പഞ്ഞിമിഠായിയില്‍ അർബുദത്തിന് കാരണമായ റോഡമിന്‍; വ്യാപക പരിശോധനയുമായി ഭക്ഷ്യ സുരക്ഷ വകുപ്പ്

തിരുവനന്തപുരം: കൊല്ലത്ത് പഞ്ഞിമിഠായിയില്‍ അർബുദത്തിന് കാരണമായ റോഡമിന്‍ കണ്ടെത്തിയതിനെ തുടർന്ന് ഭക്ഷ്യ സുരക്ഷ വകുപ്പ് വ്യാപക പരിശോധ ആരംഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. അടുത്തിടെ രൂപം നല്‍കിയ സ്റ്റേറ്റ് സ്പെഷല്‍ ടാസ്‌ക് ഫോഴ്‌സിന്റെ നേതൃത്വത്തിലാണ് പരിശോധന. നിരോധിത നിറങ്ങള്‍ ചേര്‍ത്ത് പഞ്ഞിമിഠായി ഉണ്ടാക്കുന്ന കൊല്ലത്തെ കേന്ദ്രം ഭക്ഷ്യ സുരക്ഷ വകുപ്പ് അടപ്പിച്ചു. കരുനാഗപ്പള്ളിയിലാണ് ഇത്തരത്തില്‍ മിഠായി ഉണ്ടാക്കുന്ന കെട്ടിടം പ്രവര്‍ത്തിച്ചിരുന്നത്.മിഠായി നിര്‍മിക്കുന്ന പരിസരം വൃത്തിഹീനമായിരുന്നു. വില്‍പനക്കായി തയാറാക്കിയിരുന്ന കവര്‍ മിഠായികള്‍ പിടിച്ചെടുത്തു. ഇവര്‍ക്കെതിരെ കര്‍ശന നടപടി […]

Continue Reading

‘എല്ലാ ഒരുക്കങ്ങളും ചെയ്‌തെങ്കിലും നാട്ടിൽ പോകാനായില്ല; മകളുടെ വിവാഹത്തിന്റെ അന്ന് മോര്‍ച്ചറിയില്‍ തണുത്ത് വിറങ്ങലിച്ച് കിടക്കേണ്ടി വന്ന പ്രവാസി’; പ്രവാസിയുടെ മരണത്തില്‍ കരളലിയിക്കുന്ന കുറിപ്പുമായി അഷറഫ് താമരശ്ശേരി

മകളുടെ വിവാഹം എന്നത് ഏതൊരു അച്ഛന്റെയും സ്വപ്നം ആയിരിക്കും. എന്നാൽ സ്വന്തം മകളുടെ വിവാഹത്തിന്റെ അന്ന് മോര്‍ച്ചറിയില്‍ തണുത്ത് വിറങ്ങലിച്ച് കിടക്കേണ്ടി വന്ന പ്രവാസിയെ കുറിച്ചാണ് സാമൂഹ്യപ്രവര്‍ത്തകന്‍ അഷറഫ് താമരശ്ശേരി ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. വിവാഹത്തിനായി എല്ലാ ഒരുക്കങ്ങളും ചെയ്തു. എന്നാൽ പല സാഹചര്യങ്ങളാൽ നാട്ടിൽ പോകാൻ കഴിഞ്ഞില്ല. ഞായറാഴ്ച വിവാഹം നടക്കാനിരിക്കെ വെള്ളിയാഴ്ച അദ്ദേഹം മരിച്ചു. എന്നാല്‍ ഇക്കാര്യം സുഹൃത്തുക്കള്‍ വീട്ടിലറിയിച്ചില്ല. വിവാഹം നിശ്ചിത സമയത്ത് ഭംഗിയായി നടന്നു. ചടങ്ങിന് ശേഷം മരണവിവരം നാട്ടിലറിയിച്ച സുഹൃത്തുക്കളും […]

