ഒരു ബര്‍ഗര്‍ മുഴുവന്‍ കേറും; ലോകത്തിലെ ഏറ്റവും ‘വലിയ വായ’യുമായി യുവതി; വീഡിയോ വൈറല്‍

സാമന്ത റംസ്ഡെല്‍ എന്ന് 32–കാരി സോഷ്യൽ മീഡിയയിൽ പ്രശസ്തയാണ്. കാരണം ലോകത്തിലെ ഏറ്റവും വലിയ വായയുള്ള യുവതി എന്ന പേരിലാണ് ഇവര്‍ വൈറലായത്. ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‌സാണ് 2021ലെ വലിയ വായയുളള സ്ത്രീയെന്ന റെക്കോര്‍ഡ് സാമന്ത റാംസ്‌ഡെല്ലിന് നല്‍കിയിരിക്കുന്നത്.6.52 സെന്റിമീറ്റര്‍ വീതിയാണ് സാമന്തയുടെ വായയ്ക്കുളളത്. ആപ്പിള്‍, ഓറഞ്ച്, വലിയ കുക്കീസ്, ചോക്ലേറ്റ് ബാര്‍, ബര്‍ഗര്‍ എന്നിവ മുറിക്കാതെ അതേ രീതിയില്‍ സാമന്തയുടെ വായയില്‍ വയ്ക്കാനാവും. ഇതിന്‍റെ ഒരു വീഡിയോ രണ്ടു ദിവസം മുമ്പ് ഗിന്നസ് […]

Continue Reading

ടാങ്കർ ലോറിയും ബൈകും കൂട്ടിയിടിച്ച് പ്ലസ് ടു വിദ്യാർഥി മരിച്ചു; സുഹൃത്തുക്കൾക്ക് ഗുരുതര പരുക്ക്

കാസറഗോഡ് :ടാങ്കർ ലോറിയും ബൈകും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു. സുഹൃത്തുക്കൾക്ക് ഗുരുതര പരുക്കേറ്റു. ചന്ദ്രഗിരി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയും മൗവ്വലിലെ അബ്ദുർ റഹ്‌മാന്റെ മകനുമായ അശ്ഫാഖ്‌ (18) ആണ് മരിച്ചത്. പള്ളിക്കര ജൻക്ഷനിൽ തിങ്കളാഴ്ച രാത്രി 11.45 മണിയോടെയായിരുന്നു അപകടം. കൂടെയുണ്ടായിരുന്ന പാലക്കുന്ന് കണ്ണംകുളം സ്വദേശികളായ രണ്ട് സുഹൃത്തുകൾക്ക് ഗുരുതരമായി പരുക്കേറ്റു. ഇവരെ മംഗ്ളൂറിലെ ആശുപത്രിയിലേക്ക് മാറ്റി.ടർഫ് മൈതാനത്ത് ഫുട്‍ബോൾ കളിച്ച് വീട്ടിലേക്ക് മടങ്ങും വഴിയാണ് അപകടം സംഭവിച്ചത്. ഇവർ സഞ്ചരിച്ച ബൈക് പെരിയ റോഡിൽ […]

Continue Reading

അബു ദാബി കെ.എം.സി.സി പുത്തിഗെ പഞ്ചായത്ത് കമ്മിറ്റിക്ക് പുതിയ നേതൃത്വം

അബു ദാബി : കെ.എം.സി.സി പുത്തിഗെ പഞ്ചായത്ത് കമ്മിറ്റിക്ക് പുതിയ നേതൃത്വം നിലവിൽ വന്നു. മെമ്പർഷിപ് അടിസ്ഥാനത്തിൽ വിളിച്ചു ചേർത്ത ജനറൽ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.പുത്തിഗെ പഞ്ചായത്ത് കെ എം സി സി പ്രസിഡന്റ് ഫാറൂഖ് സീതാംഗോളിയുടെ അദ്ധ്യക്ഷതിൽ ചേർന്ന യോഗം ജില്ലാ സീനിയർ വൈസ് പ്രസിഡന്റ് അസീസ് പെർമുദെ ഉത്ഘാടനം ചെയ്തു. സെക്രട്ടറി റംഷാദ് കന്തൽ കണക്കും റിപ്പോർട്ട് അവതരിപ്പിച്ചു . ജില്ലാ സെക്രട്ടറി ഹനീഫ് ചള്ളങ്കയം, മഞ്ചേശ്വരം മണ്ഡലം കെ എം […]

