മോദി സർക്കാർ വിദ്യാഭ്യാസ സംവിധാനം ഉന്നതങ്ങളിലെത്തിച്ചെന്ന് വി.മുരളീധരൻ; കൂകി വിളിച്ച് വിദ്യാർത്ഥികൾ

കാസർഗോഡ് കേരള കേന്ദ്ര സർവകലാശാലയിൽ കേന്ദ്രമന്ത്രി വി.മുരളീധരൻ പ്രസംഗിക്കുന്നതിനിടെ കൂകി വിളിച്ച് വിദ്യാർത്ഥികൾ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് സംസാരിക്കുന്നതിനിടെയാണ് സദസിൽ നിന്ന് വിദ്യാർത്ഥികൾ കൂക്കി വിളിച്ചത്. നരേന്ദ്ര മോദി സർക്കാർ രാജ്യത്തെ വിദ്യാഭ്യാസ സംവിധാനത്തെ ഉന്നതങ്ങളിലെത്തിച്ചുവെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ പറഞ്ഞു. കേന്ദ്ര സർവകലാശാലയിലെ ബിരുദാനന്തര ചടങ്ങിനിടെയാണ് പ്രതികരണം. അതിനിടെ രാഹുല്‍ഗാന്ധിയെ അയോഗ്യനാക്കിയ കോടതി വിധിക്കെതിരെ തെരുവിലിറങ്ങുന്നവർ നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുന്നുവെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ കുറ്റപ്പെടുത്തി. നെഹ്‌റു കുടുംബത്തിന് ഈ രാജ്യത്തെ നിയമങ്ങൾ ബാധകമല്ലേയെന്ന് അദ്ദേഹം […]

Continue Reading

മൈസൂരുവിൽ കഴുത്തിൽ മുറിവേറ്റനിലയിൽ മലയാളി യുവതിയുടെ മൃതദേഹം; മലയാളി സുഹൃത്ത് റിമാൻഡിൽ

മൈസൂരു: മൈസൂരുവിൽ സ്വകാര്യ ടെലികോം കമ്പനി ജീവനക്കാരിയായ മലയാളി യുവതിയെ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. സംഭവത്തിൽ യുവതിക്കൊപ്പം താമസിച്ചിരുന്ന മലയാളിയായ സുഹൃത്തിനെ മൈസൂരു പോലീസ് കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റുചെയ്തു.തൃശ്ശൂർ ഊരകം ചെമ്പകശ്ശേരി വല്ലച്ചിറ കാരമുക്കിൽ പരേതനായ ഷാജിയുടെയും രഹനയുടെയും മകൾ സബീന (30)യാണ് മരിച്ചത്. തൃശ്ശൂർ സ്വദേശിയായ സുഹൃത്ത് ഷഹാസാണ് അറസ്റ്റിലായത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.വിവാഹമോചിതയായ സബീന മൈസൂരുവിലെ ബോഗാധിയിലായിരുന്നു താമസം.പലപ്പോഴും ഇരുവരും ഒന്നിച്ച് താമസിക്കാറുണ്ടായിരുന്നു. വിവാഹം കഴിക്കുന്നത് സംബന്ധിച്ച് ഇവർക്കിടയിൽ വഴക്കുണ്ടായിരുന്നെന്ന് ബന്ധുക്കൾ […]

Continue Reading

രാഹുല്‍ ഗാന്ധി അയോഗ്യന്‍; വിജ്ഞാപനം പുറത്തിറങ്ങി, നടപടി സൂറത്ത് കോടതി വിധിക്ക് പിന്നാലെ

