സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടി; മെയ് 31 വരെ യൂണിറ്റിന് 9 പൈസ വർധന

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി ഉത്തരവിറക്കി. ഫെബ്രുവരി ഒന്ന് മുതൽ മെയ് 31 വരെയാണ് അധിക തുക ഈടാക്കുക. 9 പൈസ യൂണിറ്റിന് സർചാർജായി ഈടാക്കും. സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷനാണ് കെ.എസ്.ഇ.ബിക്ക് അനുകൂലമായി ഉത്തരവിറക്കിയത്. പുറമെ നിന്ന് അധിക വൈദ്യുതി വാങ്ങിയതിൽ കെ.എസ്.ഇ.ബിയുടെ അധികച്ചെലവ് നികത്തുന്നതിന്റെ ഭാഗമായാണ് നടപടി.മാസം 40 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാർഹിക ഉപയോക്താക്കൾക്ക് (1000 വാട്ടിൽ താഴെ കണക്ടഡ് ലോഡ്) വർധന ബാധകമല്ല. മറ്റുള്ളവരിൽ നിന്ന് യൂണിറ്റിന് ഒൻപത് പൈസ […]

Continue Reading

മാലിന്യം തേടി പക്ഷികളെത്തുമെന്ന് അധികൃതർ; ബംഗളൂരു എയ്റോ ഇന്ത്യാ ഷോയുടെ പത്തുകിലോമീറ്റർ പരിധിയിൽ നോൺ വെജ് വിൽപ്പന നിരോധിച്ചു

ബംഗളൂരു:ബംഗളൂരുവിലെ എയ്‌റോ ഇന്ത്യാ ഷോ വേദിയുടെ പത്തു കിലോമീറ്റർ പരിധിയിൽ നോൺ വെജ് വിൽപ്പന നിരോധിച്ചു. യെലഹങ്ക എയർ ഫോഴ്‌സ് സ്‌റ്റേഷന്റെ പത്തു കിലോമീറ്റർ പരിധിയിൽ നോൺ വെജ് ഭക്ഷണം കഴിക്കുന്നതും വിൽക്കുന്നതും നിരോധിച്ചതായി ബൃഹത് ബംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി)യാണ് നോട്ടീസിറക്കിയത്. ഇതോടെ ഇറച്ചിക്കടകൾ, നോൺ വെജിറ്റേറിയൻ ഹോട്ടലുകൾ, റെസ്റ്റാറൻറുകൾ എന്നിവ ജനുവരി 30 മുതൽ ഫെബ്രുവരി 20 വരെ അടച്ചിടണമെന്നും അധികൃതർ നിർദേശിച്ചു. ഫെബ്രുവരി 13 മുതൽ 17 വരെയാണ് ഷോ നടക്കുന്നത്. ”പൊതുജനങ്ങളുടെയും […]

Continue Reading

ഉയരെക്കുതിച്ച് ഗോൾഡ്; ഒരു പവൻ ആഭരണത്തിന് 46,000 രൂപ: വില ഇനിയും മേലോട്ട്?

1925ൽ 13 രൂപ 75 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. കറൻ‌സിയുടെ മൂല്യവുമായി താരതമ്യം ചെയ്യുമ്പോൾ അന്നും മൂല്യമേറിയ ഉൽപന്നം തന്നെ. ഏതാണ്ട് ഒരു നൂറ്റാണ്ടാകുമ്പോൾ പൊന്നിനു വില പവന് 42,160 രൂപ. 8 വർഷം മുൻപ് 18720 രൂപയായിരുന്ന സ്വർണമാണ് ഇപ്പോൾ 42,480 രൂപ വരെ എത്തിയത്. രാജ്യാന്തര വിപണിയിലുണ്ടായ ലാഭമെടുപ്പു മൂലം വില 42,000 രൂപയിലേക്കു വീണ്ടുമെത്തിയെങ്കിലും വില ഇനിയും ഉയരാനുള്ള സാധ്യതകളാണ് വിപണിയിൽ നിലനിൽക്കുന്നത്. കഴിഞ്ഞ 50 വർഷത്തിൽ ലോകത്തിൽ ഏറ്റവും […]