Continue Reading

വൈദ്യുതി തൂണിൽ പരസ്യം പതിച്ചാലും എഴുതിയാലും ക്രിമിനൽ കേസും പിഴയും

കാക്കനാട്: വൈദ്യുതി തൂണുകളിൽ പരസ്യം പതിക്കുകയോ, എഴുതുകയോ ചെയ്താൽ ക്രിമിനൽ കേസ് ഉറപ്പ്. ഇത്തരത്തിൽ പോസ്റ്റുകളിൽ പരസ്യം പതിക്കുന്നവർക്കെതിരേ നിയമനടപടിയുമായി കെ.എസ്.ഇ.ബി. രംഗത്തിറങ്ങി.പൊതുമുതൽ നശിപ്പിക്കൽ വകുപ്പ് ചുമത്തിയാണ് ഇവർക്കെതിരേ കേസെടുക്കുക. വൈദ്യുതി അപകടങ്ങൾ ഉടനടി പൊതുജനങ്ങൾക്ക് അറിയിക്കാനായി വൈദ്യുതി പോസ്റ്റുകളിൽ മഞ്ഞ പെയിന്റ് അടിച്ച് എഴുതുന്ന നമ്പർ രേഖപ്പെടുത്തിയ ഭാഗത്താണ് പലരും പരസ്യം പതിക്കുന്നത്.ഇതു ശ്രദ്ധയിൽപ്പെട്ട ഉദ്യോഗസ്ഥർ ഇവർക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പോലീസിൽ പരാതി നൽകിയിരിക്കുകയാണ്. കേസിനു പുറമെ, ഇവരിൽനിന്ന് പിഴയും ഈടാക്കും. കൂടാതെ തൂണുകളിൽ കൊടിതോരണങ്ങളും […]

Continue Reading

ഹലാൽ മാംസം നിരോധിച്ചു​കൊണ്ടുള്ള ബിൽ അവതരിപ്പിക്കാനൊരുങ്ങി കർണാടക

ബംഗളൂരു: ഹലാൽ മാംസം നിരോധിക്കാനുള്ള നീക്കവുമായി കർണാടക സർക്കാർ. ഹലാൽ മാംസം നിരോധിക്കുന്നതുമായി ബന്ധപ്പെട്ട് നിയമസഭയിൽ ബിൽ അവതരിപ്പിക്കാൻ നടപടികൾ ഏകദേശം പൂർത്തിയായി. വിദ്യാർഥികൾ സ്കൂളുകളിലും കോളജുകളിലും ഹിജാബ് ധരിക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയതിന് പിന്നാലെയാണ് വീണ്ടും മുസ്‍ലിംവിരുദ്ധ നീക്കവുമായി ബി.ജെ.പി സർക്കാർ രംഗത്തെത്തുന്നത്.അംഗീകൃതമല്ലാത്ത എല്ലാ ഭക്ഷണങ്ങളും നിരോധിക്കണമെന്ന് ബി.ജെ.പി എം.എൽ.എ രവികുമാർ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻന്റേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയോട് (എഫ്.എസ്.എസ്.എ.ഐ) ആവശ്യപ്പെട്ടു. അടുത്ത മേയിൽ നിയമസഭയിലേക്കു തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബി.ജെ.പിയുടെ പുതിയ നീക്കം. തിങ്കാഴ്ച […]

Continue Reading

ലോകജേതാക്കളായിട്ടും അർജന്‍റീനയ്ക്ക് ഒന്നാം റാങ്കില്ല; ഫിഫ റാങ്കിങ്ങിൽ ‘നമ്പർ 1’ ബ്രസീൽ തന്നെ

സൂറിച്ച്: ഖത്തർ ലോകകപ്പിനു തിരശ്ശീല വീണതിനു പിന്നാലെ ഫിഫയുടെ റാങ്കിങ് പുറത്ത്. ആവേശകരമായ കലാശപ്പോരാട്ടത്തിൽ ഫ്രാൻസിനെ തകർത്ത് ലോകജേതാക്കളായെങ്കിലും അർജന്റീനയല്ല പട്ടികയിൽ ഒന്നാമത്. ബ്രസീൽ ഒന്നാംസ്ഥാനം നിലനിർത്തിയപ്പോൾ ഒരു സ്ഥാനം മെച്ചപ്പെടുത്തി രണ്ടാം സ്ഥാനത്തേക്ക് കുതിച്ചിരിക്കുകയാണ് അർജന്റീന. ഒരു സ്ഥാനം കടന്ന് ഫ്രാൻസ് മൂന്നിലേക്ക് മുന്നേറിയപ്പോൾ ഏറെക്കാലം രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ബെൽജിയം രണ്ടു സ്ഥാനം പിന്നോട്ടുപോയി നാലിലെത്തി. ഇംഗ്ലണ്ടാണ് അഞ്ചാം സ്ഥാനത്ത്. നെതർലൻഡ്‌സ് രണ്ടടി മുന്നോട്ട് വച്ച് ആറിലുമെത്തി.ക്രൊയേഷ്യയാണ് റാങ്കിങ്ങിൽ വൻ കുതിപ്പുണ്ടാക്കിയ ടീമുകളിലൊന്ന്. 12-ാം സ്ഥാനത്തുണ്ടായിരുന്ന […]