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാംഗത്വം റദ്ദാക്കി. വയനാട് എംപിയായ രാഹുലിനെ അയോഗ്യനാക്കികൊണ്ടുള്ള വിജ്ഞാപനം ഇന്ന് ലോക്‌സഭ സെക്രട്ടറിയേറ്റ് പുറത്തിറക്കി. ക്രിമിനല്‍ കേസില്‍ രണ്ട് വര്‍ഷത്തേക്ക് ശിക്ഷിക്കപ്പെട്ട വിധി സൂറത്ത് കോടതി പുറപ്പെടുവിച്ചതിന് പിന്നാലെയാണ് അയോഗ്യനാക്കികൊണ്ടുള്ള നടപടി.മോദി സമുദായത്തെ അവഹേളിച്ചെന്ന കേസില്‍ കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിക്ക് രണ്ട് വര്‍ഷം തടവും 15,000 രൂപ പിഴയും വിധിച്ചിരുന്നു. സൂറത്തിലെ സിജെഎം കോടതിയുടേതാണ് വിധി. രാഹുലിന് കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ 30 ദിവസത്തെ ജാമ്യമാണ് […]

Continue Reading

ഉച്ചക്കൊന്ന് മയങ്ങാം… ഒന്നല്ല, ഒരുപാടുണ്ട് ഗുണങ്ങൾ; പക്ഷേ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ഊണൊക്കെ കഴിച്ച് ഉച്ചക്ക് ഒന്ന് മയങ്ങാൻ ഇഷ്ടമില്ലാത്തവരുണ്ടോ… പക്ഷേ ജോലിത്തിരക്കും മറ്റ് ഓട്ടത്തിനിടയിലും ഉച്ചക്ക് മയങ്ങാൻ പോയിട്ട് ഒന്ന് സ്വസ്ഥമായി ഇരിക്കാൻ പോലും പലർക്കും സാധിച്ചെന്ന് വരില്ല. അതേസമയം, ഉച്ചക്ക് മയങ്ങാൻ പാടില്ലെന്ന ചിന്ത വെച്ചുപുലർത്തുന്നവരും നമുക്കിടയിലുണ്ട്.എന്നാൽ മുതിർന്നവർക്ക് ഉച്ചയുറക്കം ശരീരത്തിന് നല്ലതാണെന്ന് പറയുകയാണ് പോഷകാഹാര വിദഗ്ധയായ റുജുത ദിവേകർ. പകലിന്റെ മധ്യത്തിലുള്ള ചെറു ഉറക്കം ഓര്‍മശക്തി, ജോലിയില്‍ മികച്ച പ്രകടനം, മാനസികാവസ്ഥ, ജാഗ്രത, സമ്മർദ്ദം കുറയ്ക്കൽ എന്നിവയ്ക്ക് സഹായിക്കും. ഉച്ചഭക്ഷണത്തിന് ശേഷം ഉറങ്ങുന്നതിനുള്ള ഗുണങ്ങളും ഉറങ്ങാനുള്ള […]

Continue Reading

മലപ്പുറത്തെ ഭദ്രകാളി ക്ഷേത്രം മുസ്‍ലിം പള്ളിയാക്കി മാറ്റാനുള്ള ശ്രമം അട്ടിമറിച്ചു; ആര്‍.എസ്.എസ് മുഖപത്രത്തിന്‍റെ വ്യാജവാര്‍ത്ത

ഡല്‍ഹി: മലപ്പുറം തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രവളപ്പിലെ കെട്ടിടത്തിനു പച്ച പെയിന്‍റ് അടിച്ച സംഭവത്തെ വളച്ചൊടിച്ച് ആര്‍.എസ്.എസ് മുഖപത്രം ഓര്‍ഗനൈസര്‍. ഭദ്രകാളി ക്ഷേത്രം മുസ്‍ലിം പള്ളിയാക്കാനുള്ള നീക്കത്തെ ഹിന്ദു ഐക്യവേദി (HAV) ഉൾപ്പെടെയുള്ള ഹിന്ദു സംഘടനകള്‍ അട്ടിമറിച്ചു എന്ന തരത്തിലാണ് വാര്‍ത്ത നല്‍കിയിരിക്കുന്നത്.മുസ്‍ലിങ്ങള്‍ ഭൂരിപക്ഷമുള്ള മലപ്പുറത്തെ പ്രശസ്തമായ തിരുമാന്ധാംകുന്ന് ഭദ്രകാളി ക്ഷേത്രത്തിൽ സി.പി.എം ആധിപത്യം പുലർത്തുന്ന ഭരണസമിതി ക്ഷേത്ര സമുച്ചയത്തിന് പച്ച നിറം പൂശിയതോടെയാണ് സംഭവം വിവാദമായതെന്നും ലേഖനത്തില്‍ പറയുന്നു. പച്ച നിറം പൂശിയതോടെ കെട്ടിടത്തിന് മസ്ജിദിന്‍റെ രൂപമായി. […]

