ബിബിസി ഓഫീസിൽ ആദായ നികുതി പരിശോധന; ഫോണുകൾ പിടിച്ചെടുത്തു

ദില്ലി: ബിബിസി ഓഫീസിൽ ആദായനികുതി ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു. ദില്ലിയിലെയും മുംബൈയിലെയും ഓഫീസുകളിലാണ് പരിശോധന നടക്കുന്നത്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഡോക്യുമെൻററി വിവാദം നിലനിൽക്കുന്നതിനിടെയാണ് പരിശോധന. ഇന്ന് രാവിലെ 11:30 നാണ് ആദായനികുതി ഉദ്യോഗസ്ഥർ ബിബിസി ഓഫീസിൽ എത്തിയത്. ബിബിസി ജീവനക്കാരുടെ ഫോണുകൾ പിടിച്ചെടുത്തതായി സൂചനയുണ്ട്. മുംബൈയിലെ ഓഫീസിലും ആദായ നികുതി വകുപ്പ് പരിശോധന നടത്തുന്നുണ്ട്. ബിബിസി പരിശോധനയെ വിമർശിച്ച് കോൺഗ്രസ് രംഗത്തെത്തി. വിനാശ കാലേ  വിപരീത ബുദ്ധിയെന്നാണ് ജയറാം രമേശിന്റെ പരിഹാസം. അദാനിയുടെ വിഷയത്തിൽ ജെപിസി അന്വേഷണം ആവശ്യപ്പെടുന്ന ഘട്ടത്തിലാണ് സർക്കാർ ബിബിസിയിൽ […]

Continue Reading

‘മുസ്‍ലിംകളെ വിലക്കി ഇനി ബോർഡ് വേണ്ട’; ഇടപെടലുമായി ക്ഷേത്ര കമ്മിറ്റി

കണ്ണൂർ: ഉത്സവകാലങ്ങളിൽ മുസ്‌ലിം മതസ്ഥരെ വിലക്കി ക്ഷേത്ര പരിസരത്ത് സ്ഥാപിച്ചുവന്നിരുന്നതിൽ ഒടുവിൽ ക്ഷേത്ര കമ്മിറ്റിയുടെ ഇടപെടൽ. ബോർഡ് സ്ഥാപിക്കുന്നത് ക്ഷേത്ര കമ്മിറ്റി വിലക്കി. കണ്ണൂർ പയ്യന്നൂർ കുഞ്ഞിമംഗലത്തെ മല്ലിയോട്ട് പാലോട്ട് കാവിൽ ഉത്സവപ്പറമ്പിൽ സ്ഥാപിച്ചുവരാറുള്ള വിവാദ ബോർഡാണ് ക്ഷേത്ര കമ്മിറ്റി വിലക്കിയത്.കാലങ്ങളായി ഇവിടെ ക്ഷേത്രോത്സവ സമയത്ത് ‘മുസ്‌ലിംകൾക്ക് പ്രവേശനമില്ല’ എന്ന ബോർഡ് സ്ഥാപിച്ചുവന്നിരുന്നു. ബോർഡിനെതിരെ കഴിഞ്ഞ വർഷങ്ങളിൽ വ്യാപക പ്രതിഷേധവുമുയർന്നിരുന്നു. ഡി.വൈ.എഫ്.ഐ ഉൾപ്പെടെയുള്ള സംഘടനകൾ പരസ്യപ്രതിഷേധം അടക്കം സംഘടിപ്പിച്ചു. എന്നാൽ, സംഘാടകർ ഇതൊന്നും മുഖവിലയ്‌ക്കെടുത്തിരുന്നില്ല. സി.പി.എമ്മിന് നിർണായകസ്വാധീനമുള്ള […]

Continue Reading

മൊഗ്രാൽ സ്കൂളിലെ 2010-11 എസ് എസ് എൽ സി ബാച്ച് ഒരു പതിറ്റാണ്ടിന് ശേഷം വീണ്ടും സംഗമിച്ചത് ആവേശത്തിന്റെ അലകൾ തീർത്തു

