‘ഇന്ത്യയ്ക്ക് അഭിമാനം, അവിടെ ആരും ബിക്കിനി നിറം നോക്കിയില്ല’: ദീപികയ്ക്ക് അഭിനന്ദന പ്രവാഹം

കഴിഞ്ഞ കുറിച്ച് ദിവസങ്ങളായി ദീപിക പദുക്കോൺ ആണ് ബോളിവുഡിലെ ചർച്ചാ വിഷയം. പഠാൻ എന്ന ചിത്രത്തിലെ ​ആദ്യ​ഗാനമായിരുന്നു ഇതിന് കാരണം. ബേഷരം രംഗ് എന്ന ഗാനത്തിൽ ദീപിക ധരിച്ച കാവി നിറത്തിലുള്ള ബിക്കിനി ഒരു വിഭാ​ഗത്തെ ചൊടിപ്പിക്കുകയും സിനിമ ബഹിഷ്കരിക്കണമെന്ന ആവശ്യവുമായി അവർ രം​ഗത്തെത്തുകയും ചെയ്തു. ദീപികയ്ക്ക് എതിരെ സൈബർ ആക്രമണങ്ങളും വന്നു. എന്നാൽ ഈ വിവാദങ്ങൾക്ക് ഇടയിലും കഴിഞ്ഞ ദിവസം നടന്ന ഫിഫ വേൾഡ് കപ്പ് ഫൈനലിൽ ട്രോഫി അനാവരണം ചെയ്യാന്‍ ദീപിക എത്തിയപ്പോൾ, അത് […]

Continue Reading

കൈ ഷര്‍ട്ടിനുള്ളില്‍ മറച്ച് ഭിക്ഷാടനം; വ്യാജ ഭിക്ഷക്കാരനെ പിടികൂടി

ഇടുക്കി: കൈയ്യില്ലെന്ന് പറഞ്ഞ് ഷർട്ടിനുള്ളിൽ കൈമറച്ച് ഭിക്ഷാടനം നടത്തിവന്നയാളെ പിടികൂടി പൊലീസ്. ഉദുമലൈ സ്വദേശി ഹക്കീമിനെയാണ് ഞായറാഴ്ച മറയൂര്‍ പോലിസ് പിടികൂടിയത്. തമിഴ്നാട് ഉദുമലൈയില്‍ നിന്നാണ് ഇയാൾ ഭിക്ഷാടനത്തിനായി എത്തിയത്. മറയൂര്‍ ബാബുനഗറില്‍ ഒറ്റക്കൈയ്യുമായി ഭിക്ഷ യാചിക്കുന്ന യുവാവിനെ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട എസ്.ഐ. പി.ജി.അശോക് കുമാറും സംഘവും യുവാവിനെ ചോദ്യം ചെയ്ത് ശരീരിക പരിശോധന നടത്തിയപ്പോഴാണ് ഷർട്ടിനുള്ളിൽ മറച്ചനിലയിൽ ഒരു കൈ കണ്ടെത്തിയത്. ഉദുമലൈയിലെ സുഹൃത്തായ മറ്റൊരു ഭിക്ഷക്കാരന്റെ നിര്‍ദ്ദേശപ്രകാരമാണ് ഹക്കീം മറയൂരില്‍ എത്തിയത്. ഇയാളെ […]

