വിസ മാറണമെങ്കിൽ രാജ്യം വിടണം; നെട്ടോട്ടമോടി യുഎഇയിലെ പ്രവാസികൾ

ദുബൈ: രാജ്യത്തിനുള്ളിൽ നിന്ന്​ വിസ മാറാനുള്ള സൗകര്യം യു.എ.ഇ നിർത്തിലാക്കിയതോടെ പുതിയ വിസയെടുക്കാൻ പ്രവാസികളുടെ നെട്ടോട്ടം. കാറിലും ബസിലും വിമാനത്തിലുമായി ഒമാനിലെത്തി പുതിയ വിസയെടുത്ത്​ തിരിച്ചുവരാനാണ്​ ശ്രമം. എന്നാൽ, തിരക്കേറിയതോടെ ഒമാൻ വഴിയുള്ള റോഡ്​ യാത്രയും ദുഷ്കരമായി.രാജ്യത്തിനുള്ളിൽ നിന്ന്​ തന്നെ വിസ മാറാനുള്ള സൗകര്യം കഴിഞ്ഞയാഴ്ചയാണ്​ യു.എ.ഇ നിർത്തലാക്കിയത്.വിസ മാറണമെങ്കിൽ രാജ്യം വിടണമെന്ന നിബന്ധന യു.എ.ഇയിൽ മുൻപ്​ ഉണ്ടായിരുന്നെങ്കിലും കോവിഡ്​ കാലത്ത്​ ഇതിന്​ ഇളവ്​ നൽകിയിരുന്നു. നിയമം മാറിയതോടെ കാലാവധി കഴിഞ്ഞ സന്ദർശക വിസക്കാരും താമസ വിസക്കാരുമെല്ലാം […]

Continue Reading

കാസർഗോഡ് 19 വയസ്സുകാരിയെ മയക്കുമരുന്ന് നൽകി പീഡനത്തിനിരയാക്കിയ സംഭവം: ഇടനിലക്കാരിയായ യുവതി അറസ്റ്റിൽ.

19കാരിയെ മയക്കുമരുന്ന് നല്‍കി കൂട്ടബലാത്സംഗത്തിനരയാക്കിയെന്ന കേസില്‍ ഇടനിലക്കാരിയായ ഒരു യുവതി കൂടി അറസ്റ്റിലായി. പീഡനത്തിനായി പെണ്‍കുട്ടിയെ ഇടനിലക്കാരി കാഴ്ചവെച്ചുവെന്ന് സംശയിക്കുന്ന രണ്ട്‌പേരെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വാടക ക്വാര്‍ടേഴ്‌സില്‍ താമസിക്കുന്ന ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബിഫാത്വിമ (42) ആണ് അറസ്റ്റിലായത്.ഉദുമയിലെ ഒരു കേന്ദ്രത്തില്‍ വെച്ചാണ് ഇടനിലക്കാരിയായ ബിഫാത്വിമ പീഡനത്തിനായി പെണ്‍കുട്ടിയെ രണ്ട് യുവാക്കള്‍ക്ക് കൈമാറിയത്. ഇവര്‍ ക്രൈംബ്രാഞ്ചിന്റെ പിടിയിലായിട്ടുണ്ട്. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ഇവരുടെ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന. കാസര്‍കോട് വനിതാ സെലില്‍ […]

Continue Reading

ഒരു കോടി രൂപയുടെ സ്വർണം അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച കാസർഗോഡ് സ്വദേശിനി അറസ്റ്റിൽ

കരിപ്പൂരില്‍ ഒരു കോടിയുടെ സ്വര്‍ണവുമായി പത്തൊന്‍പതുകാരി പിടിയില്‍. ദുബായില്‍നിന്നെത്തിയ കാസര്‍കോട് സ്വദേശിനി ഷഹലയാണ് പിടിയിലായത്. അടിവസ്ത്രത്തില്‍ തുന്നിച്ചേര്‍ത്ത് 1,884 ഗ്രാം സ്വര്‍ണം കടത്താന്‍ ശ്രമിക്കവെയാണ് പിടിയിലായത്. കസ്റ്റംസ് പരിശോധന പൂര്‍ത്തിയാക്കി പുറത്തിറങ്ങിയപ്പോഴാണ് പൊലീസ് പിടികൂടിയത്

Continue Reading

ചെറുവത്തൂർ നഗരം പാൽക്കടലായി; എസ്.എസ്.എഫ് ജില്ലാ റാലിക്ക് പ്രൗഢ്വോജ്വല സമാപനം ആയിരത്തോളം വിദ്യാർത്ഥികളാണ് അണി ചേർന്നത്