മൊഗ്രാൽ : നീണ്ട 12 വർഷങ്ങൾക്ക് ശേഷം ജി. വി. എച്ച്. എസ്. എസ് മൊഗ്രാലിലെ 2010-11 എസ് എസ് എൽ സി ബാച്ച് ഒരു വട്ടം കൂടി ഒത്തുചേർന്നത് ആവേശം പകർന്നു.’ബയ്യോട്ട്’ എന്ന പേരിൽ മൊഗ്രാൽ റയ്യാൻ ബീച്ച് റിസോർട്ടിലാണ് ഒരു പതിറ്റാണ്ടിന് ശേഷം പഴയകാല പഠിതാക്കൾ സംഗമിച്ചത്. 5 ഡിവിഷനുകളിലെ നൂറോളം വിദ്യാർത്ഥികളും പഴയ കാല അധ്യാപകരും കുടുംബാംഗങ്ങളുമടക്കം ഇരുന്നൂറോളം പേർ ആടിയും പാടിയും പുന:സംഗമിച്ചത് രസകരമായ മുഹൂർത്തങ്ങളാണ് സമ്മാനിച്ചത്.ഒരു പതിറ്റാണ്ടിന് മുമ്പ് ഒന്നിച്ചിരുന്ന […]

Continue Reading

അദാനിക്ക് നൽകാൻ സംസ്ഥാന സർക്കാർ 400 കോടി രൂപ വായ്പയെടുക്കും

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമാണവുമായി ബന്ധപ്പെട്ട് അദാനിക്ക് നൽകാനായി സംസ്ഥാന സർക്കാർ 400 കോടി രൂപ വായ്പയെടുക്കുന്നു. പുലിമുട്ട് നിർമാണത്തിന്റെ പണം നൽകാനായി കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹഡ്കോയിൽ നിന്നാണ് വായ്പയെടുക്കുക. വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് അദാനിയുമായുണ്ടാക്കിയ കരാർ പ്രകാരമാണിത്. പുലിമുട്ട് നിർമാണം 30 ശതമാനം പൂർത്തിയായാൽ 20 ശതമാനം തുക അദാനിക്ക് നൽകണമെന്നതായിരുന്നു കരാർ.ഇതിന്റെ അടിസ്ഥാനത്തിൽ പലതവണ അദാനി ഗ്രൂപ്പ് തുറമുഖ വകുപ്പിന് കത്ത് നൽകിയിരുന്നു. സംസ്ഥാന വിഹിതം ഉടൻ നൽകണം എന്നായിരുന്നു ആവശ്യം. ഇപ്പോൾ […]

Continue Reading

ഷാർജയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു

ഷാർജയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. പാലക്കാട് മണ്ണാർക്കാട് സ്വദേശി ഹക്കീമാണ് മരിച്ചത്. 36 വയസായിരുന്നു. സംഭവത്തിൽ പാകിസ്താൻ സ്വദേശി പൊലീസ് പിടിയിലായി. ഇന്നലെ രാത്രി 12:30 യോടെ ഷാർജ ബുതീനയിലാണ് സംഭവം. പ്രമുഖ ഹൈപ്പർമാർക്കറ്റിലെ മാനേജരാണ് കൊല്ലപ്പെട്ട ഹക്കീം. സ്ഥാപനത്തിന് സമീപത്തെ കഫ്തീരിയയിൽ സഹപ്രവർത്തകരും പാകിസ്താൻ സ്വദേശിയും തമ്മിലുണ്ടായ തർക്കം പരിഹരിക്കാൻ എത്തിയതായിരുന്നു ഇദ്ദേഹം.പ്രകോപിതനായി പ്രതി കത്തികൊണ്ട് ചുറ്റുമുള്ളവരെ ആക്രമിക്കുകയായിരുന്നു. രണ്ട് മലയാളികൾക്കും ഒരു ഈജിപ്ത് പൗരനും കൂടി ആക്രമണത്തിൽ പരിക്കേറ്റതായി ബന്ധുക്കൾ പറഞ്ഞു. ദിവസങ്ങൾക്ക് […]