Continue Reading

മൊഗ്രാൽ ഐലന്റ് ഇംഗ്ലീഷ് മീഡിയം സ്കൂൾ കലാ-കായിക മേള കെങ്കേമമായി

മൊഗ്രാൽ : ഓടിയും ചാടിയും പാടിയും ആടിയും കുരുന്നു മക്കൾ അരങ്ങ് തകർത്തപ്പോൾ കൂടി നിന്നവരിൽ അത് ആനന്ദവും കൗതുകവും നിറക്കുന്നതായി മാറി. മൊഗ്രാൽ ഐലന്റ് ഇംഗ്ലീഷ് മീഡിയം നഴ്സറി സ്കൂൾ കലാ-കായിക മേളയാണ് പിഞ്ചു മക്കളുടെ മാസ്മരിക പ്രകടനം കൊണ്ട് ശ്രോതാക്കളുടെ മനം കവർന്നത്.ഫ്രോഗ് ജംപിങ്, പൊട്ടറ്റോ ഗാതറിങ്, മ്യൂസിക്കൽ ചെയർ, ലെമൺ & സ്പൂൺ എന്നീ കായിക ഇനങ്ങൾക്ക് പുറമെആക്ഷൻ സോങ്, ഗ്രൂപ്പ്‌ സോങ്, ഒപ്പന, ഗ്രൂപ്പ്‌ ഡാൻസ് എന്നീ കലാ മത്സരങ്ങളും അരങ്ങേറി. […]

Continue Reading

പ്രൊഫ: പിസിഎം കുഞ്ഞിക്ക് ശേഷം സന്തോഷ് ട്രോഫിയിൽ കളിക്കാൻ ഇശൽ ഗ്രാമത്തിൽ നിന്ന് മറ്റൊരു താരോദയം കൂടി..

മൊഗ്രാൽ. ഫുട്ബോൾ ഭൂപടത്തിൽ മൊഗ്രാലിന് ദേശീയതലത്തിൽ തന്നെ പേരും പെരുമയും നേടിയെടുത്ത മുൻ സന്തോഷ് ട്രോഫി താരം പരേതനായ പ്രൊഫ: പി സി എം കുഞ്ഞിക്ക് ശേഷം ഇശൽ ഗ്രാമത്തിൽ നിന്ന് വീണ്ടുമൊരു താരോദയം കൂടി.. മൊഗ്രാൽ സ്പോർട്സ് ക്ലബ് യുവതാരം മുഹമ്മദ് ഷഹാമത്തിനാണ് (ചെമ്മു) കേന്ദ്രഭരണ പ്രദേശമായ ദമൻ ദ്യൂ &ദാദര്‍ നഗർ ഹവേലി അസോസിയേഷൻ ടീമിലൂടെ സന്തോഷ് ട്രോഫിയിൽ കളിക്കാൻ അവസരം ലഭിച്ചിരിക്കുന്നത്. 1960 കളിൽ കേരള സർവകലാശാല ടീമിന്റെ മുൻനിര പോരാളിയും പിന്നീട് […]

Continue Reading

വിചാരണയും വിധിയും കാത്ത് 455 പോക്സോ കേസുകൾ; അതിജീവിതർക്ക് ദുരിതം

കാസര്‍കോട് ജില്ലയില്‍ വിചാരണയും വിധിയും കാത്ത് കിടക്കുന്നത് 455 പോക്സോ കേസുകള്‍. ജഡ്ജിമാരുടെ തുടര്‍ച്ചയായ സ്ഥലമാറ്റവും കോവിഡും സൃഷ്ടിച്ച പ്രതിസന്ധിയാണ് കേസ് നീണ്ടു പോകാന്‍ കാരണം. കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമ കേസുകളില്‍ ഒരു വര്‍ഷത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്ന ചട്ടം നിലവിലിരിക്കെയാണ് ആറുവര്‍ഷമായി കേസുകള്‍ കെട്ടിക്കിടക്കുന്നത്.ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി, കാഞ്ഞങ്ങാട്ടെ അതിവേഗ കോടതി എന്നിവിടങ്ങളിലായിരുന്നു ഒക്ടോബര്‍ വരെ ജില്ലയിലെ പോക്സോ കേസുകള്‍ പരിഗണിച്ചിരുന്നത്. 2016 മുതലുള്ള കണക്കു പ്രകാരം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ 306 കേസുകളും കാഞ്ഞങ്ങാട്ടെ […]

Continue Reading

അർജന്റീനയോ, ഫ്രാൻസോ….* ലോകകപ്പ് ഫുട്ബോൾ: മൊഗ്രാൽ ദേശീയവേദി സംഘടിപ്പിച്ച ഫുട്ബോൾ മത്സരത്തിൽ ഫ്രാൻസിന് ജയം.

