‘എന്നെ തനിച്ചാക്കി എന്‍റെ പൊന്നുമകള്‍ പോയി, അവളുടെ മക്കളോട് എന്താ ഞാന്‍ പറയുക’; നൊമ്പരമായി ഷാഹിനയുടെ മരണം,കുറിപ്പ്

കോഴിക്കോട്: ഉംറ നിര്‍വഹിക്കാനെത്തി കഴിഞ്ഞ ദിവസം മക്കയില്‍ ന്യൂമോണിയ ബാധിച്ചു മരിച്ച മഞ്ചേരി സ്വദേശിനി ഷാഹിനയുടെ വേര്‍പാട് പ്രിയപ്പെട്ടവരെ ദുഃഖത്തിലാഴ്ത്തിയിരുന്നു. മാതാവ് തിത്തുമ്മയോടൊപ്പമാണ് ഷാഹിന ഉംറ നിര്‍വഹിക്കാനെത്തിയത്. എന്നാല്‍ ഉമ്മയെ തനിച്ചാക്കി മകള്‍ ഈ ലോകത്തു നിന്നും വിട പറയുകയായിരുന്നു. ആശുപത്രിയില്‍ ഇരുവരെയും സന്ദര്‍ശിച്ചുകൊണ്ടിരുന്ന മക്കയിലെ കെ.എം.സി.സി നേതാവും സാമൂഹിക പ്രവര്‍ത്തകനുമായ മുജീബ് പൂക്കോട്ടൂര്‍ ഇതിനെക്കുറിച്ച് ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്. *മുജീബ് പൂക്കോട്ടൂരിന്‍റെ കുറിപ്പ്* ഷായി മോൾക്ക് അന്ത്യചുംബനം നൽകി ഉമ്മ നിറ കണ്ണീരോടെ കൂട്ടിന് ഷായിമോൾ ഇല്ലാതെ […]

Continue Reading

തിരക്കേറിയ റോഡിൽ കെഎസ്ആർടിസി ബസിന്റെ പിൻചക്രം കയറി സ്‌കൂടർ യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം

കാസർകോട്: തിരക്കേറിയ റോഡിൽ കെഎസ്ആർടിസി ബസിന്റെ പിൻചക്രം കയറി സ്‌കൂടർ യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. മൊഗ്രാൽ പുത്തൂർ കടവത്ത് മൊഗറിലെ അബ്ദുൽ ഖാദർ – ഫൗസിയ ദമ്പതികളുടെ മകൻ ഫാസിൽ തബ്ശീർ (23) ആണ് മരിച്ചത്. കാസർകോട് പഴയ ബസ് സ്റ്റാൻഡിലെ വസ്ത്ര മൊത്ത വ്യാപാരിയാണ് ഫാസിൽ.ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ കാസർകോട് പഴയ ബസ് സ്റ്റാൻഡിൽ വൺവേ ട്രാഫികിൽ ബദ്‌രിയ ഹോടെലിന് സമീപം വെച്ചാണ് സംഭവം. ഉടൻ കാസർകോട് ജെനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. […]

Continue Reading

പ്രൊഫസമ്മിറ്റ്ഃ മഹല്ല് പ്രഭാഷണങ്ങള്‍ക്ക് തുടക്കം

ഹൊസങ്കടിഃ പ്രൊഫസമ്മിറ്റ് ഭാഗമായി സംഘടിപ്പിക്കുന്ന മഹല്ല് പ്രഭാഷണത്തിന് പൊസോട്ട് മൗണ്ട് നൂറില്‍ തുടക്കം കുറിച്ചു.ജില്ലയിലെ തെരഞ്ഞെടുത്ത മഹല്ലുകളിലാണ് മഹല്ല് പ്രഭാഷണങ്ങള്‍ നടക്കുക. പൊസോട്ട് മൗണ്ട് നൂറില്‍ നടന്ന മഹല്ല് പ്രഭാഷണം മൂസ സഖാഫി കളത്തൂര്‍ ഉദ്ഘാടനം ചെയ്തു.ഫാറൂഖ് പൊസോട്ട്,റഷീദ് സഅദി,മുഹമ്മദ് നംഷാദ്,മുഹമ്മദ് സഅദി,കെ ടി മുഹമ്മദ് ഹാജി,ഹനീഫ് മദനി,ഇര്‍ഷാദ് കളത്തൂര്‍,നാസിര്‍ പൊസോട്ട്,നിഷാദ് സഖാഫി,ഫളില്‍ ജൗഹരി തുടങ്ങിയവര്‍ സംബന്ധിച്ചു.മാര്‍ച്ച് മൂന്നിന് ജില്ലയില്‍ ജുമുഅ പ്രഭാഷണങ്ങള്‍ കൂടി സംഘടിപ്പിക്കും.

