ബ്ലാസ്റ്റേഴ്സിന് നാല് കോടി രൂപ പിഴ, മാപ്പും പറയണം; വുക്മനോവിച്ചിന് 10 ലക്ഷം പിഴ

ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു എഫ്‌സിക്ക് എതിരായുള്ള നിർണായക മത്സരം ബഹിഷ്കരിച്ചതിന് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്കും പരിശീലകൻ ഇവാൻ വുകുമനോവിച്ചിനും എതിരെ നടപടിയുമായി അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ. ഈ മാസം അവസാനിച്ച ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു എഫ്‌സിക്ക് എതിരായ മത്സരത്തിൽ സുനിൽ ഛേത്രിയെടുത്ത ഫ്രീ കിക്ക്‌ അനുവദിച്ച റഫറിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ചാണ് ക്ലബ്ബിന്റെ മുഖ്യ പരിശീലകനായ ഇവാൻ വുകുമനോവിച്ച് ടീമിനോട് കളം വിടാൻ നിർദേശം നൽകിയത്. വിഷയത്തിൽ ക്ലബിന് നാല് കോടി രൂപ പിഴ ചുമത്തി. […]

Continue Reading

കർണാടകത്തിൽ ബിജെപി എംഎൽഎ എൻവൈ ഗോപാലകൃഷ്ണ പാർട്ടി വിട്ടു; കോൺഗ്രസിലേക്ക്

ബെംഗളൂരു: ബിജെപി എംഎല്‍എ എന്‍വൈ ഗോപാലകൃഷ്ണ സ്ഥാനം രാജിവെച്ചു. മെയ് 10ന് നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് രാജി. കോണ്‍ഗ്രസില്‍ ചേരാനാണ് ഗോപാലകൃഷ്ണയുടെ തീരുമാനം. സ്പീക്കര്‍ വിശ്വേശര്‍ ഹെഡ്ഡെ കഗേരിയെ ഓഫീസിലെത്തി കണ്ട് രാജിക്കത്ത് സമര്‍പ്പിക്കുകയായിരുന്നു ഗോപാലകൃഷ്ണ. അടുത്തിടെ കോണ്‍ഗ്രസ് നേതാക്കളായ ഡികെ ശിവകുമാറിനെയും സിദ്ധാരാമയ്യയെയും ഗോപാലകൃഷ്ണ സന്ദര്‍ശിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.നേരത്തെ കോണ്‍ഗ്രസിലായിരുന്ന ഗോപാലകൃഷ്ണ മൊലക്കല്‍മുരു മണ്ഡലത്തില്‍ നിന്ന് നാല് തവണ എംഎല്‍എയായിട്ടുണ്ട്. 1997,1999, 2004, 2008 തെരഞ്ഞെടുപ്പുകളിലാണ് ഗോപാലകൃഷ്ണ വിജയിച്ചത്. 2018ല്‍ കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് […]

Continue Reading

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് അക്രമക്കേസ്: സി.പി.എം ഏരിയാ സെക്രട്ടറിക്ക് നാല് വര്‍ഷം തടവ്

മഞ്ചേശ്വരം: മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് അക്രമക്കേസില്‍ സി പി എം ഏരിയാ സെക്രട്ടറിക്ക് നാലു വര്‍ഷം തടവ്. കുമ്പള ഏരിയ സെക്രട്ടറി സി എ സുബൈറിനെയാണ് കാസര്‍കോട് സബ് കോടതി ശിക്ഷിച്ചത്. മറ്റ് 6 സി പി എം പ്രവര്‍ത്തകര്‍ക്ക് രണ്ടു വര്‍ഷം തടവിനും ശിക്ഷ. 2016 ലെ തിരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിനിടയിലാണ് അക്രമം നടന്നത്.

Continue Reading

രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു; 24 മണിക്കൂറിനിടെ 3,095 പേർക്ക് വൈറസ് ബാധ

ഒരിടവേളയ്ക്ക് ശേഷം ഇന്ത്യയിൽ കൊവിഡ് കേസുകൾ വർധിക്കുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 3,095 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സജീവ കേസുകളുടെ എണ്ണം 15,208 ആയി ഉയർന്നു. കൊറോണ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ മന്ത്രാലയം ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 4.47 കോടി (4,47,15,786) ആയി രേഖപ്പെടുത്തി. പോസിറ്റിവിറ്റി നിരക്ക് 2.61% ആണ്. പ്രതിദിന പോസിറ്റിവിറ്റി 2.61 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി […]