ചെരുവത്തൂർ:നമ്മൾ ഇന്ത്യൻ ജനത എന്ന ശീർഷകത്തിൽ എസ് എസ് എഫ് കാസർകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഗോൾഡൻ ഫിഫ്റ്റി ജില്ലാ റാലി സമാപിച്ചു.സെക്ടറുകളിൽ നിന്ന് തെരഞ്ഞടുത്ത കേഡർ അംഗങ്ങളായ ആയിരത്തോളം പേർ പങ്കെടുത്ത റാലി ചെറുവത്തൂർ നഗരിയെ പാൽക്കടലാക്കി.പ്രത്യേക യൂണിഫോം ധരിച്ചെത്തിയ വിദ്യാർത്ഥി വ്യൂഹത്തിൻ്റെ അച്ചടക്കത്തോടെയുള്ള ചുവടുകൾ നഗരിക്ക് പുതു കാഴ്ച സമ്മാനിച്ചു. നഗരം ചുറ്റി ചെറുവത്തൂർ ടൗണിൽ റാലി സമാപിച്ചു. ചെറുവത്തൂർ ബസ്സ്റ്റാൻഡ് പരിസരത്ത് നടന്ന പൊതുസമ്മേളനം അബ്ദുറഹ്മാൻ സഖാഫി പൂത്തപ്പലത്തിന്റെ അധ്യക്ഷതയിൽ എസ് എസ് […]

Continue Reading

കടയിൽ കയറി യുവാവിനെ വെട്ടിക്കൊന്നത് രണ്ടംഗ സംഘം; സൂറത്ത്കലിൽ ചൊവ്വാഴ്ച വരെ നിരോധനാജ്ഞ

 മംഗളൂരു: സൂറത്ത്കലിൽ യുവാവിനെ വെട്ടിക്കൊന്ന സംഭവത്തിൽ സ്ഥലത്ത് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. സൂറത്ത്കൽ, പനമ്പൂർ, ബജ്പെ, കാവൂർ എന്നീ പൊലീസ് സ്റ്റേഷൻ പരിധികളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ചൊവ്വാഴ്ചരാവിലെ ആറുമണിവരെയാണ് നിരോധനാജ്ഞ. ഈ ദിവസങ്ങളിൽ കടകൾ വൈകീട്ട് 6 മണിക്ക് അടക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഇന്നും നാളെയും മദ്യശാലകൾക്കും നിയന്ത്രണം ഏർപ്പെടുത്തി.കാട്ടിപ്പള്ള നാലാം ബ്ലോക്കിലെ ജലീൽ ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രി രണ്ടംഗ സംഘമാണ് കൃഷ്ണപുരയിലെ കടയിൽ കയറി ജലീലിനെ വെട്ടിക്കൊന്നത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷപ്പെടുത്താനായില്ല. […]

Continue Reading

മഥുര ഷാഹി മസ്ജിദ്: സംഘ്പരിവാർ അവകാശവാദമുന്നയിച്ച മൂന്നാമത്തെ പള്ളി

ന്യൂഡൽഹി: രാമജൻമഭൂമിയാണെന്ന് അവകാശപ്പെട്ട് ബാബരി മസ്ജിദ് തകർത്തതിന് പിന്നാലെ സംഘ്പരിവാർ അവകാശവാദമുന്നയിച്ചവയാണ് മഥുരയിലെയും കാശിയിലെയും പള്ളികൾ. 1992 ഡിസംബർ ആറിന് ബാബരി മസ്ജിദ് തകർത്ത ഭൂമിയിൽ രാമക്ഷേത്രം നിർമിക്കണമെന്ന വി.എച്ച്.പിയുടെ ആവശ്യം സുപ്രിംകോടതി അംഗീകരിക്കുകയും പള്ളി തകർത്ത കേസിലെ മുഴുവൻ പ്രതികളെയും കീഴ്‌കോടതികൾ വെറുതെവിടുകയും ചെയ്തിരുന്നു. വാരാണസി പള്ളിയിൽ ശിവലംഗം കണ്ടെടുത്തെന്ന ഹിന്ദുത്വ അവകാശവാദം മുഖവിലക്കെടുത്ത് സുപ്രിംകോടതി വുദുഖാന അടച്ചിട്ട് സേനയുടെ സംരക്ഷണത്തിലാക്കാൻ നിർദേശിച്ചിരുന്നു. വാരാണസിയിൽ വുദുഖാനക്ക് പുറമെ പള്ളി മുഴുവനായും ആരാധനക്ക് ഹിന്ദുക്കൾക്ക് വിട്ടുകൊടുക്കണമെന്ന സംഘ്പരിവാർ […]

Continue Reading

ഇനി ബേക്കലിലും ഫ്‌ളോട്ടിങ് ബ്രിഡ്ജ്; അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവലിന് തുടക്കമായി