Continue Reading

‘വിദ്യാർത്ഥികളുടെ യാത്രാ കൺസെഷൻ ഒഴിവാക്കണം’- ആവശ്യവുമായി സ്വകാര്യ ബസുടമകൾ

വിദ്യാർത്ഥികളുടെ യാത്രാ കൺസെഷൻ ഒഴിവാക്കണമെന്ന് കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ. 18 വയസ് വരെയുള്ള വിദ്യാർഥികൾക്ക് മാത്രമേ ആവശ്യമെങ്കിൽ യാത്രാ സൗജന്യം നൽകൂ. ഇക്കാര്യത്തിൽ സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കിൽ ഏപ്രിൽ 1 മുതൽ സമരത്തിലേക്ക് നീങ്ങുമെന്നും കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ടി ഗോപിനാഥൻ പറഞ്ഞു. വിദ്യാർഥി കൺസെഷനമായി ബന്ധപ്പെട്ട്‌കെഎസ്ആർടിസി പുതിയ മാർഗരേഖ ഇറക്കിയതിന് പിന്നാലെയാണ് ആവശ്യവുമായി സ്‌കാര്യബസുടമകൾ രംഗത്തെത്തിയത്.25 വയസിന് മുകളിലുള്ള വിദ്യാർഥികൾക്ക് ഇനി കൺസെഷൻ ലഭിക്കില്ല. മാതാപിതാക്കൾ […]

Continue Reading

’25ന് മുകളിൽ പ്രായമുള്ള വിദ്യാർത്ഥികൾക്ക് ഇനി കൺസെഷനില്ല’; പുതിയ മാർഗരേഖയുമായി കെ.എസ്.ആർ.ടി.സി

തിരുവനന്തപുരം: വിദ്യാർഥി കൺസെഷന് പുതിയ മാർഗരേഖയുമായി കെ.എസ്.ആർ.ടി.സി. 25 വയസിന് മുകളിലുള്ള വിദ്യാർഥികൾക്ക് ഇനി കൺസെഷൻ ലഭിക്കില്ല. മാതാപിതാക്കൾ ഇൻകം ടാക്‌സ് പരിധിയിൽ വരുന്ന കോളജ് വിദ്യാർഥികൾക്കും പുതിയ മാർഗരേഖ പ്രകാരം യാത്രാ ഇളവുണ്ടാകില്ല. 2016 മുതൽ 2020 വരെ 996.31 കോടിയുടെ സാമ്പത്തിക ബാധ്യതയാണ് കെ.എസ്.ആർ.ടി.സിക്ക് ഉണ്ടായത്. ഈ തുക ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സർക്കാരിന് കത്ത് നൽകിയിട്ടുണ്ട്. നിലവിൽ കെ.എസ്.ആർ.ടി.സി കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിച്ച് വരികയാണ്. വ്യാപകമായി അനുവദിച്ച വരുന്ന സൌജന്യങ്ങൾ തുടരാൻ കഴിയില്ലെന്നും മാർഗരേഖയിൽ […]

Continue Reading

എസ് ഇ യു സംസ്ഥാന കമ്മിറ്റി*: *നാസർ നങ്ങാരത്ത് വീണ്ടും ട്രഷറർ*

കാസറഗോഡ് : സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ സംസ്ഥാന ട്രഷററായി നാസർ നങ്ങാരത്ത് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി തൃശൂരിൽ വെച്ച് നടന്ന എസ് ഇ യു സംസ്ഥാന സമ്മേളനമാണ് നാസറിനെ തുടർച്ചയായി രണ്ടാം തവണയും ട്രഷറർ ആയി തെരഞ്ഞെടുത്തത്. കഴിഞ്ഞ കമ്മിറ്റിയിൽ ട്രഷററായി നടത്തിയ മികച്ച പ്രവർത്തനമാണ് നാസറിന് തുണയായത്. സിബി മുഹമ്മദ്‌ പത്തനംതിട്ട പ്രസിഡണ്ടും ആമിർ കോഡൂർ മലപ്പുറം ജന. സെക്രട്ടറിയുമാണ്. ജില്ലയിൽ നിന്നുള്ള ഒ.എം ഷഫീഖ്, അബ്ദുൽ സലീം. ടി എന്നിവരെ സംസ്ഥാന […]