Continue Reading

ഫെബ്രുവരി 14 ‘കൗ ഹഗ് ഡേ ആയി ആചരിക്കണമെന്ന് കേന്ദ്ര മൃഗ സംരക്ഷണ ബോർഡ്

ഡല്‍ഹി: പ്രണയ ദിനമായ ഫെബ്രുവരി 14 ‘കൗ ഹഗ് ഡേ ആയി ആചരിക്കാൻ നിർദേശം .കേന്ദ്ര മൃഗ സംരക്ഷണ ബോർഡാണ് നിർദേശം നൽകിയത് . സംസ്കാരത്തിന്‍റെയും ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെയും അടിസ്ഥാനമാണ് പശുവെന്നും പശുവിനെ ആലിംഗനം ചെയ്യുന്നത് സന്തോഷം നൽകുമെന്നും ഉത്തരവിലുണ്ട് .ഫെബ്രുവരി ആറിനാണ് സര്‍ക്കുലര്‍ പുറത്തിറങ്ങിയത്. പശു ഇന്ത്യന്‍ സംസ്കാരത്തിന്‍റെയും സമ്പദ് വ്യവസ്ഥയുടെയും നട്ടെല്ലാണെന്നും ഉത്തരവില്‍ പറയുന്നു. പാശ്ചാത്യസംസ്കാരത്തിന്‍റെ അതിപ്രസരം ഇന്ത്യന്‍ സമൂഹത്തിലുണ്ടെന്നും മൃഗസംരക്ഷണ ബോര്‍ഡ് കുറ്റപ്പെടുത്തുന്നു.പാശ്ചാത്യ സംസ്കാരത്തിന്‍റെ വളര്‍ച്ച വേദ പാരമ്പര്യത്തെ നാശത്തിന്‍റെ വക്കിലെത്തിച്ചിരിക്കുന്നുവെന്നും […]

Continue Reading

മധുവായിനി പുഴയിൽ സ്നേഹത്തിൻറെ പാലം ഒരുക്കി കമ്പാർകാർ

കമ്പാർ: നിരവധി ആളുകൾ സന്ദർശിക്കുന്ന ബഹു: പനമ്പൂർ സീതി വലിയുല്ലാഹി (ന.മ) തങ്ങൾ ദർഗ. ഫെബ്രുവരി 5 മുതൽ ഉറൂസ് ആരംഭിച്ചിരിക്കുകയാണ്. മൊഗ്രാൽ പുത്തൂർ ഭാഗത്തുള്ള ആളുകൾക്ക് വളരെ എളുപ്പത്തിൽ മധുവായിനിപുഴ മുറിച്ച് കടന്നാൽ കണ്ണൂരിലേക്ക് എത്താം. കമ്പാറിലെ നാട്ടുകാർ ചേർന്ന് പുഴ മുറിച്ചു കിടക്കാൻ വേണ്ടി പുഴയിൽ നടപ്പാലം നിർമ്മിച്ചിരിക്കുകയാണ്. മഖാം സന്ദർശിക്കുന്ന പ്രദേശവാസികൾക്ക് പ്രയോജനപ്പെടും.

Continue Reading

കുഞ്ഞനിയന്റെ തലയിൽ മണ്ണ് വീഴാതിരിക്കാൻ കൈവെച്ച് കിടന്നത് 17 മണിക്കൂർ; ഏഴുവയസുകാരിയുടെ കരുതലിൽ കണ്ണുനനഞ്ഞ് ലോകം

അങ്കാറ:തുർക്കിയെയും സിറിയയെയും തകർത്തെറിഞ്ഞുകൊണ്ടാണ് ഭൂകമ്പം കടന്നുപോയത്. തകർന്ന കെട്ടിടങ്ങളുടെയും അവശിഷ്ടങ്ങൾക്കിടയിൽ സ്വന്തക്കാരെയും ബന്ധുക്കളയും തിരയുന്നവരുടെയും ഉള്ളുലക്കുന്ന കാഴ്ചയാണ് തുർക്കിയിൽ നിന്നെല്ലാം വരുന്നത്. മരണസംഖ്യ 8000 കവിഞ്ഞെന്നാണ് റിപ്പോർട്ടുകൾ. ഇനിയും പതിനായിരക്കണക്കിന് പേർ കെട്ടിടങ്ങൾക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നുണ്ട്. കനത്ത മഞ്ഞുവീഴ്ചയും മഴയുമെല്ലാം രക്ഷാപ്രവർത്തനത്തിന് തടസമാകുന്നുണ്ട്.ഈ ദുരിതക്കാഴ്ചകൾക്കിടിയിൽ നിന്ന് ആശ്വാസത്തിന്റെയും കരുതലിന്റെയും സ്‌നേഹത്തിന്റെയും ഒരു നനവുള്ള ദൃശ്യമാണ് സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നത്.തകർന്ന കോൺഗ്രീറ്റ് കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിയ സഹോദരനും സഹോദരിയും. കുഞ്ഞനിയന്റെ തലയിൽ മണ്ണും പൊടിയും വീഴാതിരിക്കാൻ ആ ചേച്ചി കൈകൊണ്ട് കവചമൊരുക്കിയിരിക്കുന്നു. 17 […]