ബേക്കൽ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഇതുവരെ കണ്ടിട്ടില്ലാത്ത കാഴ്ചകളാണ് പത്ത് ദിവസം നീളുന്ന ഫെസ്റ്റിൽ ഒരുക്കിയിരിക്കുന്നത്.ആകാശക്കാഴ്ചകൾ ആസ്വദിക്കാൻ ഹെലികോപ്റ്റർ യാത്ര, ഫ്ലോട്ടിങ് ബ്രിഡ്ജ്, റോബോട്ടിക് ഷോ, ചെടികളുടെ പ്രദർശനം, വ്യത്യസ്തമാർന്ന രുചിക്കൂട്ടുകൾ പരിചയപ്പെടുത്തുന്ന ഭക്ഷണശാലകൾ, നിരവധി പ്രദർശന, വിൽപ്പന സ്റ്റാളുകൾ തുടങ്ങിയവ ഫെസ്റ്റിൽ കാണാം. അന്താരാഷ്ട്രതലത്തിൽ അറിയപ്പെടുന്ന കലാകാരന്മാർ അണിനിരക്കുന്ന കലാപരിപാടികളും സാംസ്കാരിക പരിപാടികളുമെല്ലാം സന്ദർശകർക്കായി ഒരുങ്ങിക്കഴിഞ്ഞു. 200ലധികം സ്റ്റാളുകൾ ഉണ്ടാകും.സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ. അധ്യക്ഷനായി. മന്ത്രി അഹമ്മദ് ദേവർകോവിൽ […]

Continue Reading

മുംബൈയില്‍ ക്രൂരമായ ആക്രമണത്തിന് ഇരയായ കാസര്‍കോട് സ്വദേശി മരിച്ചു;

മുംബൈ/കുമ്പള: മുംബൈയിൽ കൂറുകച്ചവടക്കാരന്റെ മർദനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കുമ്പള സ്വദേശി മരിച്ചു. ആരിക്കാടി കുന്നിൽ ഖിളരിയ മസ്ജിദിന് സമീപം താമസിക്കുന്ന നാട്ടക്കൽ അബ്ദുൽ റഹ്‌മാന്റെ മകൻ മുഹമ്മദ് ഹനീഫ്(48) ആണ് മരിച്ചത്.മുംബൈ സ്വദേശി നൂറുൽ ഇസ്‌ലാം ഷെയ്ക്ക് എന്നയാളുടെ മുംബൈ ഡോംഗ്രിയിലുള്ള ഗസ്റ്റ് ഹൗസ് നടത്തിവരികയായിരുന്നു ഹനീഫ്. നേരത്തെ ഇയാളുടെ തന്നെ മറ്റൊരു ഗസ്റ്റ് ഹൗസിൽ നിന്ന് ഹനീഫയെ ഒഴിവാക്കിയിരുന്നതായി പറയപ്പെടുന്നു. ഈ ഇടപാടിൽ 40 ലക്ഷം രൂപ മുഹമ്മദ് ഹനീഫക്ക് നൂറുൽ ഇസ്‌ലാം നൽകാനുണ്ടായിരുന്നതായാണ് വിവരം.പല […]

Continue Reading

കാസർകോട് 11 മാസം പ്രായമായ കുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചു

കാസർകോട്: പതിനൊന്ന് മാസം പ്രായമായ പിഞ്ചുകുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചു. കാസർകോഡ് അമ്പലത്തറ ഇരിയ അബ്ദുൾ ജബ്ബാറിന്റെ മകൻ മുഹമ്മദ് റിസയാണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. ഇന്നലെ കുഞ്ഞിന്റെ മുത്തശ്ശി മരിച്ചിരുന്നു. കുഞ്ഞിന് ഭക്ഷണമുണ്ടാക്കാൻ അമ്മ അടുക്കളയിൽ പോയ സമയത്താണ് അപകടം നടന്നത്. 

Continue Reading

ലോകകപ്പിലെ ഏറ്റവും മികച്ച ഗോളിനുള്ള പുരസ്‌കാരം ബ്രസീലിലേക്ക്, താരമായി റിച്ചാർലിസൺ(വീഡിയോ കാണാം )

ദോഹ: 2022 ഫുട്ബോൾ ലോകകപ്പിലെ ഏറ്റവും മികച്ച ഗോളിനുള്ള പുരസ്കാരം പ്രഖ്യാപിച്ച് ഫിഫ. ബ്രസീലിന്റെ സൂപ്പർതാരം റിച്ചാർലിസൺ നേടിയ ഗോളാണ് ടൂർണമെന്റിലെ ഏറ്റവും മികച്ചതായി തിരഞ്ഞെടുത്തിരിക്കുന്നത്. സെർബിയയ്ക്കെതിരായ ഗ്രൂപ്പ് ഘട്ട മത്സരത്തിലാണ് റിച്ചാർലിസണിന്റെ അത്ഭുത ഗോൾ പിറന്നത്. വോട്ടെടുപ്പിലൂടെയാണ് റിച്ചാർലിസൺ പുരസ്കാര ജേതാവായത്. സെർബിയയ്ക്കെതിരായ മത്സരത്തിന്റെ 73-ാം മിനിറ്റിലാണ് ഗോൾ പിറന്നത്. വിനീഷ്യസ് ജൂനിയറിന്റെ പാസ് സ്വീകരിച്ച റിച്ചാർലിസൺ അതിമനോഹരമായ ബൈസിക്കിൾ കിക്കിലൂടെ പന്ത് വലയിലെത്തിച്ചു. മത്സരത്തിൽ ബ്രസീൽ 2-0 ന് വിജയിക്കുകയും ചെയ്തു. 25 കാരനായ […]

Continue Reading