128 മണിക്കൂറുകൾ തകര്‍ന്ന കെട്ടിടങ്ങള്‍ക്കടിയില്‍; തുര്‍ക്കിയില്‍ 2 മാസം പ്രായമുള്ള കുഞ്ഞിനെ രക്ഷപ്പെടുത്തി

ഹതായ്: തുടര്‍ച്ചയായ ഭൂചലനങ്ങള്‍ മൂലം സമാനതകളില്ലാത്ത ദുരന്തത്തിലേക്ക് കൂപ്പുകുത്തുകയാണ് തുര്‍ക്കി. നാശത്തിന്‍റെയും   നിരാശയുടെയും നടുവിൽ അതിജീവനത്തിന്റെ അത്ഭുതകഥയാണ് തുര്‍ക്കിയില്‍ നിന്ന് പുറത്ത് വരുന്നത്. ഭൂകമ്പത്തില്‍ തകര്‍ന്ന് വീണ കെട്ടിടത്തില്‍ നിന്നും 128 മണിക്കൂറുകള്‍ക്ക് ശേഷം രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ രക്ഷാസേന ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റി. തുർക്കിയിലെ ഹതായിലെ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കുള്ളില്‍ നിന്നാണ് രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ രക്ഷപ്പെടുത്തിയയത്. കുട്ടിയെ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റി.  ഫെബ്രുവരി ആറിന് തുര്‍ക്കിയിലും സിറിയയിലും നടന്ന ഭൂകമ്പത്തില്‍ മരണം […]

Continue Reading

യുവതി ആത്മഹത്യ ചെയ്തു, ഭർത്താവ് അറസ്റ്റിൽ; കുഞ്ഞിന്റെ മൂത്രം ദേഹത്തായതിനും മർദിച്ചെന്ന് പരാതി 

വളാഞ്ചേരി (മലപ്പുറം): ഭർത്താവിന്റെ വീട്ടിൽ ആത്മഹത്യക്ക് ശ്രമിച്ച യുവതി ആശുപത്രിയിൽ മരിച്ചു. ബന്ധുക്കളുടെ പരാതിയനുസരിച്ച് ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു.വെട്ടിച്ചിറ പുന്നത്തല എടമന മുസ്ല്യാരകത്ത് മുജീബ്-ആമിന ദമ്പതിമാരുടെ മകൾ സഫാന(24) യാണ് മരിച്ചത്. രണ്ടത്താണിയിലെ ഭർത്തൃവീട്ടിൽ കഴിഞ്ഞ നാലിനാണ് സഫാന ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാത്രിയോടെ മരിച്ചു.കോടതി ഇയാളെ റിമാൻഡ് ചെയ്തു. സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷനും കേസെടുത്തിട്ടുണ്ട്. സഫാനയുടെ ഖബറടക്കം വെട്ടിച്ചിറ മുഴങ്ങാണി ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടന്നു.സ്ത്രീധനത്തിന്റെ പേരിൽ മകൾക്ക് […]

Continue Reading

വിവാഹവാഗ്ദാനം നൽകി കാസറഗോഡ് യുവതിയെ വിളിച്ചുവരുത്തി ലൈംഗികപീഡനം, എതിർത്തപ്പോൾ മർദനം; പോലീസുകാരൻ അറസ്റ്റിൽ

തൃശ്ശൂർ: കാസർകോട്ടുള്ള യുവതിയെ തൃശ്ശൂരിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്ത പോലീസുകാരൻ അറസ്റ്റിൽ. തൃശ്ശൂർ കെ.എ.പി. ക്യാമ്പ് രണ്ടാംബറ്റാലിയനിലെ സിവിൽ പോലീസ് ഓഫീസർ ശ്രീരാജിനെയാണ് തൃശ്ശൂർ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. പാലക്കാട് അയിലൂർ സ്വദേശിയാണ്.സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹവാഗ്ദാനം നൽകിയാണ് തൃശ്ശൂരിലേക്ക് വിളിച്ചുവരുത്തിയത്. ഹോട്ടലിൽ മുറിയെടുത്ത് പീഡിപ്പിച്ചു. എതിർത്തപ്പോൾ ക്രൂരമായി മർദിച്ചു. ശരീരത്തിന് ക്ഷതമേറ്റതിന് ആശുപത്രിയിൽ ചികിത്സ തേടി. സംഭവം പുറത്തുപറഞ്ഞാൽ പ്രചരിപ്പിക്കാനായി നഗ്നചിത്രങ്ങളെടുത്തെന്നും യുവതിയുടെ മൊഴിയിലുണ്ട്.വീട്ടിൽ വിടാതെ തടഞ്ഞുവെച്ച് പീഡനം തുടർന്നെന്നും […]