Continue Reading

പുഴയിൽ മുങ്ങിത്താഴുകയായിരുന്ന ബാലനെ അതിസാഹസികമായി രക്ഷപ്പെടുത്തിയ മുഹമ്മദ് ഹിബത്തുള്ളക്ക് നാടിന്റെ അഭിനന്ദനം

പള്ളങ്കോട് : കുളിക്കുന്നതിനിടെ പയശ്വിനി പുഴയിൽ മുങ്ങിത്താഴുകയായിരുന്ന 11 വയസ്സുക്കാരനെ ആത്മധൈര്യത്തോടെ അതിസാഹസികമായി രക്ഷപ്പെടുത്തിയ എട്ട് വയസ്സുക്കാരനായമുഹമ്മദ് ഹിബത്തുള്ള നാടിന്റെ അഭാമാനമായി. ഇബ്രാഹീം നഈമി , ബുഷ്റ എന്നീ ദമ്പതികളുടെ മകനും ,സർ സയ്യിദ് എൽ പി സ്കൂൾ , ഹയാത്തുൽ ഇസ്ലാം സുന്നീ മദ്റസയിലും മൂന്നാം ക്ലാസ് വിദ്യാർത്ഥിയുമാണ് മുഹമ്മദ് ഹിബത്തുള്ള.എസ്. ജെ. എം കാസർകോട് ജില്ലാ കമ്മിറ്റി അഭിനന്ദിച്ചു. കേരളാ മുസ്ലീം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് പള്ളങ്കോട് യുണിറ്റിന്റെ […]

Continue Reading

വിദ്യാർഥികളോട് ‘പോടാ’, ‘പോടീ’ വിളി വേണ്ട, അധ്യാപകർ ബഹുമാനം നൽകണം; സർക്കാർ നിർദേശം

പാലക്കാട്: സ്കൂളുകളിൽ വിദ്യാർഥികളെ അധ്യാപകർ ‘പോടാ’, ‘പോടീ’ എന്നുവിളിക്കുന്നത് വിലക്കാനൊരുങ്ങി സർക്കാർ. മുഖ്യമന്ത്രിക്കു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഇത്തരം പ്രയോഗങ്ങൾ വിലക്കാനൊരുങ്ങുന്നത്.ഇത്തരം പ്രയോഗങ്ങൾ വിലക്കി തിരുവനന്തപുരം ജില്ലയിലെ സ്കൂളുകളിലേക്ക് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ (ഡി.ഡി.ഇ.) നിർദേശം നൽകിക്കഴിഞ്ഞു. മറ്റുജില്ലകളിലും ഉടൻ നിർദേശമിറങ്ങും.അധ്യാപകർ വിദ്യാർഥികളുടെ വ്യക്തിത്വത്തെ ഹനിക്കുന്ന തരത്തിലുള്ള വാക്കുകൾ ഉപയോഗിക്കരുത്, വിദ്യാർഥികൾക്കു മാതൃകയാകേണ്ട തരത്തിലുള്ള വാക്കുകളും പെരുമാറ്റവും മാത്രമുണ്ടാകാൻ പ്രത്യേകം ശ്രദ്ധിക്കാനാവശ്യമായ നിർദേശം എല്ലാ അധ്യാപകർക്കും നൽകണം എന്നിങ്ങനെ തിരുവനന്തപുരത്ത് നൽകിയ നിർദേശത്തിൽ പറയുന്നു. തിരുവനന്തപുരം വെട്ടുകാട് […]

