ഡിവൈഎഫ്‌ഐ വനിതാ നേതാവിനെ അപമാനിച്ച കേസ്: ആകാശ് തില്ലങ്കേരി കീഴടങ്ങി

കണ്ണൂർ: ഡിവൈഎഫ്‌ഐയുടെ വനിതാ നേതാവിനെ അപമാനിച്ച കേസിൽ ആകാശ് തില്ലങ്കേരി കീഴടങ്ങി. മട്ടന്നൂർ കോടതിയിൽ അൽപ സമയം മുമ്പാണ് കീഴടങ്ങിയത്. കേസിൽ ആകാശ് ഉൾപ്പടെ മൂന്ന് പ്രതികൾക്കും ജാമ്യം ലഭിച്ചു.ആകാശിന്റെ കൂട്ടാളികളായ ജിജോ, ജയപ്രകാശ് എന്നിവരെ ഇന്ന് ഉച്ചയോടെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ആകാശും കൂട്ടാളികളും ഇന്ന് ഉച്ചയോടെ തന്നെ കീഴടങ്ങുമെന്ന് വിവരമുണ്ടായിരുന്നെങ്കിലും ഇവരെത്തിയിരുന്നില്ല. ഇതിനിടയിലാണ് ജിജോയെയും ജയപ്രകാശിനെയും കസ്റ്റഡിയിലെടുക്കുന്നത്. ഇവരെ മട്ടന്നൂർ കോടതിയിൽ ഹാജരാക്കി ഇരുവർക്കും കോടതി ജാമ്യം അനുലദിച്ചു എന്ന വാർത്തയെത്തിയതിന് പിന്നാലെയാണ് ആകാശിന്റെ കീഴടങ്ങൽ. […]

Continue Reading

കാസറഗോഡ് യൂത്ത് കോൺഗ്രസ് നേതാവിന് നേരെ ആക്രമണം

കാസർഗോഡ് യൂത്ത് കോൺഗ്രസ് നേതാവിന് നേരെ ആക്രമണം. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി മാർട്ടിൻ ജോർജിന് നേരെയാണ് ആക്രമണം ഉണ്ടായത്. കോടോത്ത് എരുമക്കുളത്ത് ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. ആക്രമണത്തിൽ പരുക്കേറ്റ മാർട്ടിനെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കല്ലിയോട്ട് സംഘടിപ്പിച്ച കൃപേഷ്-ശരത് ലാൽ സ്മൃതിയാത്ര കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു സംഭവം നടന്നത്. ആക്രമണത്തിന് പിന്നിൽ സിപിഐഎം ആണെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു.

Continue Reading

വെളുക്കാനുള്ള ക്രീമും വ്യാജം; ഓപ്പറേഷൻ സൗന്ദര്യ; 1.20 ലക്ഷം രൂപയുടെ ഉത്പന്നങ്ങൾ പിടിച്ചെടുത്തു

കണ്ണൂർ: അനധികൃതമായി നിർമിച്ച് വിൽപ്പന നടത്തുന്ന സൗന്ദര്യവർധക വസ്തുക്കൾ പിടിച്ചു. സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പ് ഉദ്യോഗസ്ഥരാണ് കണ്ണൂർ, കാസർകോട് ജില്ലകളിൽ റെയ്ഡ് നടത്തിയത്. കാസർകോട് പ്രസ് ക്ലബ് ജങ്ക്ഷൻ, തളിപ്പറമ്പ് മാർക്കറ്റ് റോഡ്, കണ്ണൂർ ബാങ്ക് റോഡ് എന്നിവിടങ്ങളിലെ കടകളിൽനിന്നായി 1.20 ലക്ഷം രൂപ വിലവരുന്ന വ്യാജ സൗന്ദര്യവർധക വസ്തുക്കളാണ് കണ്ടെത്തിയത്. വെളുക്കാൻ തേക്കുന്ന ക്രീമുകൾ, ഫെയ്സ് ലോഷൻ, ഷാംപൂ, സോപ്പുകൾ, നെയിൽ പോളിഷ് തുടങ്ങിയവ ഇതിൽപ്പെടും. പാകിസ്താൻ, തുർക്കി രാജ്യങ്ങളുടെ ലേബൽ കാണിക്കുന്ന ഉത്പന്നങ്ങളും […]