Continue Reading

കൊച്ചിയിൽ ഇന്നുമുതൽ 5ജി,റിലയൻസ് ജിയോ സേവനം തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിൽ,മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കൊച്ചി : 5 ജി കേരളത്തിൽ കൊച്ചിയിലെത്തുകയാണ്.മലയാളികൾ കാത്തിരുന്ന വാർത്ത. വികസനത്തിന്‍റെ പല കാര്യങ്ങളും പോലെ കൊച്ചിക്കാണ് ഭാഗ്യം ആദ്യം.കൊച്ചി നഗരസഭ പരിധിയിൽ തെരഞ്ഞെടുത്ത ചില ഇടങ്ങൾ ഇന്ന് മുതൽ 5 ജി. റിലയസ് ജിയോ ആണ് 5 ജിയുമായി കേരളത്തിൽ ആദ്യമെത്തുന്നത്. 5 ജി ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും.കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ നടക്കുന്ന ഉദ്ഘാടനത്തിന് ശേഷം 5 ജി വിദ്യാഭ്യാസ,മെഡിക്കൽ,തൊഴിൽ മേഖലയിലടക്കം വരുത്തുന്ന മാറ്റങ്ങൾ എന്തൊക്കെ എന്നതിൽ വിശദമായ അവതരണവും നടക്കും. […]

Continue Reading

ഫൈനലിനെ ഫൈനലാക്കിയ എംബാപ്പെ ; രാജ്യം തോറ്റ കളിയിലെ രാജാവ്

ഇങ്ങനെയൊരു ഫൈനലും ഇങ്ങനെയൊരു കിരീടധാരണവും വേറെയുണ്ടാവില്ല. അടിമുടി നാടകീയത നിറഞ്ഞ സാധ്യതകൾ മാറിമറിഞ്ഞ സസ്പെൻസ് ത്രില്ലർ. അർജന്റീനയും മെസ്സിയും വിശ്വവിജയികളായപ്പോഴും ആരാണ് ഫൈനലിലെ യഥാർഥ ഹീറോ. എല്ലാ കിരീടവും നേടി ലോകകിരീടത്തിലും മുത്തമിട്ട മെസ്സിയോ. അതോ ഷൂട്ടൗട്ടിനെ നെഞ്ചുവിരിച്ച് നേരിട്ട് മിശിഹയായി മാറിയ മാർട്ടിനസോ. രാജ്യം തോറ്റ കളിയിൽ രാജാവായി വാണ എംബാപ്പെ തന്നെയല്ലെ യഥാർഥ ഹീറോ. സമ്മർദത്തിന്റെ പരകോടിയിൽ ഒരു ചാഞ്ചല്യവുമില്ലാതെ നാല് തവണ അയാൾ വല കുലുക്കിയപ്പോൾ അർജന്റീന ഞെട്ടിത്തരിച്ച് പോയ നിമിഷങ്ങൾ. 2014 […]

Continue Reading

കാലിക്കറ്റ് സർവകലാശാലയിലെ സ്വിമ്മിങ് പൂളില്‍ വീണ് വിദ്യാർത്ഥി മരിച്ചു

 കോഴിക്കോട്: സ്വിമ്മിങ് പൂളില്‍ വീണ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. എടവണ്ണ സ്വദേശി ഷെഹനെയാണ് കാലിക്കറ്റ് സർവകലാശാലയിലെ സ്വിമ്മിങ് പൂളില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കാലിക്കറ്റ് സർവ്വകലാശാല വിദ്യാർത്ഥിയാണ് മരിച്ച ഷെഹന്‍. പുലർച്ചെ അഞ്ച് മണിക്ക് കൂട്ടുകാരോടൊപ്പമാണ് ഷെഹന്‍ സ്വിമ്മിങ് പൂളിലെത്തിയതെന്നാണ് സൂചന. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. ഷെഹിന്‍റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Continue Reading

ലോകകപ്പ് ആഘോഷം; സംസ്ഥാനത്ത് വിവിധയിടങ്ങളിൽ സംഘർഷം; കണ്ണൂരിൽ മൂന്നുപേർക്ക് വെട്ടേറ്റു

ലോകകപ്പ് ഫൈനലിന് ശേഷമുള്ള ആഘോഷങ്ങൾക്കിടെ കൊല്ലം കണ്ണൂർ ജില്ലകളിൽ സംഘർഷം. വിജയാഘോഷത്തിനിടെ കണ്ണൂരിൽ മൂന്നുപേർക്ക് വെട്ടേറ്റു. കണ്ണൂർ പള്ളിയാംമൂലയിലാണ് സംഘർഷം. അനുരാഗ്, നകുലൻ, ആദർശ് എന്നിവർക്കാണ് വെട്ടേറ്റത്. ആറ് പേർ കസ്റ്റഡിയിലുണ്ട്. കൊട്ടാരക്കര പൂവറ്റൂരിൽ ഡി.വൈ.എഫ്.ഐ-എ.വൈ.എഫ്.ഐ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. തിരുവനന്തപുരത്ത് വിജയാഘോഷത്തിനിടെ എസ്.ഐക്ക് മർദനമേറ്റു. തിരുവനന്തപുരം പൊഴിയൂർ എസ്.ഐ എസ്. സജിക്ക് മർദനമേറ്റു. തലക്കും കൈക്കുമാണ് പരിക്ക്. 

Continue Reading