നടി സുബി സുരേഷ് അന്തരിച്ചു

കൊച്ചി: സിനിമാ- സീരിയൽ താരം സുബി സുരേഷ് (42) അന്തരിച്ചു. കരൾ സംബന്ധമായ രോഗത്തെ തുടർന്ന് ആലുവയിലെ സ്വകാര്യ ശുപത്രിയിൽ ചികിത്സയിലായിരുന്നു. രാവിലെ 10 മണിയോടെ ആയിരുന്നു മരണം സംഭവിച്ചത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചികിത്സയിലായിരുന്നു.

Continue Reading

ഹക്കീം ഫൈസി സി സി.ഐ.സി ജനറൽ സെക്രട്ടറി രാജിവെച്ചു

മലപ്പുറം: സംഘടനാവിരുദ്ധപ്രവർത്തനങ്ങളുടെ പേരിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയിൽനിന്ന് പുറത്താക്കപ്പെട്ട ഹക്കീം ഫൈസി ആദൃശ്ശേരി ഹക്കീം ഫൈസി കോ-ഓർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളേജസിന്റെ (സി.ഐ.സി.)യുടെ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് രാജിവെച്ചു.ചൊവ്വാഴ്ച രാത്രി പാണക്കാട്ടെത്തി മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളുമായി അദ്ദഹം ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രാജി. ഹക്കീം ഫൈസി രാജിവെക്കുമെന്ന് ചർച്ചയ്ക്ക് പിന്നാലെ സാദിഖലി തങ്ങളും വ്യക്തമാക്കിയിരുന്നു.ഫൈസിയുമായി വേദി പങ്കിടരുതെന്ന് സമസ്തയുടെ പോഷക സംഘടനകളായ എസ്.വൈ.എസ്., എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാനഭാരവാഹികളുടെ യോഗം കഴിഞ്ഞയാഴ്ച തീരുമാനിച്ചെങ്കിലും […]

Continue Reading

‘പിണറായി വിജയൻ കാസർകോട്ടേക്ക് എഴുന്നള്ളുന്നേ… ആരും പുറത്തിറങ്ങരുതേ”വിളംബര പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്

കാഞ്ഞങ്ങാട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട്ട് പരിഹാസ പ്രതിഷേധം നടത്തി.മുഖ്യമന്ത്രി കടന്ന് പോകുന്നയിടങ്ങളിലെല്ലാം യൂത്ത് കോൺഗ്രസുകാരെയടക്കം കരുതൽ തടങ്കലിലാക്കുകയാണെന്ന് ജില്ലാ നേതാക്കൾ പറഞ്ഞു. ‘പിണറായി വിജയൻ കാസർകോട്ടേക്ക് എഴുന്നള്ളുന്നേ… ആരും പുറത്തിറങ്ങരുതേ’യെന്ന് എഴുതി തയ്യാറാക്കിയ വിളംബരം ജില്ലാ പ്രസിഡന്റ് ബി.പി.പ്രദീപ്കുമാർ വായിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസ് ജില്ലാ വൈസ് പ്രസിഡന്റ് രതീഷ് കാട്ടുമാടം എന്നിവർ ചെണ്ടകൊട്ടി പെരുമ്പറ മുഴക്കി. ജില്ലാ ഭാരവാഹികളായ ഇസ്മയിൽ ചിത്താരി, സത്യനാഥൻ പത്രവളപ്പിൽ, ഷോണി […]

Continue Reading

പേരാല്‍ കണ്ണൂര്‍ ജനസാഗരമായി; ഉറൂസ് നാളെ സമാപിക്കും

കുമ്പള: പതിനായിരങ്ങള്‍ സംഗമിച്ച കുമ്പള പേരാല്‍ കണ്ണൂര്‍ ഉറൂസ് നേര്‍ച്ച നാളെ (2023 ഫെബ്രുവരി 19, ഞായര്‍) സമാപിക്കും. ഇന്ന് രാത്രി 8 മണിക്ക് നടക്കുന്ന സമാപന സമ്മേളനം സയ്യിദ് കെ.എസ്.അലി തങ്ങള്‍ കുമ്പോലിന്റെ അദ്ധ്യക്ഷതയില്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് മുഹമ്മദ് മദനി തങ്ങള്‍ മൊഗ്രാല്‍ മഖാം സിയാറത്തിനും സയ്യിദ് എന്‍.പി.എം.ഷറഫുദ്ദീന്‍ തങ്ങള്‍ കുന്നുംകൈ പ്രാര്‍ത്ഥനയ്ക്കും നേതൃത്വം നല്‍കും. സയ്യിദ് അഹ്മദ് മുനീര്‍ അഹ്ദല്‍ തങ്ങള്‍, ചേരാല്‍ ഉസ്താദ് എ.എം.സിറാജുദ്ദീന്‍ […]

