർ നാലായി; മംഗ്ളൂറിൽ ശക്തമായ പ്രതിഷേധവുമായി മുസ്ലിം സംഘടനകൾ

മംഗ്ളുറു: സൂറത്കല്ലിനടുത്ത് കാട്ടിപ്പള്ളയിൽ ഫാൻസി കടയുടമ അബ്ദുൽ ജലീലിനെ (45) കൊലപ്പെടുത്തിയ കേസിൽ ഒരാളെ കൂടി സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം നാലായി. ദക്ഷിണ കന്നഡ ജില്ലയിലെ ലക്ഷ്മീശ ദേവാഡിഗ (29) ആണ് പിടിയിലായത്. കൊലപാതകത്തിന് ഗൂഢാലോചന നടത്തിയെന്ന കുറ്റത്തിനാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. ദക്ഷിണ കന്നഡ ജില്ലയിലെ ഷൈലേഷ് പൂജാരി (21), സവിൻ കാഞ്ചൻ (24), പവൻ (23) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.രണ്ട് മാസം മുമ്പ് ഒരു പ്രശ്‌നത്തിന്റെ […]

Continue Reading

ചില്ലറ ടെൻഷൻ വേണ്ട; KSRTC യിൽ QR code, ഫോൺപേയിലൂടെ ഇനി ബസ് ചാർജ് നൽകാം

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസിൽ ഫോൺപേയിലൂടെ ടിക്കറ്റ് തുക കൈമാറാം. ചില്ലറയില്ലാത്തതിന്റെ പേരിൽ കണ്ടക്ടറുമായി തർക്കിക്കേണ്ടിവരില്ല. പുതിയ സംവിധാനം ബുധനാഴ്ച മുതൽ നിലവിൽവരും. ബസിനുള്ളിൽ ഒട്ടിച്ചിരിക്കുന്ന ക്യൂ ആർ കോഡ് സ്കാൻ ചെയ്ത് ടിക്കറ്റ് തുക നൽകാനാകും. പണം കൈമാറിയ മെസേജ് കണ്ടക്ടറെ ബോധ്യപ്പെടുത്തിയാൽ മതി. ഉദ്ഘാടനം രാവിലെ 10.30-ന് മന്ത്രി ആന്റണി രാജു നിർവഹിക്കും.

Continue Reading

വർക്കലയിൽ പെൺകുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തി; ആണ്‍ സുഹൃത്ത് കസ്റ്റഡിയില്‍

തിരുവനന്തപുരം: വർക്കലയിൽ പെൺകുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. വടശ്ശേരികോണത്ത് സ്വദേശിനി പതിനേഴുകാരിയായ സംഗീതയാണ് കൊല്ലപ്പെട്ടത്. വീടിനു പുറത്ത് കഴുത്തിൽ ഗുരുതരമായി പരിക്കേറ്റ നിലയിലാണ് സംഗീതയെ കണ്ടത്. പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം.ശ്രീശങ്കര കോളേജിലെ ഒന്നാം വർഷ വിദ്യാർഥിയാണ് സംഗീത. ഇന്നലെ രാത്രി സഹോദരിക്കൊപ്പം ഉറങ്ങാൻ കിടന്ന പെൺകുട്ടിയെ പിന്നീട് വീടിന് പുറത്ത് ചോരയിൽ കുളിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കഴുത്തിന് ഗുരുതര പരിക്കേറ്റ നിലയിലായിരുന്നു പെൺകുട്ടി. പൊലീസ് പറയുന്നതനുസരിച്ച് സംഗീതയ്ക്ക് പള്ളിക്കൽ സ്വദേശി ഗോപു എന്നയാളുമായി അടുപ്പമുണ്ടായിരുന്നു. ഇയാൾ പെൺകുട്ടിയുടെ വിശ്വാസമുറപ്പിക്കാനായി […]

Continue Reading

കര്‍ണാടകയില്‍ കാര്‍ അപകടത്തില്‍ കാസര്‍കോട് സ്വദേശികളായ ദമ്പതികള്‍ മരിച്ചു; 4 പേര്‍ക്ക് പരുക്ക്

ഹനഗൽ: കർണാടകയിൽ കാർ അപകടത്തിൽ തളങ്കര സ്വദേശികളായ ദമ്പതികൾ മരിച്ചു. തളങ്കര നുസ്രത് നഗറിലെ മുഹമ്മദ് (65), ഭാര്യ ആഇശ (62) എന്നിവരാണ് മരിച്ചത്. നാല് പേർക്ക് പരുക്കേറ്റു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്കും രണ്ട് മണിക്കും ഇടയിൽ ഹനഗൽ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് അപകടം നടന്നത്. ആഇശ ആശുപത്രിയിലേക്ക് എത്തിക്കും മുമ്പും മുഹമ്മദ് ആശുപത്രിയിൽ എത്തിച്ച ശേഷവുമാണ് മരിച്ചത്.മൃതദേഹങ്ങൾ ഹനഗൽ താലൂക് ആശുപത്രി മോർചറിയിൽ സൂക്ഷിച്ചിരിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. ദമ്പതികളുടെ മകൻ സിയാദ്, ഭാര്യ സജ്ന, മക്കളായ […]

