സിപിഎം കൈ കൊടുത്തു; പശ്ചിമ ബംഗാൾ നിയമസഭയിൽ അക്കൗണ്ട് തുറന്ന് കോൺഗ്രസ്

പശ്ചിമ ബംഗാൾ: വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾക്കൊപ്പം നടന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിൽ അക്കൗണ്ട് തുറന്ന് കോൺഗ്രസ്. സിപിഎം പിന്തുണച്ചതോടെയാണ് ബംഗാളിലെ മുർഷിദാബാദ് ജില്ലയിലെ സാഗർദിഗി മണ്ഡലത്തിൽ കോൺഗ്രസ് മിന്നും ജയം നേടിയത്. കോൺഗ്രസ് നേതാവായ ബയ്‌റോൺ വിശ്വാസാണ് 22,996 വോട്ടിന്റെ ഭൂരിപക്ഷത്തിന് നിയമസഭയിലേക്ക് ജയിച്ചെത്തിയത്. ടിഎംസി സ്ഥാനാർത്ഥി ദെബാഷിഷ് ബാനർജി 64,631 വോട്ടുകൾ നേടിയപ്പോൾ 25,793 വോട്ടുകളുമായി ബിജെപി സ്ഥാനാർത്ഥി ദിലീപ് സാഹ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. തൃണമൂൽ നേതാവും മന്ത്രിയുമായിരുന്ന സുബ്രതാ സാഹയുടെ മരണത്തെ […]

Continue Reading

കാസറഗോഡ് ട്രാൻസ്‌ഫോർമർ മോഷ്ടിച്ചു കടത്തുന്നതിനിടെ രണ്ടുപേർ പിടിയിൽ

കാസർകോഡ്: കെ.എസ്.ഇ.ബിയുടെ ട്രാൻസ്‌ഫോർമർ മോഷ്ടിച്ച രണ്ടു പേർ അറസ്റ്റിൽ. പെരിങ്ങോത്ത് വെച്ച് തമിഴ്‌നാട് സ്വദേശികളായ മണികണ്ഠൻ, പുഷ്പരാജ് എന്നിവരാണ് അറസ്റ്റിലായത്. ചിറ്റാരിക്കാൽ കെ.എസ്.ഇ.ബി നല്ലോമ്പുഴ സെക്ഷൻ പരിധിയിലെ അരിയിരിത്തിയിൽ മലയോര ഹൈവേയുടെ നിർമ്മാണത്തിന്റെ ഭാഗമായി മാറ്റി സ്ഥാപിക്കാൻ സൂക്ഷിച്ചിരുന്ന ട്രാൻസ്‌ഫോർമർ ചൊവ്വാഴ്ച രാത്രിയായിരുന്നു മോഷണം പോയത്. മോഷ്ടിച്ച ട്രാൻസ്‌ഫോർമർ കടത്തി കൊണ്ടുപോവുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്. പ്രതികൾ വർഷങ്ങളായി നീലേശ്വരം പള്ളിക്കര കേന്ദ്രീകരിച്ച് ആക്രി കച്ചവടം നടത്തുന്നവരാണെന്നാണ് പൊലീസ് പറയുന്നത്.

Continue Reading

കുമ്പളയിൽ ആരോഗ്യമേഖലയിൽ ഒന്നര പതിറ്റാണ്ട് കാലത്തെ മികച്ച സേവനം: ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സിസി ബാലചന്ദ്രനെ തനിമ കലാസാഹിത്യ വേദി ആദരിച്ചു

കുമ്പള. കുമ്പളയിലെ ആരോഗ്യ മേഖലയിൽ കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ട് കാലത്തെ ഏറ്റവും മികച്ച സേവനം കാഴ്ചവെക്കുകയും, 2023 മെയ് മാസം സർവീസിൽ നിന്ന് വിരമിക്കുകയും ചെയ്യുന്ന കുമ്പള കമ്മ്യൂണിറ്റി ഹെൽത്ത്‌ സെന്ററിലെ (സിഎച്സി) ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സിസി ബാലചന്ദ്രനെ “തനിമ” കലാ സാഹിത്യവേദി കുമ്പള -മൊഗ്രാൽ ചാപ്റ്റർ ആദരിച്ചു. കുമ്പള “ശാദി മഹൽ” വെഡിങ് സെന്റർ ഉദ്ഘാടനത്തോടനുബന്ധിച്ച് മീപ്പിരി സെന്ററിൽ തനിമ കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ യൂസഫ് കട്ടത്തടുക്ക ഒരുക്കിയ “മെഹഫിൽ സന്ധ്യ”യിൽ വെച്ചായിരുന്നു ആദരവ്. […]

Continue Reading

ബി.ജെ.പിയില്‍ ചേര്‍ന്നതോടെ ആള്‍ക്കാര്‍ക്കൊക്കെ നമ്മളോട് പുച്ഛം, സിനിമയും കിട്ടാതായി: ഭീമന്‍ രഘു