Continue Reading

തുർക്കി- സിറിയ ഭൂകമ്പത്തിൽ മരണസംഖ്യ 33,000 കടന്നു

അങ്കാറ: തുർക്കി, സിറിയ ഭൂകമ്പത്തിൽ മരണം 33,000 പിന്നിട്ടു തുർക്കിയിൽ 29,605 പേരും സിറിയയിൽ 3,576 പേരുമാണ് മരിച്ചത്. സിറിയയിൽ കൂടുതൽ പേർ മരിച്ചത് വിമത പ്രദേശമായ ഇദ്‌ലിബിലാണ്. മരണസംഖ്യ ഇനിയുമേറെ ഉയരുമെന്ന് വിമത പ്രദേശത്ത് രക്ഷാപ്രവർത്തനം നടത്തിയ വൈറ്റ് ഹെൽമറ്റ്‌സ് ആശങ്ക പ്രകടിപ്പിച്ചു. തുർക്കിയിൽ കൊല്ലപ്പെട്ട 1,100 അഭയാർഥികളുടെ മൃതദേഹങ്ങൾ സിറിയക്ക് കൈമാറി. 1939ന് ശേഷം തുർക്കിയിൽ ഉണ്ടായ ഏറ്റവും വലിയ ഭൂചലനമാണിത്. അതേസമയം ,ജർമനി ദുരിതബാധിതർക്ക് മൂന്നുമാസത്തേക്ക് അടിയന്തര വിസ പ്രഖ്യാപിച്ചു. വിസ വേഗത്തിൽ […]

Continue Reading

ട്രെയിനിന് മുന്നിൽ ചാടി യുവതിയും ഒരു വയസുകാരനായ മകനും മരിച്ചു

കൊല്ലം പരവൂരിൽ ട്രെയിന് മുന്നിൽ ചാടി യുവതിയും കുഞ്ഞും ജീവനൊടുക്കി. പരവൂർ ഒഴുകുപാറ സ്വദേശി ശ്രീലക്ഷ്മി, ഒരു വയസുകാരനായ മകൻ സൂരജ് എന്നിവരാണ് മരിച്ചത്. വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. തിരുവനന്തപുരത്തേക്ക് പോയ നേത്രാവതി എക്സ്പ്രസിന് മുന്നിലേക്ക് ചാടിയാണ് ശ്രീലക്ഷ്മിയും മകൻ സൂരജും മരിച്ചത്. സംസ്ഥാനത്ത് ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വർധിക്കുകയാണ്. മലപ്പുറത്ത് ഭർതൃവീട്ടിൽ ആത്മഹത്യക്ക് ശ്രമിച്ച യുവതിയും ഇന്ന് മരിച്ചു. തിരൂർ വെട്ടിച്ചിറ സ്വദേശിനി സഫാനയാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ചത്. സംഭവത്തിൽ യുവതിയുടെ ഭർത്താവിനെ […]