Continue Reading

മാനനഷ്ടക്കേസ്; രാഹുൽ ഗാന്ധിക്ക് 2 വർഷം തടവും 15000 രൂപ പിഴയും

സൂറത്ത്: ഗുജറാത്തിലെ മാനനഷ്ടക്കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് 2 വർഷം തടവും 15000 രൂപ പിഴയും ശിക്ഷ. സൂറത്ത് സിജെഎം കോടതിയാണ് ശിക്ഷ വിധിച്ചത്. മോദി സമുദായത്തിനെതിരെ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശിച്ചെന്ന മാനനഷ്ടക്കേസിലായിരുന്നു വിധി. ദില്ലിയിൽ നിന്ന് രാഹുൽ ഗാന്ധിയും വിധി കേൾക്കാൻ സൂറത്തിലെത്തിയിരുന്നു. കോടതിയിൽ നിന്ന് തന്നെ രാഹുൽ ഗാന്ധി ജാമ്യം നേടി. വിധിക്കെതിരെ അപ്പീൽ നൽകും.2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിനിടെ കർണാടകയിലെ കോലാറിൽ വച്ച് നടത്തിയ പ്രസംഗമാണ് കേസിനാധാരം. കള്ളൻമാരുടെ പേരിനൊപ്പം മോദിയെന്ന് വരുന്നതെന്തുകൊണ്ടാണെന്നാണ് രാഹുൽ […]

Continue Reading

കാപ്പാട് മാസപ്പിറവി കണ്ടു; സംസ്ഥാനത്ത് നാളെ റമദാൻ വ്രതാരംഭം

സംസ്ഥാനത്ത് നാളെ റമദാൻ വ്രതാരംഭം. കോഴിക്കോട് കാപ്പാട് കടപ്പുറത്ത് മാസപ്പിറവി കണ്ടെതോടെയാണ് സംസ്ഥാനത്ത് നാളെ നോമ്പ് ആരംഭിക്കുക. കാപ്പാട്, കുളച്ചൽ എന്നിവിടങ്ങളിൽ മാസപ്പിറ കണ്ടു. അതുകൊണ്ട് തന്നെ നാളെ റമദാൻ ഒന്ന് ആയിരിക്കുമെന്ന് പാണക്കാട് സാദിഖലി തങ്ങൾ പ്രഖ്യാപിച്ചു.

Continue Reading

കേരളത്തില്‍ നേരിയ കൊവിഡ് വര്‍ധന; ജില്ലകള്‍ക്ക് കൊവിഡ് ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യമന്ത്രി

സംസ്ഥാനത്ത് കൊവിഡ് കേസുകളില്‍ നേരിയ വര്‍ധനവ് രേഖപ്പെടുത്തിയ സാഹചര്യത്തില്‍ ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി ആരോഗ്യവകുപ്പ്. കൊവിഡ് വ്യാപനം വീണ്ടും കൂടിയതോടെ കുട്ടികള്‍, പ്രായമായവര്‍, മറ്റ് രോഗമുള്ളവര്‍ എന്നിവര്‍ മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. ആശുപത്രികളിലെത്തുന്നവര്‍ക്ക് മാസ്‌ക് നിര്‍ബന്ധമായും ധരിച്ചിരിക്കണം.(Covid instructions from veena george) ആശുപത്രികളില്‍ ഐസിയു, വെന്റിലേറ്റര്‍ സംവിധാനങ്ങള്‍ കൂടുതല്‍ മാറ്റിവയ്ക്കണം. നിലവില്‍ സംസ്ഥാനത്ത് കൊവിഡ് ക്ലസ്റ്ററുകള്‍ രൂപപ്പെട്ടിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രി ഇന്ന് […]