*മൊഗ്രാൽ. ലോകം കാത്തിരിക്കുന്ന ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരം നാളെ നടക്കാനിരിക്കെ മൊഗ്രാൽ ദേശീയവേദി പ്രവർത്തകർ കിക്ക് ഫ്ലിക്ക് ടര്‍ഫിൽ വെച്ച് സംഘടിപ്പിച്ച അർജന്റീന- ഫ്രാൻസ് മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് ഫ്രാൻസ് ടീമിന് ജയം. ദേശീയവേദി പ്രസിഡണ്ട് എഎം സിദ്ദീഖ് റഹ്മാന്റെ നേതൃത്വത്തിൽ ഫ്രാൻസ് ടീമും. ജനറൽ സെക്രട്ടറി ടികെ ജാഫറിന്റെ നേതൃത്വത്തിലുള്ള അർജന്റീന ടീമുമാണ് മാറ്റുരച്ചത്. എംഎ അബൂബക്കർ സിദ്ദീഖ് നേടിയ ഒരു ഗോളിനാണ് ഫ്രാൻസ് ടീം വിജയിച്ചത്. ഫ്രാൻസ് ടീമിന് വേണ്ടി കുമ്പള […]

Continue Reading

‘മൃതദേഹം ഇങ്ങോട്ട് കെട്ടിയൊരുക്കി അയക്കേണ്ട’; പ്രവാസിയുടെ മൃതദേഹം ഏറ്റുവാങ്ങാതെ ഭാര്യയും മക്കളും

കോഴിക്കോട്: വിദേശത്ത് വെച്ച മരണപ്പെട്ട പ്രവാസിയുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ തയ്യാറാവാതെ ഭാര്യയും മക്കളും. 62 കാരനായ പ്രവാസിയുടെ ദുരവസ്ഥ പങ്കുവെച്ച് സാമൂഹിക പ്രവര്‍ത്തകനും സുഹൃത്തുമായ അഷ്‌റഫ് താമരശ്ശേരിയുടെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്. മരണവിവരം അറിയിച്ചപ്പോള്‍ മൃതദേഹം നാട്ടിലേക്ക് കെട്ടിയൊരുക്കി അയക്കേണ്ടെന്ന് അദ്ദേഹത്തിന്റെ ഭാര്യയും മക്കളും അറിയിച്ചതായാണ് ആരോപണം.തുടര്‍ന്ന് വേറെ വഴിയില്ലാതെ വിവരം നാട്ടിലുള്ള പൊലീസ് സ്റ്റേഷനില്‍ അറിയിച്ചു. എന്നാല്‍ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് കുടുംബം പൊലീസ് സ്‌റ്റേഷനില്‍ എഴുതി അറിയിക്കുകയായിരുന്നു എന്നാണ് ലഭിച്ച വിവരം […]

Continue Reading

പിന്തുടർന്ന് പോലീസ്, കാർ ഓവുചാലിലേക്ക് വീണു; കുപ്രസിദ്ധ കുറ്റവാളി കാറിൽനിന്ന് ഇറങ്ങിയോടി

കാസർകോട്: വാഹന പരിശോധനയ്ക്കിടെ പോലീസിനെ കബളിപ്പിച്ച് കാറിൽ കടന്നുകളഞ്ഞ കുപ്രസിദ്ധ കുറ്റവാളി പോലീസ് പിന്തുടരുന്നതിനിടെ അപകടത്തിൽപെട്ടു. റോഡരികിലെ ഓവുചാലിൽ പതിച്ച കാറിൽ നിന്നും ഇയാൾ ഇറങ്ങിയോടി. കാസർകോട് ജില്ലയിലും കർണാടകയിലും നിരവധി കേസുകളിൽ പ്രതിയായ പനയാൽ പെരിയാട്ടടുക്കയിലെ എ.എച്ച്.ഹാഷിം (41) ആണ് പോലീസിന്റെ നിരീക്ഷണത്തിൽ നിന്നു രക്ഷപ്പെട്ടത്.കർണാടകയിൽ രണ്ട് കവർച്ചാ കേസുകളിൽ പ്രതിയായ ഹാഷിം കാസർകോട്ടെത്തിയതായി കർണാടക പോലീസ് കാസർകോട് പോലീസിനെ വിവരം അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച അർധരാത്രിയോടെ കാസർകോട് ഇൻസ്പെക്ടർ പി.അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള […]