Continue Reading

കമ്പനിയുടെ ഓഹരി മൂല്യമിടിഞ്ഞു; ശതകോടീശ്വര പട്ടികയിൽ നാലിൽ നിന്ന് ഏഴിലെത്തി അദാനി

മുംബൈ: അദാനി ഗ്രൂപ്പിന്റെ ഓഹരികൾ വീണ്ടും കൂപ്പുകുത്തിയതോടെ ലോകകോടീശ്വര പട്ടികയിൽ ആദ്യ അഞ്ചിൽ ഇടം നഷ്ടപ്പെട്ട് ഗൗതം അദാനി. ആസ്തിയിൽ ഇന്ന് 20.1 ബില്യൺ ഡോളർ കുറഞ്ഞതിനെത്തുടർന്നാണ് ലോക ശതകോടീശ്വരന്മാരുടെ ആദ്യ അഞ്ചിൽ ഇടം നഷ്ടപ്പെട്ടത്. തന്റെ ആസ്തിയിൽ ഇടിവുണ്ടായതിന് ശേഷം, ഒരു ദിവസം കൊണ്ട് അദ്ദേഹം പട്ടികയിൽ നാലാം സ്ഥാനത്ത് നിന്ന് ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു. എന്നിരുന്നാലും, അദ്ദേഹം ഇന്ത്യയിലെ ഏറ്റവും ധനികനായ വ്യക്തിയായി തുടരുകയാണ്. 97.2 ബില്യൺ ഡോളർ സമ്പാദ്യവുമായി ഏഴാം സ്ഥാനത്താണ് ഇന്ത്യയിലെ […]

Continue Reading

പത്ത് മാസം കൊണ്ട് 105 ലിറ്റർ മുലപ്പാൽ സംഭാവന ചെയ്ത് മാതൃകയായി ഒരമ്മ

മുലപ്പാൽ ബാങ്കിലേക്ക് പത്ത് മാസം കൊണ്ട് 105 ലിറ്റർ മുലപ്പാൽ സംഭവാന ചെയ്ത് ശ്രീവിദ്യയെന്ന അമ്മ മാതൃകയായി. പോഷകസമൃദ്ധമായ മുലപ്പാൽ കിട്ടാതെ കുഞ്ഞുങ്ങൾ വിഷമിക്കുന്നത് ഒഴിവാക്കാൻ സേവനപ്രവൃത്തിയെന്ന നിലയിലാണ് ശ്രീവിദ്യ മുലപ്പാല്‍ സംഭാവന ചെയ്തത്. ഏഷ്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്സിലും ഇവര്‍ ഇടം നേടി. ശ്രീവിദ്യ കെ (27) രണ്ടാമത്തെ കുഞ്ഞ് പിറന്ന് അഞ്ചാം ദിവസം മുതൽ മുലപ്പാൽ സംഭാവന ചെയ്യുന്നുണ്ട്. ദിവസവും കുഞ്ഞിന്‌ പാൽ കൊടുത്തു കഴിഞ്ഞാൽ ശേഷിക്കുന്ന പാൽ പ്രത്യേകം തയ്യാറാക്കിയ ബാഗിൽ സൂക്ഷിച്ച് ഫ്രിഡ്ജിൽ […]

Continue Reading

28 കാരിയായ മരുമകളെ വിവാഹം ചെയ്ത് 70 കാരനായ അമ്മായിഅച്ഛന്‍

ബഡ്ഗല്‍ഗഞ്ച്: 28 കാരിയായ മരുമകളെ വിവാഹം ചെയ്ത് 70 കാരനായ അമ്മായിഅച്ഛന്‍. ഉത്തര്‍പ്രദേശിലെ ബഡ്ഗല്‍ഗഞ്ചിലാണ് സംഭവം. രഹസ്യമായി നടത്തിയ വിവാഹത്തിന്‍റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് സംഭവം പുറത്തറിയുന്നത്. കൈലാസ് യാദവ്  എന്ന 70കാരനാണ് മകന്‍റെ ഭാര്യയായ 28കാരി പൂജയെ വിവാഹം ചെയ്തത്. 12 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൈലാസ് യാദവിന്‍റെ ഭാര്യ മരിച്ചിരുന്നു. കൈലാസ് യാദവിന്‍റെ മൂന്നാമത്തെ മകന്‍റെ ഭാര്യ ആയിരുന്നു പൂജ.മകന്‍റെ മരണത്തിന് ശേഷം പൂജയെ കൈലാസ് യാദവ് പുനര്‍ വിവാഹം ചെയ്ത് നല്‍കിയിരുന്നു. എന്നാല്‍ ഈ […]