Continue Reading

കേന്ദ്രമന്ത്രി വി മുരളീധരന്‍റെ വീട് ആക്രമിച്ച പ്രതി പിടിയിൽ

തിരുവനന്തപുരം: കേന്ദ്രമന്ത്രി വി മുരളീധരന്റെ വീട് ആക്രമിച്ച കേസിലെ പ്രതി പിടിയിൽ. കണ്ണൂർ പയ്യന്നൂർ ഏടാട്ട് സ്വദേശി മനോജാണ് പിടിയിലായത്. പ്രതി മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ അര്‍ധരാത്രിയോടെ തിരുവനന്തപുരം റെയില്‍വെ സ്റ്റേഷന്‍ പരിസരത്തു നിന്നാണ് പ്രതിയെ പിടികൂടിയത്. 10 വര്‍ഷം മുന്‍പ് ഹോട്ടലിലെ ജോലിക്കായി തിരുവനന്തപുരത്ത് എത്തിയ ആളാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. കഴിഞ്ഞ വ്യാഴാഴ്ചയാണ് കേന്ദ്രമന്ത്രി വി മുരളീധരന്‍റെ ഉള്ളൂരിലെ വീടിനു നേരെ […]

Continue Reading

പശുവിനെ കെട്ടിപ്പിടിച്ചാൽ ഭ്രാന്ത് വരെ മാറും, വിദേശത്ത് ആളുകൾ കാശ് കൊടുത്ത് വരിനിൽക്കുന്നു: യുവമോർച്ച നേതാവ്

കോഴിക്കോട്: പശുവിനെ കെട്ടിപ്പിടിച്ചാൽ മാനസിക സംഘർഷം കുറയുമെന്ന് യുവമോർച്ച പാലക്കാട് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവൻ. പശുവിനെ കെട്ടിപ്പിടിക്കുകയും പശുവിന്റെ സാമീപ്യമുണ്ടാവുകയും ചെയ്താൽ നിരവധി ആരോഗ്യപ്രശ്‌നങ്ങൾ മാറുമെന്ന് പഠനങ്ങളുണ്ടെന്നും ലോകപ്രശസ്തമായ നിരവധി മെഡിക്കൽ മാഗസിനുകൾ ഇത് സംബന്ധിച്ച് റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും ‘ജനം ടി.വി’ ചർച്ചയിൽ പ്രശാന്ത് ശിവൻ പറഞ്ഞു.അനിമൽ അസിസ്റ്റന്റ് തെറാപ്പി എന്നൊരു ചികിത്സാരീതി തന്നെ ലോകത്തുണ്ട്. ‘പപ്‌മെഡിൻ’ എന്ന മെഡിക്കൽ മാഗസിൻ 2011ൽ പ്രസിദ്ധീകരിച്ച പഠനത്തിൽ അനിമൽ അസിസ്റ്റന്റ് തെറാപ്പിക്ക് ഏറ്റവും യോജിച്ച മൃഗം പശുവാണെന്ന് […]

Continue Reading

പിറന്നാള്‍ ദിനത്തില്‍ ഗ്രൈന്‍ഡറില്‍ ഷാള്‍ കുടുങ്ങി യുവതിക്ക് ദാരുണാന്ത്യം

ഗ്രൈൻഡറിൽ ഷാൾ കുരുങ്ങി യുവതിക്ക് ദാരുണാന്ത്യം. മഞ്ചേശ്വരം തുമിനാട് ലക്ഷം വീട് കോളനിയിലെ ജയ്ഷീൽ ചുമ്മി (20) ആണ് മരിച്ചത്. തുമിനാട്ടിലെ ബേക്കറിയിലെ ജീവനക്കാരിയായിരുന്നു ജയ്ഷീൽ ചുമ്മി. ജോലി ചെയ്യുന്നതിനിടെ അബദ്ധത്തിൽ ഷാൾ കുടുങ്ങിയാണ് അപകടമുണ്ടായത്. യുവതിയുടെ ഇരുപതാം പിറന്നാൾ ദിനത്തിലാണ് അപകടമുണ്ടായി മരണം സംഭവിച്ചത്.അപകടം സംഭവിച്ച ഉടൻ തന്നെ ജയ്ഷീൽ ചുമ്മിയെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഗ്രൈന്‍ഡര്‍ കൈകാര്യം ചെയ്യുന്നതിനിടെ ചുമ്മി ധരിച്ചിരുന്ന ഷാള്‍ അബദ്ധത്തില്‍ കഴുത്തില്‍ കുരുങ്ങുകയായിരുന്നു.സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം […]

Continue Reading

ദുബൈ എ കെ ഹൗസ് സോക്കർ ലീഗ് ജഴ്സി പ്രകാശനം ചെയ്തു

ദുബായ് : ഫെബ്രുവരി 12 ന് ദുബായ് അൽ ഖിസൈസിൽ നടക്കുന്ന ദുബൈ എ കെ ഹൗസ് സോക്കർ ലീഗ് 2023 ജഴ്സി പ്രകാശനം ചെയ്തു. ആസിഫ് യു എം, ഖലീൽ അറന്തോട്,അബ്ദുല്ലാഹ് സ്പീഡ് വേ, റാഫി സ്പീഡ് വേ, മുഹമ്മദ്‌ കുഞ്ഞി കോങ്കോ. ഫിനോസ് കോങ്കോ, അബ്ദുല്ലാഹ് പേരാൽ, ,അബ്ബാസ് പടി ഞ്ഞാർ,ഹബീബ് ചേരൂർ, ശിഹാബ്,യു എം, ഫസ്‌ലു യു എം, നൗഫൽ ബദർ നഗർ, മിദ്‌ലാജ്, അനസ്, ഇബ്രാഹിം തുടങ്ങിയവർ സംബന്ധിച്ചു…