Continue Reading

കാലാവസ്ഥാ മാറ്റം: പനിച്ച് വിറച്ച് കാസറഗോഡ് ജില്ല

കാഞ്ഞങ്ങാട് ∙ ആദ്യം തൊണ്ട വേദന, പിന്നാലെ ശക്തമായ ചുമയും പനിയും. കാലാവസ്ഥാ മാറ്റം ജില്ലയിൽ പനി ബാധിതരുടെ എണ്ണം വീണ്ടും കൂട്ടുന്നു. ഈ മാസം മാത്രം ജില്ലയിലെ സർക്കാർ ആശുപത്രികളിൽ പനി ബാധിച്ച് ചികിത്സ തേടിയവരുടെ എണ്ണം 6313 ആണ്. സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും ഹോമിയോ, ആയുർവേദ ആശുപത്രികളിലും ചികിത്സ തേടിയവരുടെ എണ്ണം കൂടി.കൂട്ടിയാൽ പനിബാധിതരുടെ എണ്ണം 10,000 കടക്കും. ഈ വർഷം മാത്രം 20,413 പേരാണ് പനി ബാധിച്ചു ചികിത്സ തേടിയത്. ഇതിൽ 11 […]

Continue Reading

രാമഭജനം ചെയ്യുന്നവര്‍ മാത്രം ഈ രാജ്യത്ത് മതി, ടിപ്പു ഭക്തരെ കാട്ടിലേക്ക് ഓടിക്കണം; കര്‍ണാടക ബി.ജെ.പി നേതാവ്

ബെംഗളൂരു: ടിപ്പു ഭക്തരെ കാട്ടിലേക്ക് തുരത്തണമെന്ന് വിവാദ പരാമര്‍ശങ്ങള്‍ക്ക് പേരുകേട്ട കര്‍ണാടകയിലെ ബി.ജെ.പി നേതാവ് നളീന്‍ കുമാര്‍ കട്ടീല്‍. കൊപ്പൽ ജില്ലയിലെ യെലബുർഗയിലെ പഞ്ചായത്ത് ടൗണിൽ ബി.ജെ.പി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.”ഞങ്ങൾ ശ്രീരാമഭക്തരാണ്, ഹനുമാന്‍റെ ഭക്തരാണ്. ഞങ്ങൾ ഹനുമാനോട് പ്രാർത്ഥിക്കുകയും പ്രണാമം അർപ്പിക്കുകയും ചെയ്യുന്നു, ഞങ്ങൾ ടിപ്പുവിന്‍റെ പിൻഗാമികളല്ല. ടിപ്പുവിന്റെ സന്തതികളെ അവരുടെ വീട്ടിലേക്ക് തിരിച്ചയക്കണം. നിങ്ങൾ ഹനുമാനോടാണോ ടിപ്പുവിനോടാണോ പ്രാർഥിക്കുന്നതെന്ന് ഞാൻ ഇവിടുത്തെ ജനങ്ങളോട് ചോദിക്കുന്നു.ഈ സംസ്ഥാനത്തിന് ഹനുമാൻ ഭക്തരോ ടിപ്പുവിന്‍റെ പിൻഗാമികളോ ആവശ്യമാണെന്ന് […]

Continue Reading

കാസറഗോഡ് പന്ത്രണ്ടുകാരിയുടെ കുസൃതി; വീട്ടുകാരും നാട്ടുകാരും പോലീസും മണിക്കൂറുകളോളം വട്ടംകറങ്ങി