Continue Reading

കാസറഗോഡ് ആൾതാമസമില്ലാത്ത വീട്ടിൽ നിരോധിത നോട്ടുകൾ; കണ്ടെത്തിയത് അഞ്ച് ചാക്കുകളിലായി 1000 രൂപ നോട്ടു കെട്ടുകൾ

കാസർകോട്: ആൾതാമസമില്ലാത്ത വീട്ടിൽ നിന്നും നിരോധിത നോട്ടുകൾ പിടികൂടി. കാസർകോട് ബദിയെടുക്കയിലാണ് സംഭവം. വലിയ അഞ്ച് ചാക്കുകളിലായി സൂക്ഷിച്ചിരുന്ന നിരോധിച്ച 1,000 രൂപയുടെ നോട്ട് കെട്ടുകളാണ് പിടികൂടിയത്. മുണ്ട്യത്തടുക്കയിൽ ഷാഫി എന്നയാളുടെ ഉടമസ്ഥതയിൽ ഉള്ളതാണ് വീട്.പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ദിവസങ്ങൾക്ക് മുമ്പ് സംശയാസ്പദമായ രീതിയിൽ രാത്രി വീട്ടിലേക്ക് വാഹനങ്ങൾ വരുന്നത് കണ്ടുവെന്ന് നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. സംഭവത്തിൽ ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. കർണാടകയിനിന്ന് കൊണ്ടുവന്നതാണെന്നാണ് പൊലീസിൻ്റെ സംശയം. കർണാട തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പരിശോധന കർശനമാക്കിയതിനാൽ […]

Continue Reading

കാഞ്ഞങ്ങാട് സ്കൂട്ടർ തടഞ്ഞ് പ്രവാസിയെ വെട്ടിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ, പിടിയിലായത് യുവമോർച്ച നേതാവിന്റെ വീട്ടിൽനിന്ന്

കാഞ്ഞങ്ങാട് : പ്രവാസിയും കൊടവലം കൊമ്മട്ട സ്വദേശിയുമായ ചന്ദ്രനെ വെട്ടിപ്പരിക്കേൽപ്പിച്ച സംഘത്തിലെ രണ്ടുപേരെ ഹൊസ്ദുർഗ് പോലീസ് അറസ്റ്റ്‌ ചെയ്തു. മാവുങ്കാൽ മേലടുക്കത്തെ പ്രശോഭ്‌ (23), മൂലക്കണ്ടത്തെ ശ്യാംകുമാർ (33) എന്നിവരെയാണ് അറസ്റ്റ്‌ചെയ്തത്. യുവമോർച്ച കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് വൈശാഖിന്റെ വീട്ടിൽ ഒളിച്ചുതാമസിക്കുകയായിരുന്നു പ്രതികൾ. വീട്ടിലെത്തിയ പോലീസിനെ ആക്രമിച്ച്‌ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഇൻസ്‌പെക്ടർ കെ.പി. ഷൈനും സംഘവും ഇരുവരെയും കീഴ്‌പ്പെടുത്തി. ഈ മാസം 17-നാണ് ചന്ദ്രന് വെട്ടേറ്റത്. ഭാര്യ രമ്യയ്‌ക്കൊപ്പം കാഞ്ഞങ്ങാട്ടുനിന്ന്‌ സ്‌കൂട്ടറിൽ കൊടവലത്തേക്കു പോകുകയായിരുന്നു. ഇരുചക്രവാഹനങ്ങളിലെത്തിയ ആറംഗസംഘം […]

Continue Reading

പ്രശസ്ത സാഹിത്യകാരി സാറാ തോമസ് അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത സാഹിത്യകാരി സാറാ തോമസ് തിരുവനന്തപുരത്ത് അന്തരിച്ചു. 88 വയസായിരുന്നു.  സംസ്ഥാന, ദേശീയ തലങ്ങളിൽ പ്രശസ്തയായ എഴുത്തുകാരിയായിരുന്നു സാറാ. കേരള സാഹിത്യ അക്കാദമി പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.1979 ൽ നാർമടിപ്പുടവ എന്ന രചനയ്ക്കാണ് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത്. ഇരുപതോളം നോവലുകൾ രചിച്ചിട്ടുണ്ട്. സംസ്കാരം നാളെ ഉച്ചയ്ക്ക് രണ്ടു മണിക്ക് പാറ്റൂർ മാർത്തോമ പള്ളി സെമിത്തേരിയിൽ നടക്കും. 1934ൽ തിരുവനന്തപുരത്താണ് ജനനം. ഇരുപതോളം നോവലുകൾ രചിച്ചിട്ടുണ്ട്. ‘ജീവിതം എന്ന നദി’ എന്ന […]