Continue Reading

ആൺകുട്ടികളുടെ ചേലാകർമ്മം: നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് കേരള ഹൈക്കോടതിയിൽ ഹർജി

കൊച്ചി: ആൺകുട്ടികളുടെ ചേലാകർമ്മം നിയമവിരുദ്ധമായി പ്രഖ്യാപിക്കണം എന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതു താത്പര്യ ഹർജി. യുക്തിവാദ സംഘടനയായ നോൺ റിലീജിയസ് സിറ്റിസൺസ് ആണ് കോടതിയെ സമീപിച്ചത്. 18 വയസിന് താഴെ പ്രായമുള്ള കുട്ടികളുടെ ചേലാകർമ്മം അനുവദിക്കരുതെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം.മാതാപിതാക്കളുടെ അന്ധമായ മതവിശ്വാസങ്ങൾ കുട്ടികളുടെ മേൽ അടിച്ചേൽപ്പിക്കലാണിതെന്ന് ഹർജിയിൽ ആരോപിക്കുന്നു. ചേലാകർമ്മം യുക്തിപരമല്ലെന്നും നിയമവിരുദ്ധമാണെന്നും ഹർജിക്കാർ പറയുന്നു. ഇത്തരം നടപടികൾ കുട്ടികൾക്ക് നേരെയുള്ള ആക്രമണം ആണെന്നും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഹർജി ചീഫ് ജസ്റ്റിസ് […]

Continue Reading

പൊറോട്ട കഴിച്ച് അലര്‍ജി രോഗം കൂടി; 16 കാരി മരിച്ചു

ഇടുക്കി: പൊറോട്ട കഴിച്ച് അലര്‍ജി രോഗം കൂടി പെണ്‍കുട്ടി മരിച്ചു.ഇടുക്കി ജില്ലയിലെ വാഴത്തോപ്പ് താന്നികണ്ടം വെളിയത്തുമാലി സിജു ഗബ്രിയേലിന്റെ മകള്‍ നയന്‍മരിയ സിജുവാണ്(16) മരിച്ചത്. മൈദ, ഗോതമ്പ് എന്നിവയടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിച്ച് കുട്ടി മുന്‍പ് ചികിത്സയിലായിരുന്നു. അലര്‍ജി കൂടിയതോടെ കുട്ടി ബോധരഹിതയാകുകയും ദിവസങ്ങളോളം ചികിത്സയിലുമായിരുന്നു. അടുത്തിടെ രോഗം ഭേദപ്പെട്ടെന്ന് കരുതി ചെറിയ തോതില്‍ ഇത്തരം ഭക്ഷണങ്ങള്‍ കഴിച്ചു തുടങ്ങിയിരുന്നു. ഇന്നലെ വൈകിട്ടാണ് കുട്ടി പൊറോട്ട കഴിച്ചത്. എന്നാല്‍ ഉടന്‍ തന്നെ ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നുതുടര്‍ന്ന് കുട്ടിയെ […]

Continue Reading

ചുവരിൽ മഷിയാക്കിയതിന് ശകാരം; എട്ടാം ക്ലാസുകാരി റിയ ജീവനൊടുക്കിയത് ടീച്ചറുടെ പെരുമാറ്റത്തില്‍ മനം നൊന്ത്…

കണ്ണൂര്‍: കണ്ണൂർ പെരളശ്ശേരിയിൽ എട്ടാം ക്ലാസുകാരി റിയ പ്രവീൺ ആത്മഹത്യ ചെയ്ത സംഭവത്തിൽ ടീച്ചർക്കെതിരെ അന്വേഷണം. ആത്മഹത്യ കുറിപ്പിൽ അധ്യാപികയുടെയും സഹപാഠിയുടെയും പേരുണ്ട്. സ്കൂളിലെ ചുവരിൽ മഷിയാക്കിയതിന് കുട്ടിയെ ശകാരിക്കുകയും രക്ഷിതാക്കളെ വിളിപ്പിക്കുകയും ചെയ്തതിൽ മനം നൊന്താണ് റിയ ജീവനൊടുക്കിയത് എന്നാണ് പൊലീസിന്റ പ്രാധമീക നിഗമനം. കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയ്ക്കാണ് പെരളശ്ശേരി എകെജി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിലെ എട്ടാംക്ലാസുകാരിയെ അധ്യാപിക ശകാരിച്ചത്. പേനയിലെ മഷി ഡെസ്കിലും ക്ലാസ് മുറിയുടെ ചുരവിലും തേച്ചതായിരുന്നു കാരണം. എന്നാല്‍ തന്‍റെ  […]

Continue Reading