ഉദുമ: കുസൃതി കാണിച്ചതിന് അച്ഛൻ വഴക്ക് പറയുമെന്ന് പേടിച്ച് വീട്ടിൽ നിന്നിറങ്ങിപ്പോയ പന്ത്രണ്ടുകാരി വീട്ടുകാരെയും പോലീസിനെയും നാട്ടുകാരെയും മണിക്കൂറുകളോളം വട്ടംകറക്കി. ബേക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു ബാലികയാണ് നാടിനെ മുൾമുനയിൽ നിർത്തിയത്. മണിക്കൂറുകളോളം തിരഞ്ഞ് ബാലികയെ കണ്ടെത്തിയ അന്വേഷണ സംഘത്തിന് നേതൃത്വം നൽകിയ ബേക്കൽ ഇൻസ്പെക്ടർ യു.പി.വിപിൻ പറഞ്ഞതിങ്ങനെ. നേരത്തേ അച്ഛനറിയാതെ ഈ ബാലിക കാണിച്ച ഒരു കുസൃതിയെക്കുറിച്ച് സഹോദരങ്ങൾ ചൊവ്വാഴ്ച വൈകിട്ട് പിതാവിനെ അറിയിച്ചു. പണി കഴിഞ്ഞുവന്ന അച്ഛൻ രാത്രിയിൽ കുട്ടിയോട് ദേഷ്യത്തിൽ സംഭവം […]

Continue Reading

യുവതി തൂങ്ങിമരിച്ച നിലയിൽ; ഭർത്താവ് അറസ്റ്റിൽ, ക്രൂരമായി മർദിച്ചെന്ന് ബന്ധുക്കൾ

മമ്പാട്: മമ്പാട് പൊങ്ങല്ലൂരിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പൊയിലിൽ ഷമീമിന്റെ ഭാര്യ സുൽഫത്തിനെ (25) യാണ് ഭർത്തൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് പോലീസ് ഷമീമിനെ (32) അറസ്റ്റ് ചെയ്തു.മരണത്തിൽ സംശയമുണ്ടെന്ന് കാണിച്ച് ബന്ധുവായ സക്കീർ ഹുസൈൻ നിലമ്പൂർ പോലീസിൽ പരാതി നൽകിയതിനെത്തുടർന്നാണ് ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി ഷമീമിനെ അറസ്റ്റുചെയ്തത്. ഷമീം ഭാര്യയെ ക്രൂരമായി മർദിച്ചിരുന്നുവെന്നും യുവതിയെ ആത്മഹത്യയിലേക്ക് നയിച്ചത് ഈ മർദനമാണെന്നുമാണ് ബന്ധുക്കളുടെ ആരോപണം.ബുധനാഴ്ച പുലർച്ചെ നാലു മണിയോടെയാണ് സംഭവം. സുൽഫത്തിന്റെ സഹോദരനും […]

Continue Reading

ആർഎസ്എസ് – ജമാഅത്തെ ഇസ്‌ലാമി ചർച്ച: ഹിന്ദു-മുസ്ലിം സംഘർഷം പരിഹരിക്കുക ലക്ഷ്യമെന്ന് ആർഎസ്എസ് പ്രതിനിധി

ആർഎസ്എസും ജമാഅത്തെ ഇസ്‌ലാമിയും നടന്ന ചർച്ച ഇന്ത്യയിലെ ഹിന്ദു-മുസ്ലിം സംഘർഷം പരിഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായെന്ന് ആർഎസ്എസ് ദേശീയ എക്സിക്യൂട്ടീവ് അംഗം ഇന്ദ്രേഷ് കുമാർ. ലൗ ജിഹാദ്, ഇതര മതസ്ഥരെ കാഫിർ എന്ന് വിളിക്കുന്ന പ്രവണത, ആരാധനാലയങ്ങൾ തകർക്കൽ, ഗോവധം എന്നീ വിഷയങ്ങൾ യോഗത്തിൽ ഉന്നയിച്ചതായി ന്യൂ ഇന്ത്യൻ എക്സ്പ്രസ്സിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിലെ മുസ്ലിം സംഘടനകൾ ഞങ്ങളുമായി ദേശീയ തലത്തിൽ ഒരു യോഗം നടത്താൻ ആഗ്രഹിച്ചു. മുസ്ലിം രാഷ്ട്രീയ മഞ്ചാണ് യോഗത്തിന് മുൻ കൈ […]