Continue Reading

മൂന്നാം സ്ഥാനത്തിനായി മിറാക്കിള്‍ മൊറോക്കോ, എതിരാളികള്‍ ക്രൊയേഷ്യ; ഖത്തറില്‍ ലൂസേഴ്‌സ് ഫൈനല്‍ ഇന്ന്

ദോഹ: ഖത്തര്‍ ഫിഫ ലോകകപ്പില്‍ മൂന്നാം സ്ഥാനം ആര്‍ക്കെന്ന് ഇന്നറിയാം. ലൂസേഴ്സ് ഫൈനലില്‍ ക്രൊയേഷ്യ മൊറോക്കോയെ നേരിടും. ഖലീഫ സ്റ്റേഡിയത്തിൽ രാത്രി 8.30നാണ് മത്സരം. സെമിയിൽ ക്രൊയേഷ്യ അര്‍ജന്‍റീനയോടും മൊറോക്കോ ഫ്രാന്‍സിനോടുമാണ് തോറ്റത്. കഴിഞ്ഞ ലോകകപ്പില്‍ ക്രൊയേഷ്യ രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. മൊറോക്കോ ആദ്യമായാണ് സെമിക്ക് യോഗ്യത നേടിയത്. ആവേശ സെമിയില്‍ ഫ്രാന്‍സിനോട് തോറ്റ് ഫൈനലില്ലാതെ ആഫ്രിക്കന്‍ പ്രതീക്ഷയായ മൊറോക്കോ തലയുയര്‍ത്തിയാണ് മടങ്ങുന്നത്. മൊറോക്കോയെ എതിരില്ലാത്ത രണ്ട് ഗോളിന് മറികടന്ന് ഫ്രാൻസ് തുടർച്ചയായ രണ്ടാം ഫൈനലിന് യോഗ്യത നേടുകയായിരുന്നു. […]

Continue Reading

ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനം മറിഞ്ഞു; പത്തുവയസുകാരി മരിച്ചു, 14 പേർക്ക് പരിക്ക്

കോട്ടയം: എരുമേലി കണ്ണിമലയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞു. അപകടത്തിൽ പത്തുവയസുകാരി മരിച്ചു. ചെന്നൈ താംബരം സ്വദേശി സംഘമിത്രയാണ് മരിച്ചത്. 14 പേർക്ക് പരിക്കേറ്റിട്ടുണ്ട്. മൂന്നുപേരുടെ നില ഗുരുതരമാണ്.മുണ്ടക്കയം എരുമേലി സംസ്ഥാന പാതയിൽ വൈകിട്ട് 3.15 ഓടെയായിരുന്നു അപകടം. ചെന്നൈയിൽ നിന്ന് ശബരിമലയിലേയ്ക്ക് പോയ തീർഥാടകർ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽ പെട്ടത്.കണ്ണിമല ഇറക്കത്തിൽ നിയന്ത്രണം നഷ്ടമായ വാഹനം ക്രാഷ് ബാരിയർ തകർത്ത് കുഴിയിലേയ്ക്ക് മറിയുകയായിരുന്നു. വാഹനത്തിൽ ആകെ 21 പേരാണുണ്ടായിരുന്നത്.പരുക്കേറ്റവരെ കാഞ്ഞിരപ്പള്ളി ജനറൽ […]

Continue Reading