Continue Reading

പഴംപൊരിക്ക് 20 രൂപ, ഊണിന് 95; റെയിൽവേ സ്റ്റേഷനുകളിൽ ഭക്ഷണത്തിന് വില കൂട്ടി

തിരുവനന്തപുരം: റെയൽവേ സ്റ്റേഷനുകളിലെ ഭക്ഷണശാലകളിൽ വില വർധിപ്പിച്ചു. റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷനാണ് വില വർധിപ്പിച്ച് ഉത്തരവിറക്കിയത്. അഞ്ച് ശതമാനം പുതുക്കിയ ജിഎസ്ടി ഉൾപ്പെടെയാണ് പുതുക്കിയ വില. ഭക്ഷണത്തിന്റെ പുതുക്കിയ വില ഫെബ്രുവരി 24 മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ടെന്ന് റെയിൽവേ പാലക്കാട് ഡിവിഷൻ പിആർഒ പറഞ്ഞു. റെയിൽവേ സ്റ്റേഷനുകളിൽ ഇനി മുതൽ പഴംപൊരിക്ക് 20 രൂപയും ഊണിന് 95 രൂപയും നൽകണം. നേരത്തെ പഴംപൊരിക്ക് 13 രൂപയും ഊണിന് 55 ഉം ആയിരുന്നു.മുട്ടക്കറിയുടെ വില 32ൽ […]

Continue Reading

കാസർകോട്ടെ കോളേജുകളിൽ കരിദിനം ആചരിച്ച് എസ്‌ എഫ് ഐ

കാസർകോട്: കാസർകോട് ജില്ലയിലെ കോളേജുകളിൽ എസ് എഫ് ഐ കരിദിനം ആചരിക്കുന്നു. കാസർകോട് ഗവൺമെന്റ് കോളേജ് മുൻ പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. എൻ രമയുടെ വിദ്യാർഥി വിരുദ്ധ പരാമർശത്തിൽ പ്രതിഷേധിച്ചാണ് കരിദിനം. വിവാദങ്ങൾക്കിടെ കാസർകോട് ഗവ. കോളേജിൽ ഇന്ന് പി ടി എ യോഗവും ചേരും.കഴിഞ്ഞ ദിവസം വിദ്യാർഥികള്‍ക്കെതിരായ വിവാദ പരാമർശത്തിൽ മാപ്പപേക്ഷയുമായി എൻ രമ രംഗത്തെത്തിയിരുന്നു. പരാമർശങ്ങൾ കൊണ്ട് കോളേജിലെ വിദ്യാർത്ഥികൾക്ക് ഉണ്ടായിട്ടുള്ള മാനസിക വിഷമങ്ങൾക്കും കോളേജിൻ്റെ പ്രതിച്ഛായക്ക് എന്തെങ്കിലും കോട്ടങ്ങളുണ്ടായിട്ടുണ്ടെങ്കിൽ അതിനും നിർവ്യാജം […]

Continue Reading

ആരാധക ശല്യം: ഗാനമേളക്കുശേഷം ഓടി രക്ഷപ്പെട്ട് വിനീത് ശ്രീനിവാസൻ; വീഡിയോ കാണാം

ആരാധക ശല്യം:ഗാനമേളക്കുശേഷം ഓടി രക്ഷപ്പെട്ട് വിനീത്ശ്രീനിവാസൻ; വീഡിയോ കാണാം

Continue Reading

രോഗാവസ്ഥ: ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി മഅ്‌ദനി സുപ്രിംകോടതിയിലേക്ക്

ബെം​ഗളൂരു: ബാംഗ്ലൂര്‍ സഫോടനക്കേസില്‍ സുപ്രിംകോടതി അനുവദിച്ച ഉപാധികളോടെയുള്ള ജാമ്യത്തില്‍ കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്‌ദനി രോഗാവസ്ഥ മൂര്‍ഛിച്ചതിനെ തുടര്‍ന്ന്‌ ജാമ്യവ്യവസ്ഥയില്‍ ഇളവ്‌ തേടി ഉടന്‍ സുപ്രിംകോടതിയെ സമീപിക്കും. വിചാരണ നടക്കുന്ന പ്രത്യേക കോടതിയില്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ്‌ തേടി സമര്‍പ്പിച്ചിരിക്കുന്ന ഹരജി പിന്‍വലിച്ചാണ്‌ സുപ്രിംകോടതിയെ സമീപിക്കുക.മൂന്നാഴ്‌ച മുമ്പ്‌ പക്ഷാഘാത ലക്ഷണങ്ങള്‍ മൂലമുള്ള ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന്‌ മഅ്‌ദനിയെ ബംഗ്ലൂരിലെ ആസ്റ്റര്‍ സി.എം.ഐ ഹോസ്‌പിറ്റലില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന്‌ എം.ആര്‍.ഐ സ്‌കാന്‍ ഉള്‍പ്പെടെയുള്ള വിവിധ പരിശോധനകള്‍ക്ക്‌ വിധേയമാക്കി. പരിശോധനകളില്‍ ഹൃദയത്തില്‍ […]

Continue Reading