Continue Reading

മദ്രാസ് ഐഐടിയിൽ വീണ്ടും മലയാളി വിദ്യാർത്ഥി ജീവനൊടുക്കി; മരണം മറച്ചുവെച്ച് അധികൃതർ; വ്യാപക പ്രതിഷേധവുമായി വിദ്യാർത്ഥികൾ; മറ്റൊരു വിദ്യാർത്ഥി ചികിത്സയിൽ

ചെന്നൈ: വീണ്ടും മദ്രാസ് ഐഐടിയിൽ വിദ്യാർത്ഥി ജീവനൊടുക്കി. കോളേജ് ഹോസ്റ്റലിലാണ് മലയാളിവിദ്യാർഥിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ വിദ്യാർത്ഥികൾ വ്യാപകപ്രതിഷേധം ആരംഭിച്ചു. നവിമുംബൈ നെഹ്രു സ്ട്രീറ്റിൽ സണ്ണിയുടെ മകൻ സ്റ്റീവൻ സണ്ണി ആലപ്പാട്ടിനെയാണ് (25) ഞായറാഴ്ച കാമ്പസിനുള്ളിലുള്ള ഹോസ്റ്റൽമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സ്റ്റീവന്റെ കുടുംബം മലയാളികളാണെങ്കിലും അമ്പതുവർഷംമുമ്പ് മുംബൈയിൽ സ്ഥിരതാമസമാക്കിയവരാണ്. അതേസമയം, സ്റ്റീവൻ മരിച്ചവിവരം തിങ്കളാഴ്ച വൈകിയാണ് ഐഐടി അധികൃതർ പുറത്തുവിട്ടത്. ഇലക്ട്രിക്കൽ എൻജിനിയറിങ്ങിൽ രണ്ടാംവർഷ എംഎസ് വിദ്യാർഥിയായിരുന്നു സ്റ്റീവൻ. പഠനസമ്മർദത്തെത്തുടർന്നാണ് ജീവനൊടുക്കിയതെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം.സ്റ്റീവൻ പഠനത്തിൽ […]

Continue Reading

രാസപരിശോധനാഫലം വന്നു; അഞ്ജുശ്രീയുടെ മരണം എലിവിഷം ഉള്ളിൽച്ചെന്ന്

കാസർകോട്: പെരുമ്പള ബേനൂരിലെ അഞ്ജുശ്രീ പാർവതിയുടെ മരണം എലിവിഷം അകത്തുചെന്നതിനാലാണെന്ന് അന്തിമ റിപ്പോർട്ട്. രാസപരിശോധനയിലും പോസ്റ്റ്മോർട്ടത്തിലും എലിവിഷമാണ് മരണകാരണമെന്ന് വ്യക്തമായി. ജനുവരി ഏഴിനാണ് മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയിൽ ചികത്സയ്ക്കിടെ അഞ്ജുശ്രീ പാർവതി മരിച്ചത്. ഹോട്ടലിൽനിന്ന് വാങ്ങിയ ഭക്ഷണം കഴിച്ചശേഷമുണ്ടായ ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്നാണ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചതെന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്നാണ് അഞ്ജുശ്രീയുടെ ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്ക് അയച്ചത്. പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിൽ നടത്തിയ മൃതദേഹപരിശോധനയിലും എലിവിഷമാണ് മരണകാരണമെന്ന് കണ്ടെത്തിയിരുന്നു. വീട്ടിൽനിന്ന് ലഭിച്ച […]

Continue Reading