ജയന്റെ പിന്‍ഗാമിയെന്ന വിശേഷണത്തോടെ മലയാള സിനിമയില്‍ ചുവടുവെച്ച നടനാണ് ഭീമന്‍ രഘു. പിന്നീട് ഒരുപിടി മികച്ച വില്ലന്‍ വേഷങ്ങളിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ താരം പില്‍ക്കാലത്ത് കോമഡി റോളുകളിലൂടെയും തിളങ്ങി. ഒരിടക്ക് വെച്ച് രാഷ്ട്രീയക്കളരിയിലും അങ്കം കുറിക്കാനിറങ്ങിയ താരത്തിന് പക്ഷെ തോറ്റ് കരക്കിരിക്കാനായിരുന്നു വിധി. രാഷ്ട്രീയത്തിലിറങ്ങാനുള്ള തന്റെ തീരുമാനം തെറ്റായിപ്പോയെന്ന് താരം തന്നെ പിന്നീട് പല വേദികളിലും തുറന്ന് സമ്മതിച്ചിട്ടുണ്ട്. അങ്ങനെയൊരു ഇന്റര്‍വ്യൂവാണ് സമൂഹ മാധ്യമങ്ങളില്‍ വീണ്ടും വൈറലായിരിക്കുന്നത്. രാഷ്ട്രീയത്തില്‍ വന്നത് തെറ്റായിപ്പോയെന്നും ബി.ജെ.പിയില്‍ ചേര്‍ന്നതോടെ […]

Continue Reading

തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് മുന്നേറ്റം: അഞ്ച് എൽഡിഎഫ് സിറ്റിംഗ് സീറ്റുകൾ പിടിച്ചെടുത്തു

തിരുവനന്തപുരം: സംസ്ഥാനത്തെ 28 തദ്ദേശ വാർഡുകളിൽ നടന്ന ഉപതെരഞ്ഞെടുപ്പുകളുടെ ഫലം പുറത്തു വന്നപ്പോൾ യുഡിഎഫിന് നേട്ടം. എൽഡിഎഫിൻ്റെ അഞ്ച് സിറ്റിംഗ് സീറ്റുകൾ യുഡിഎഫ് പിടിച്ചെടുത്തു. ഒരു യുഡിഎഫ് സിറ്റിംഗ് സീറ്റ് എൽഡിഎഫ് പിടിച്ചെടുത്തപ്പോൾ. ഒരു സീറ്റ് പുതുതായി ജയിച്ച് ബിജെപിയും നേട്ടമുണ്ടാക്കി. കോഴിക്കോട്ടെ ചെറുവണ്ണൂര്‍ പഞ്ചായത്തിൻ്റെ ഭരണം നിര്‍ണായകമായ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച് യുഡിഎഫ് നിലനിര്‍ത്തി. ഇടുക്കി, കാസർക്കോട് ഒഴികെ 12 ജില്ലകളിലും ഉപതെരഞ്ഞെടുപ്പ് നടന്നിരുന്നു. ഒരു കോർപ്പറേഷൻ വാർഡ്, ഒരു ജില്ലാ പഞ്ചായത്ത് വാർഡ്, രണ്ട് മുൻസിപ്പാലിറ്റി […]

Continue Reading

ഇൻസ്റ്റഗ്രാം പ്രണയം; നേരിട്ടുകണ്ടപ്പോൾ കാമുകിക്ക് അമ്മയുടെ പ്രായം, അലമുറയിട്ടുകരഞ്ഞ് കാമുകൻ

കാളികാവ്: മൊബൈൽ സ്ക്രീനിൽ പ്രണയസുഗന്ധവുമായി കാണാമറയത്തുനിന്ന പതിനെട്ടുകാരിയായ കാമുകി അതിന്റെ കൂടുപൊളിച്ച് നേരിട്ടെത്തിയപ്പോൾ കാമുകഹൃദയം ചില്ലുപോലെ പൊട്ടിച്ചിതറി. ഇരുപത്തിരണ്ടുകാരനായ കാമുകനിൽനിന്ന് പിന്നെയുണ്ടായതൊരു കരച്ചിൽ; അയ്യോ……മുന്നിലെത്തിയ കാമുകിക്ക് തന്റെ അമ്മയുടെ പ്രായം, നാലുമക്കളും.ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടതാണ് ഇരുവരും. േനരിൽ കാണാൻ വെന്പൽകൊണ്ട് കാമുകൻ കൈമാറിയ ലൊക്കേഷൻ നോക്കി വഴിപിഴയ്ക്കാതെ വീട്ടിൽ വന്നുകയറിയതായിരുന്നു കാമുകി. രണ്ടുദിവസം മുൻപ് കാളികാവ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. കാമുകന്റെ പ്രായം 22. ഇൻസ്റ്റാഗ്രാമിൽ യുവാവ് അത് മറച്ചുവെച്ചില്ല. കാമുകി പക്ഷേ, 18 വയസ്സാണ് പറഞ്ഞത്. അതിന്റെ […]

Continue Reading

ഇരുട്ടടി; പാചക വാതക വില കുത്തനെ കൂട്ടി

കൊച്ചി: പാചക വാതക വില കുത്തനെ കൂട്ടി. ഗാർഹിക സിലണ്ടറിന് 50 രൂപ വർധിപ്പിച്ചു. വാണിജ്യ സിലണ്ടറിന് 351 രൂപയും കൂട്ടി. ഡല്‍ഹിയില്‍ 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്  2119.50 ആണ് വില. ഇതോടെ 1061 രൂപയായിരുന്ന ഗാര്‍ഹിക സിലിണ്ടറിന് 1110 രൂപയായി.വാണിജ്യ സിലിണ്ടറിന് 2124 രൂപയും നല്‍കണം. 1773 രൂപയായിരുന്നു പഴയ വില. ജനുവരി 1നാണ് നേരത്തെ എൽപിജി സിലിണ്ടർ വില കൂട്ടിയത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറുകളുടെ വിലയിൽ 25 രൂപയുടെ വർധനവാണ് അന്നുണ്ടായത്. […]

Continue Reading