Continue Reading

ബക്കറ്റിലെ വെള്ളത്തിൽ വീണ് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം

തൃശൂർ: ഒന്നര വയസുകാരി ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചു. തൃശൂർ കാട്ടൂർ പൊഞ്ഞനം സ്വദേശി കുറ്റിക്കാടൻ ജോർജ്ജിന്റെ മകൾ എൽസ മരിയ ആണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു അപകടം നടന്നത്.  ഒരു പ്രസവത്തിൽ  മൂന്ന് മക്കളാണ് ജോർജ്ജിനുള്ളത്. ഇതിലെ പെൺകുട്ടിയാണ് മരിച്ചത്. കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വീട്ടിലെ ശുചിമുറിയിൽ ബക്കറ്റിലെ വെള്ളത്തിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സംഭവസ്ഥലത്തിനടുത്ത് ഉണ്ടായിരുന്ന പൊലീസ് വാഹനത്തിലാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്.പോസ്റ്റ്മാർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു […]

Continue Reading

ഫലസ്തീനിൽ ഇസ്രായേൽ കൂട്ടക്കുരുതി: വൃദ്ധയടക്കം ഒമ്പതുപേരെ കൊന്നു; ആംബുലൻസ് തടഞ്ഞിട്ടു

ജെനിൻ: ഫലസ്തീനിലെ ജെനിൻ അഭയാർത്ഥി ക്യാമ്പിൽ ഇസ്രായേൽ സൈന്യത്തിന്റെ കൂട്ടക്കുരുതി. വൃദ്ധയടക്കം ഒമ്പത് മനുഷ്യരെ ക്രൂരമായി കൊലപ്പെടുത്തി. പ്രദേശത്ത് കഴിഞ്ഞ വർഷം ആരംഭിച്ച ഇസ്രായേൽ നരനായാട്ടിൽ ഏറ്റവും രക്തരൂക്ഷിതമായ ദിനമാണ് വ്യാഴാഴ്ച രേഖപ്പെടുത്തിയത്. വെടിയേറ്റവരെയും കൊണ്ട് പോയ ആംബുലൻസ് യുദ്ധ ടാങ്ക് ഉപയോഗിച്ച് തടഞ്ഞിട്ടതായും ​ഫലസ്തീൻ അധികൃതർ അറിയിച്ചു.നടന്നത് കൂട്ടക്കുരുതിയാണെന്നും ഇസ്രായേൽ വെടിവെപ്പിൽ 20 പേർക്ക് പരിക്കേറ്റുവെന്നും ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇവരിൽ നാലുപേരുടെ നില ഗുരുതരമാണ്. മഗ്ദ ഉബൈദ് എന്ന അറുപതുകാരിയാണ് ​ഇന്ന് കൊല്ലപ്പെട്ട […]

Continue Reading

കാസർഗോഡ് DCC പ്രസിഡന്റിന്റെ പോസ്റ്റ് വിവാദത്തിൽ;പി.കെ ഫൈസലിന്റെ പോസ്റ്റിൽ സവർക്കറുടെ ചിത്രവും

കാസർകോട്: ഡി.സി.സി യുടെ റിപബ്ലിക്ക് ദിന ആശംസാ കാർഡിൽ സവർക്കറും. ഡി.സി.സി പ്രസിഡന്‍റ് പി.കെ ഫൈസലിന്‍റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത ആശംസാ കാർഡിലാണ് സവർക്കറും ഉൾപ്പെട്ടത്. അബദ്ധം മനസ്സിലായതോടെ പോസ്റ്റ് പിൻവലിച്ചു. ഡിസൈൻ ചെയ്തപ്പോൾ അബദ്ധം സംഭവിച്ചതാണെന്നാണ് ഡിസിസിയുടെ വിശദീകരണം. 

Continue Reading

കാസർകോട് സ്വദേശി ദുബൈയിൽ നിര്യാതനായി

ദുബൈ: കാസർകോട് സ്വദേശി ദുബൈയിൽ നിര്യാതനായി. അട്കത്ബയലിലെ ഹാരിസ് (47) ആണ് മരിച്ചത്. ഒരു മാസമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നാട്ടിലേക്ക് കൊണ്ടുപോകാൻ ഒരുക്കം നടക്കുന്നതിനിടെ അസുഖം മൂർച്ഛിക്കുകയായിരുന്നു.ദുബൈയിൽ വ്യാപാരിയാണ് ഹാരിസ്. ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്നു. പിതാവ്: പരേതനായ മുഹമ്മദ്‌ കുഞ്ഞി. മാതാവ്: സഫിയ. ഭാര്യ: ആഇശ. മക്കൾ: ഹാഫിസ്, ഹിഫാസ്, ഫിദ, ഹന. സഹോദരങ്ങൾ: അബ്ദുൽ ഖാദർ, അഹ്‌മദ്‌, റഊഫ്, അബ്ദുർ റഹ്‌മാൻ, സുഹ്‌റ, ആഇശ, സൗദ, ഹാജിറ, അസ്മിയ.

Continue Reading