Continue Reading

കാസറഗോഡ് പീഡനത്തിനിരയായ വിദ്യാർഥിനി പുഴയിൽച്ചാടി; യുവാവിന്റെ പേരിൽ പോക്സോ കേസ്

നീലേശ്വരം: ലൈംഗികപീഡനത്തിനിരയായ ഹയർസെക്കൻഡറി വിദ്യാർഥിനി അരയിപ്പുഴയിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ യുവാവിന്റെ പേരിൽ പോക്സോക്കുറ്റം ചുമത്തി കേസെടുത്തു. മടിക്കൈ കണ്ടംകുട്ടിച്ചാൽ സ്വദേശിയും ആംബുലൻസ് ഡ്രൈവറുമായ എബിന്റെ (28) പേരിലാണ് നീലേശ്വരം പോലീസ് കേസെടുത്തത്. രണ്ടുദിവസം മുൻപാണ് വിദ്യാർഥിനി പുഴയിൽ ചാടിയത്. നാട്ടുകാർ പെൺകുട്ടിയെ രക്ഷപ്പെടുത്തി കാരണം അന്വേഷിച്ചപ്പോഴാണ് യുവാവ് പീഡിപ്പിച്ചതായി പറഞ്ഞത്. തുടർന്ന് കൗൺസലിങ്ങിന് വിധേയമാക്കി. നീലേശ്വരം പോലീസിൽ പരാതി നൽകി. പെൺകുട്ടിയെ ജില്ലാ ആസ്പത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കുകയും കോടതിയിൽ ഹാജരാക്കി മൊഴി രേഖപ്പെടുത്തുകയും ചെയ്തു. […]

Continue Reading

പാലക്കാട്ട് ഓണ്‍ലൈന്‍ റമ്മിയില്‍ പണം നഷ്ടമായ യൂവാവ് ജീവനൊടുക്കി

പാലക്കാട്: കൊല്ലങ്കോട് ഓൺലൈൻ റമ്മി കളിച്ച് പണം നഷ്ടമായ യുവാവ് ജീവനൊടുക്കി. കൊല്ലങ്കോട് പനങ്ങാട്ടീരി സ്വദേശി ഗിരീഷാണ് മരിച്ചത്. ഓണ്‍ലൈന്‍ റമ്മി കളിച്ച ഗിരീഷിന് മൂന്നര ലക്ഷം രൂപയോളം നഷ്ടപ്പെട്ടിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ഇന്ന് രാവിലെയാണ് ഇയാളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.കുറച്ചുദിവസങ്ങളായി ഇയാൾ വലിയ മാനസിക വിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. സ്വകാര്യ എഞ്ചിനിയറിംഗ് കോളേജിലെ ലാബ് ടെക്‌നീഷ്യനാണ് മരിച്ച ഗിരീഷ്. ഇയാൾക്ക് മുമ്പും ഇത്തരം റമ്മി കളിയിലൂടെ പണം നഷ്ടപ്പെട്ടിരുന്നുവെന്നും പിന്നീട് ഭാര്യയുടെ സ്വർണമുൾപ്പെടെയുള്ളവ വിൽക്കുകയും […]

Continue Reading

‘വൃത്തി തീരെ‌യില്ല, വിളമ്പുന്നത് മോശം ഭക്ഷണം’; മം​ഗലാപുരത്ത് ഭക്ഷ്യവിഷബാധയേറ്റതിൽ കൂടുതലും മലയാളി പെൺകുട്ടികൾ

മം​ഗളൂരു: മം​ഗളൂരുവിലെ നഴ്സിങ് കോളേജിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രികളിൽ പ്രവേശിപ്പിച്ചതിൽ കൂടുതലും മലയാളി വിദ്യാർഥികൾ. നഴ്സിങ് കോളേജിലെ 150ഓളം വിദ്യാർഥികളെയാണ് കഴിഞ്ഞ ദിവസം വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചത്. പലരുടെയും ആരോ​ഗ്യസ്ഥിതി മോശമാണെന്നും വിദ്യാർഥികൾ പറഞ്ഞു. ഹോസ്റ്റലിൽ കഴിഞ്ഞ കുറച്ച് ദിവസമായി മോശം ഭക്ഷണമാണ് വിതരണം ചെയ്യുന്നതെന്നും വിദ്യാർഥികൾ ആരോപിച്ചു. പലതവണ പരാതിപ്പെട്ടിട്ടും നടപടിയുണ്ടായിട്ടില്ല.കഴിഞ്ഞ ദിവസം മൂന്ന് ഹോസ്റ്റലുകളിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് ആരോ​ഗ്യപ്രശ്നമുണ്ടായത്. മൂന്ന് ലേഡീസ് ഹോസ്റ്റലുകളിലെയും ഒരു മെൻസ് ഹോസ്റ്റലിലെയും ഒന്നാം വർഷ വിദ്യാർഥികൾക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്. […]

Continue Reading