Continue Reading

പത്തൊന്‍പത്കാരി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

കൊല്ലത്ത് 19കാരി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍. കൊല്ലം കുമ്മിള്‍ വട്ടത്താമര മണ്ണൂര്‍വിളാകത്ത് വീട്ടില്‍ ജന്നത്ത് ആണ് മരിച്ചത്. ഭര്‍ത്താവ് റാസിഫ് വിദേശത്താണ്. അഞ്ച് മാസം മുന്‍പായിരുന്നു ഇവരുടെ വിവാഹം. ഇന്ന് പുലര്‍ച്ചെയോടെയാണ് ജന്നത്തിനെ ഭര്‍ത്താവിന്റെ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടത്. കിടപ്പുമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. രാത്രി രണ്ട് മണിയോടെ റാസിഫ് ജന്നത്തിനെ ഫോണില്‍ വിളിച്ചെങ്കിലും കിട്ടിയില്ല. തുടര്‍ന്ന് വീട്ടുകാരെ വിളിച്ചറിയിച്ചു. പലതവണ വിളിച്ചിട്ടും ഫോണെടുക്കാത്തതോടെ വീട്ടുകാര്‍ അടുത്തുള്ള ബന്ധുക്കളെയും വിവരമറിയിച്ചു.

Continue Reading

ലക്ഷങ്ങള്‍ വിലവരുന്ന മാരക ലഹരിമരുന്നുമായി ലോഡ്ജ് മുറിയില്‍ നിന്ന് യുവാവ് അറസ്റ്റില്‍; മറ്റൊരാള്‍ കൂടി പൊലീസ് വലയില്‍

കാസർകോട്: ലക്ഷങ്ങൾ വിലവരുന്ന മാരക ലഹരിമരുന്നുമായി ലോഡ്ജ് മുറിയിൽ നിന്ന് യുവാവിനെ കാസർകോട് ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു. കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ മുഹമ്മദ് മർസൂഖ് (28) ആണ് അറസ്റ്റിലായത്. റെയിൽവേ സ്റ്റേഷന് സമീപത്തുള്ള ലോഡ്ജിൽ നിന്നാണ് മയക്കുമരുന്നുകൾ പിടിച്ചെടുത്തത്. ലോഡ്ജിന് പുറത്തുള്ള സ്ഥലത്ത് മയക്കുമരുന്ന് ഉപയോഗിക്കുന്നതിനിടെ പിടിയിലായ യുവാവിനെ ചോദ്യം ചെയ്തപ്പോഴാണ് ലോഡ്ജ് മുറിയിൽ മയക്കുമരുന്ന് സൂക്ഷിച്ചതായുള്ള വിവരം ലഭിച്ചതെന്ന് പൊലീസ് പറഞ്ഞു. വിപണിയിൽ 1.5 ലക്ഷം രൂപ വിലവരുന്ന എംഡിഎംഎ എക്സ്റ്റസി ലഹരിമരുന്നാണ് […]

Continue Reading

യുവതിയുടെ അടിവസ്ത്രത്തിനുള്ളിൽ സ്വര്‍ണം; ദുബായ് യാത്ര ഇന്റര്‍വ്യൂവിനെന്ന പേരില്‍; പ്രതിഫലം 60000 രൂപ

കരിപ്പൂര്‍ വിമാനത്താവളം വഴി അടിവസ്ത്രത്തിനുള്ളിൽ ഒരു കോടി രൂപ വിലവരുന്ന സ്വർണ്ണ മിശ്രിതവുമായി പിടിയിലായ 19 വയസ്സുകാരി ദുബായിലേക്ക് പോയത് ഇന്റർവ്യൂവിൽ പങ്കെടുക്കാനെന്ന പേരിൽ. ദുബായിൽ ആറു ദിവസത്തെ ഇന്റർവ്യൂ ഉണ്ടെന്നും അതില്‍ പങ്കെടുക്കണമെന്നും കാസർകോട് സ്വദേശിയായ ഷഹല വീട്ടുകാരോടു പറഞ്ഞിരുന്നത്. സ്വര്‍ണക്കടത്ത് സംഘം അറുപതിനായിരം രൂപ ഷഹലയ്ക്കു പ്രതിഫലമായി നല്‍കിയെന്നും പോലീസ് പറഞ്ഞു.മിശ്രിത രൂപത്തിലുള്ള 1884 ഗ്രാം സ്വർണം മൂന്ന് പാക്കറ്റുകളിലായാണ് ഷഹല അടിവസ്ത്രത്തിനുള്ളിൽ  ഒളിപ്പിച്ചിരുന്നത്. മിശ്രിത രൂപത്തിലാക്കിയ സ്വർണം ഉൾവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് കൈമാറിയതും സ്വർണക്കടത്ത് […]

Continue Reading