Continue Reading

ചെറുവത്തൂരിൽ ഇരുചക്ര വാഹനത്തില്‍ ടാങ്കര്‍ ലോറിയിടിച്ച് രണ്ട് പേര്‍ മരിച്ചു

ചെറുവത്തൂര്‍: കാസര്‍കോട് ദേശീയപാതയില്‍ ചെറുവത്തൂര്‍ കൊവ്വലില്‍ ഇരുചക്ര വാഹനത്തില്‍ ടാങ്കര്‍ ലോറിയിടിച്ച് രണ്ട് പേര്‍ മരിച്ചു. ചായോത്ത് സ്വദേശി ദീപക്ക്, കണ്ണാടിപാറ സ്വദേശി ശോഭിത്ത് എന്നിവരാണ് മരിച്ചത്.

Continue Reading

ദുരിതാശ്വാസ നിധി തട്ടിപ്പ് കേസിൽ ലോകായുക്താ വിധി നാളെ; മുഖ്യമന്ത്രിക്ക് നിർണായകം, വിധി എതിരായാൽ പിണറായ്‌ക്ക് സ്ഥാനം നഷ്ടമാകും ; നെഞ്ചിടിപ്പിൽ സർക്കാർ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വകമാറ്റി ചെലവഴിച്ചെന്ന ഹര്‍ജിയില്‍ നാളെ ലോകായുക്ത വിധി പറയും. വിധി എതിരായാല്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെക്കാന്‍ പിണറായി വിജയന് മേല്‍ സമ്മര്‍ദമുണ്ടാവും. വിചാരണ പൂര്‍ത്തിയായി ഒരു വര്‍ഷം കഴിഞ്ഞിട്ടും വിധി പറയാത്തതിനെതിരെ പരാതിക്കാരന്‍ രംഗത്തെത്തിയതോടെയാണ് നാളെ രാവിലെ പത്തരയ്ക്ക് വിധി പറയാന്‍ തീരുമാനിച്ചത്. മുഖ്യമന്ത്രിയെന്ന നിലയില്‍ പിണറായി വിജയന് അതിനിര്‍ണായകമാണ് നാളത്തെ ലോകായുക്ത വിധി. മൂന്ന് സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി ദുരിതാശ്വാസനിധി വകമാറ്റിയെന്ന് ഹര്‍ജിക്കാരനായ ആര്‍.എസ്.ശശികുമാര്‍ ആരോപിക്കുന്നത്. 1)മുന്‍ എന്‍.സി.പി നേതാവ് ഉഴവൂര്‍ […]

Continue Reading

രാഹുൽ ഗാന്ധിക്ക്‌ ശിക്ഷ വിധിച്ച മജിസ്‌ട്രേറ്റിന് ജില്ലാ ജഡ്ജിയായി സ്ഥാനക്കയറ്റം

ഡല്‍ഹി: മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധിക്ക്‌ ശിക്ഷ വിധിച്ച സൂറത്ത് മജിസ്‌ട്രേറ്റ് ഹരീഷ് ഹസ്‍മുഖ് വർമക്ക് സ്ഥാനക്കയറ്റം. ജില്ലാ ജഡ്ജിയായിട്ടാണ് വര്‍മക്ക് സ്ഥാനക്കയറ്റം ലഭിച്ചത്.നിലവിൽ സൂറത്ത് കോടതി സിജെഎം ആണ് ഹരീഷ് ഹസ്മുഖ് വർമ എന്ന എച്ച്.എച്ച് വര്‍മ.മോദി സമുദായത്തെ അപകീർത്തിപ്പെടുത്തിയെന്ന കേസിലാണ് രാഹുലിന് സൂറത്ത് കോടതി രണ്ടു വര്‍ഷം തടവിന് ശിക്ഷിച്ചത്. വിധിക്ക് പിന്നാലെ 15,000 രൂപയുടെ ബോണ്ടിൽ ജാമ്യം ലഭിക്കുകയും ചെയ്തു. 2019ലെ പൊതു തെരഞ്ഞെടുപ്പിനിടെ കർണാടകയിലെ കോലാറിൽ വച്ചു നടത്തിയ പരാമർശമാണ് വിവാദമായത്. ‘എല്ലാ […]

Continue Reading