Continue Reading

ഷുഹൈബ്, പെരിയ കൊലക്കേസുകൾക്കായി സർക്കാർ ചെലവഴിച്ചത് കോടികൾ; മുഖ്യമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: ഷുഹൈബ് കൊലപാതക കേസിൽ സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ അഭിഭാഷകർക്ക് വേണ്ടി സർക്കാർ 96 ലക്ഷം രൂപ ചെലവഴിച്ചു. പെരിയ കേസിൽ ഒരു കോടി പതിനാല് ലക്ഷം രൂപയും സർക്കാർ പുറത്ത് നിന്നുള്ള അഭിഭാഷകർക്കായി ഇതുവരെ നൽകി. മുഖ്യമന്ത്രി നിയമസഭയിൽ രേഖാമൂലം നൽകിയ മറുപടിയിലൂടെയാണ് കണക്കുകൾ പുറത്ത് വന്നത്. ഷുഹൈബ് കേസിൽ സംസ്ഥാനത്തിന് പുറത്ത് നിന്നുള്ള അഭിഭാഷകർക്കായി സർക്കാർ ഫീസ് ഇനത്തിൽ മാത്രം 89.7 ലക്ഷം രൂപ നൽകി. ഇതിന് പുറമേ അഭിഭാഷകർക്ക് വിമാന യാത്രക്കും ഹോട്ടൽ […]

Continue Reading

താലപ്പൊലിയും മുത്തുക്കുടയും ചെണ്ടമേളവുമായി തെയ്യം മസ്ജിദിൽ; ആഘോഷമാക്കി പെരുമ്പട്ട ഗ്രാമം

പെരുമ്പട്ട: മതത്തിന്റെ മതിലുകളില്ലാതെ ക്ഷേത്ര കളിയാട്ടം ആഘോഷമാക്കുകയാണ് വെസ്റ്റ് എളേരി പഞ്ചായത്തിലെ പെരുമ്പട്ട ഗ്രാമം. വെള്ളിയാഴ്ച കെട്ടിയാടിയ വിഷ്ണുമൂർത്തി തെയ്യത്തിന്റെ മസ്ജിദ് സന്ദർശനം കാണാൻ നൂറുകണക്കിനാളുകളാണ് എത്തിയത്. കളിയാട്ടത്തിന്റെ അവസാന ദിവസമായ വെള്ളിയാഴ്ച താലപ്പൊലിയും മുത്തുക്കുടയും ചെണ്ടമേളവുമായി തെയ്യം മസ്ജിദിലെത്തി. പള്ളിക്കമ്മിറ്റി ഭാരവാഹികളായ പുഴക്കര ഹമീദ് ഹാജി, എ.സി. റഷീദ്, ഉത്സവാഘോഷ കമ്മിറ്റി ചെയർമാൻ പി.കെ. ലത്തീഫ് എന്നിവർ ചേർന്ന് തെയ്യത്തെ സ്വീകരിച്ചു. മസ്ജിദ് ഭാരവാഹികൾ കാണിക്ക അർപ്പിച്ചു. തെയ്യം ഇളനീർ നൽകി. അസർ നിസ്കാരത്തിനുള്ള ബാങ്ക് […]

Continue Reading

ഹജ്ജ് അപേക്ഷ 12 വയസിനു മുകളിലുളളവർക്ക് മാത്രം; പ്രായപരിധി നിശ്ചയിച്ച് കേന്ദ്ര ഹജ്ജ് കമ്മിറ്റി

ന്യൂഡൽഹി: കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേനെ രാജ്യത്തു നിന്ന് ഈ വർഷത്തെ ഹജ്ജ് നിർവ്വഹിക്കുന്നതിന് പോകുന്നവരുടെ പ്രായപരിധി നിശ്ചയിച്ചു. 12 വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള​വ​ർ​ക്ക്​ മാ​ത്ര​മേ ഈ വർഷം​ ഹ​ജ്ജി​ന്​ അ​പേ​ക്ഷി​ക്കാ​ൻ സാ​ധി​ക്കു​ക​യൊളളു. ഇ​തി​ന​കം അ​പേ​ക്ഷി​ച്ച 12 വ​യ​സ്സ്​ വ​രെ​യു​ള്ള​വ​രു​ടെ അ​പേ​ക്ഷ നി​ര​സി​ക്കുമെ​ന്ന്​ കേ​ന്ദ്രം അ​റി​യി​ച്ചു. സൗ​ദി അ​റേ​ബ്യ​യു​ടെ നി​ർ​ദേ​ശം അ​നു​സ​രി​ച്ചാ​ണ് കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ​ ന​ട​പ​ടി. കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ പ​രി​ഗ​ണി​ച്ചാ​ണ്​ നി​ർ​ദേ​ശ​മെ​ന്നും സ​ർ​ക്കു​ല​റി​ൽ പ​റ​യു​ന്നു. കൊ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ഴി​ഞ്ഞ​ത​വ​ണ 18നും 65​നും ഇ​ട​യി​ലു​ള്ള​വ​ർ​ക്ക്​ മാ​ത്ര​മാ​യി​രു​ന്നു അ​നു​മ​തി.