Continue Reading

ദുബായ് എ കെ ഹൗസ് സോക്കർ ലീഗ്- 2023 സീസൺ 1 ഗൂണേഴ്‌സ് എഫ് സി ജേതാക്കൾ

ദുബായ് :ഫെബ്രുവരി 12ന് ദുബായ് അൽ ഖുസൈസിൽ നടന്ന ദുബായ് എ കെ ഹൗസ് സോക്കർ ലീഗ് – 2023 സീസൺ 1 ഗൂണേഴ്‌സ് എഫ് സി ജേതാക്കൾ ആയി.വാശിയേറിയ കലാശപ്പോരാട്ടത്തിൽ റോയൽ എഫ് സി യെ എതിരില്ലാത്ത 2 ഗോളുകൾക്ക് പരാജയപ്പെടുത്തി പ്രഥമ AK ഹൌസ് ട്രോഫിയിൽ മുത്തമിട്ടു.വിജയികൾക്ക് വേണ്ടി 2 ഗോൾ നേടി മിൻഹാജ് AK ഫൈനലിലെ മികച്ച കളിക്കാരൻ ആയും ജംഷീർ കമ്പാർ മികച്ച ഐക്കൺ പ്ലയർ ആയും സമദ് മായിപ്പാടി ടൂർണമെന്റിലെ […]

Continue Reading

മക്കയിലെത്താന്‍ ഇനി 3000ത്തോളം കിലോമീറ്റര്‍; ശിഹാബ് ചോറ്റൂരിന്റെ ഹജ്ജ് യാത്ര ഇറാനിലെത്തി

ടെഹ്‌റാന്‍: കാല്‍നടയായി കേരളത്തില്‍ നിന്ന് മക്കയിലേക്ക് ഹജ്ജിന് പുറപ്പെട്ട മലപ്പുറം സ്വദേശി ശിഹാബ് ചോറ്റൂരിന്റെ യാത്ര ഇറാനിലെത്തി. ഇറാനിലെത്തിയ വിവരം ശിഹാബ് തന്നെയാണ് വീഡിയോയിലൂടെ അറിയിച്ചത്. അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ ഇറാനിലെത്തിയിരിക്കുകയാണ്. ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ നിയന്ത്രണം ഉള്ളതിനാല്‍ തനിക്ക് യാത്രയെക്കുറിച്ച് അറിയിക്കാന്‍ കഴിഞ്ഞില്ലെന്നും ശിഹാബ് വീഡിയോയിലൂടെ അറിയിച്ചു.നേരത്തെ പഞ്ചാബിലെ വാഗ അതിര്‍ത്തിയിലെത്തിയ ശിഹാബിന് ട്രാന്‍സിറ്റ് വിസയില്ലാത്തതിനാല്‍ പാക് ഇമിഗ്രേഷന്‍ അധികൃതര്‍ പ്രവേശനം നിഷേധിച്ചിരുന്നു. ഞായറാഴ്ച പാകിസ്താന്‍ വിസ നല്‍കിയതോടെ യാത്ര തുടരാനുള്ള അവസരം ഒരുങ്ങിയത്. കഴിഞ്ഞ നാല് മാസമായി […]

Continue Reading

നിങ്ങളുടെ തൊട്ടടുത്ത് കേരളമുണ്ട്, ഞാന്‍ കൂടുതലൊന്നും പറയുന്നില്ല: അമിത് ഷാ

മംഗളൂരു: കേരളം സുരക്ഷിതമല്ലെന്ന മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കര്‍ണാടകയെ സുരക്ഷിതമായി നിലനിര്‍ത്താന്‍ ബി.ജെ.പി അധികാരത്തില്‍ തുടരണമെന്ന് പറയുമ്പോഴായിരുന്നു കേരളത്തിനെതിരായ പരോക്ഷ വിമര്‍ശനം. പുത്തൂരില്‍ പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.”നിങ്ങളുടെ അടുത്ത് (കർണാടക) കേരളമുണ്ട്. ഞാൻ അധികം പറയാൻ ആഗ്രഹിക്കുന്നില്ല. കർണാടകയെ സുരക്ഷിതമായി നിലനിർത്താന്‍ ബി.ജെ.പിക്ക് മാത്രമേ കഴിയൂ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കർണാടകയിലെ ബി.ജെ.പി സർക്കാരിന് മാത്രമേ  സാധ്യമാകൂ”- അമിത് ഷാ പറഞ്ഞു. കോൺഗ്രസും ജെ.ഡി.എസും 18ആം നൂറ്റാണ്ടിലെ മൈസൂരു ഭരണാധികാരി […]

Continue Reading