Continue Reading

ഇത് വെറും ദോശയല്ല സ്പൈഡർ മാൻ ദോശ; വൈറലായി പുതിയ പരീക്ഷണം(വീഡിയോ കാണാം )

ഭക്ഷണത്തിലെ വെറൈറ്റി പരീക്ഷണങ്ങളുടെ വീഡിയോ സാമൂഹിക മാധ്യമത്തിൽ നിറയാറുണ്ട്. കഴിഞ്ഞ ദിവസം ചൗമിൻ ചേർത്ത് തയ്യാറാക്കുന്ന ഓംലെറ്റിന്റെ വീഡിയോ പുറത്തുവന്നിരുന്നു. ഏറ്റവുമധികം പരീക്ഷണങ്ങൾ വരുന്നത് ദോശയുടെ കാര്യത്തിലാണ്. ചീസും ബട്ടറുമൊക്കെ ചേർത്തുള്ള ദോശകൾ സ്വാഭാവികമാണെങ്കിലും ഒരുപടി കൂടികടന്ന് ഐസ്ക്രീമും ചോക്ലേറ്റുമൊക്കെ ചേർത്ത് തയ്യാറാക്കുന്ന ദോശകളും വൈറലായിരുന്നു. ഇപ്പോഴിതാ സ്പൈഡർമാൻ ദോശ എന്ന വിഭവത്തിന്റെ വീഡിയോ ആണ് നിറയുന്നത്.ചെന്നൈയിലെ അണ്ണാനഗറിലുള്ള തെരുവോര ഭക്ഷണശാലയിൽ നിന്നുള്ള വീഡിയോ ആണിത്. ഉണ്ടാക്കുന്ന രീതിയുടെ വ്യത്യസ്തത കൊണ്ടാണ് ഈ ദോശയ്ക്ക് സ്പൈഡർ മാൻ […]

Continue Reading

പഴയകാല വ്യാപാരി അറബി മുക്രി അന്തുഞ്ഞി അന്തരിച്ചു

മൊഗ്രാൽ : മൊഗ്രാൽ നാങ്കി റോഡിൽ ബൈത്തു റഹ്‌മയിലെ അറബി മുക്രി അന്തുഞ്ഞി (92) അന്തരിച്ചു.കുമ്പള ബദിയടുക്ക റോഡിൽ മൂന്നു പതിറ്റാണ്ടോളാം പ്രവർത്തിച്ചിരുന്ന പി കെ സ്റ്റോർ ഉടമയാണ്. ദീർഘ കാലം മുംബയിലും വ്യാപാരം നടത്തിയിരുന്നു. പത്രങ്ങൾ മുടങ്ങാതെ വായിച്ചിരുന്ന അറബി പൊതു വിജ്ഞാനത്തിന്റെ കലവറയായിരുന്നു. വാർദ്ധക്യസഹജമായ അസുഖം മൂലം കഴിഞ്ഞ കുറച്ചു വർഷങ്ങളായി വീട്ടിൽ വിശ്രമത്തിലായിരുന്നു.ഭാര്യ പരേതയായ നഫീസ. മക്കൾ : മുഹമ്മദ്‌ അറബി (ദുബൈ), അബ്ദുല്ല അറബി (ജന. സെക്രട്ടറി, ദുബൈ -മൊഗ്രാൽ ഗ്രീൻ […]

Continue Reading