Continue Reading

പ്രവാസി യുവാവിന്റെ മൃതദേഹം വേണ്ടെന്ന് വീട്ടുകാർ; ഖബറടക്കം നീണ്ടത് ആറുമാസം

റിയാദ്: മൃതദേഹം വേണ്ടെന്ന് വീട്ടുകാർ നിലപാട് എടുത്തതോടെ യു.പി സ്വദേശിയുടെ ഖബറടക്കം നീണ്ടത് ആറുമാസം. സൗദി അറേബ്യയിലെ റിയാദിന് സമീപം ദവാദ്മിയിൽ തീപിടുത്തത്തിൽ മരിച്ച ഗുഫ്രാൻ മുഹമ്മദ് എന്ന 31 വയസുകാരന്റെ ചേതനയറ്റ ശരീരമാണ് ഈ അവഗണന മൂലം മോർച്ചറിയിൽ തണുത്ത് മരവിച്ചുകിടന്നത്. ദവാദ്മി പട്ടണത്തിൽനിന്ന് 15 കിലോമീറ്റർ അകലെ കൃഷിത്തോട്ടത്തിലെ താമസസ്ഥലത്ത് കഴിഞ്ഞ വർഷം സെപ്തംബർ 13-ന് വൈദ്യുതി ഷോർട്ട് സർക്യൂട്ട് മൂലമുണ്ടായ തീപിടുത്തത്തിലായിരുന്നു ഗുഫ്രാൻ മുഹമ്മദിന്റെ മരണം.ദവാദ്മിയിൽ തന്നെ മൃതദേഹം ഖബറടക്കുന്നതിനുള്ള കുടുംബത്തിന്റെ അനുമതിപത്രം […]

Continue Reading

പശുക്കടത്ത് ആരോപിച്ച് 2 യുവാക്കളെ ചുട്ടുകൊന്നു; 6 ബജ്റങ്ദൾ പ്രവർത്തകർ കസ്റ്റഡിയിൽ

ഭരത്പുർ (രാജസ്ഥാൻ) • പശുക്കടത്തിന്റെ പേരിൽ രാജ്യത്ത് വീണ്ടും ആൾക്കൂട്ട കൊലപാതകം. രാജസ്ഥാനിലെ ഭരത്പുരിൽ നിന്നു തട്ടിക്കൊണ്ടുപോയ 2 യുവാക്കളെ ഹരിയാനയിലെ ഭിവാനിയിൽ ചുട്ടുകൊന്ന സംഭവത്തിൽ 6 പേരെ പിടികൂടി. നാസിർ (25), ജുനൈദ് (35) എന്നിവരെയാണു കാറിൽ ചുട്ടുകൊന്ന നിലയിൽ കണ്ടെത്തിയത്. ബജ്റങ്ദൾ പ്രവർത്തകരായ പശുസംരക്ഷകരാണു സംഭവത്തിനു പിന്നിലെന്നു കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ ആരോപിച്ചു. സംഭവത്തെ ശക്തമായി അപലപിച്ച രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് കർശന നടപടികൾക്ക് നിർദേശം നൽകി. ബുധനാഴ്ച കാണാതായ ഇരുവരെയും വ്യാഴാഴ്ച രാവിലെ […]

Continue Reading

സ്കൂൾ വാർഷിക പരീക്ഷ മാർച്ച് 13 മുതൽ, ഉച്ചയ്ക്കുശേഷം: 31ന് സ്കൂൾ അടയ്ക്കും

ഒന്നു മുതൽ ഒമ്പതുവരെ ക്ലാസുകളിലെ സ്കൂൾ വാർഷിക പരീക്ഷ മാർച്ച് 13 മുതൽ 30 വരെ നടക്കും. രാവിലെ എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ നടക്കുന്നതിനാൽ ഉച്ചയ്ക്ക് രണ്ടു മുതലായിരിക്കും നടക്കുക. വെള്ളിയാഴ്ചകളിൽ രണ്ടേകാൽ മുതലായിരിക്കും പരീക്ഷ. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ഗുണനിലവാര മേൽനോട്ട സമിതി (ക്യുഐപി) യോഗത്തിലാണ് ധാരണയായത്.മുസ്‌ലിം കലണ്ടർ പിന്തുടരുന്ന സ്കൂളുകളിലും ഇതേ സമയക്രമം തന്നെയായിരിക്കും. വിശദമായ ടൈംടേബിൾ ഏതാനും ദിവസത്തിനകം പ്രസിദ്ധീകരിക്കും. 31ന് സ്കൂളുകൾ മധ്യവേനലവധിക്കായി അടക്കും. എൽഎസ്എസ്, യുഎസ്എസ് പരീക്ഷകൾ […]

Continue Reading