തീവണ്ടിയാത്രയ്ക്കിടെ പുറത്തേക്കുവീണ ഫോൺ കണ്ടെത്താൻ കോളേജ് വിദ്യാർഥിനിക്ക് കൂട്ടായി ആർ.പി.എഫ്‌

കാസർകോട് : തീവണ്ടിയാത്രയ്ക്കിടെ അബദ്ധത്തിൽ കൈവിട്ട ഫോൺ തിരിച്ചെടുക്കാൻ കോളേജ് വിദ്യാർഥിനിക്ക് കൂട്ടായി ആർ.പി.എഫ്. ഉദ്യോഗസ്ഥർ. കുമ്പളയിൽനിന്ന് കാഞ്ഞങ്ങാട്ടേക്ക് പോകവെയാണ് പി.ജി. വിദ്യാർഥിനിയുടെ ഫോൺ ജനൽവഴി വീണത്. കാഞ്ഞങ്ങാട്ട് ഇറങ്ങേണ്ട വിദ്യാർഥിനി സ്റ്റോപ്പെത്തും മുൻപ് തീവണ്ടി വേഗംകുറച്ചപ്പോഴാണ് സീറ്റിൽനിന്ന് എഴുന്നേറ്റത്. ആ സമയം കൈയിലുണ്ടായിരുന്ന ഫോൺ അബദ്ധത്തിൽ ജനൽവഴി പുറത്തേക്ക് വീഴുകയായിരുന്നു.ഫോൺ നഷ്ടപ്പെട്ട വിഷമത്തോടെ സ്റ്റേഷനിൽ ഇറങ്ങിയ വിദ്യാർഥിനി കണ്ടത് ആർ.പി.എഫ്.ഉദ്യോഗസ്ഥരെയാണ്. ഗോവ ഗവർണർ ജില്ലയിലേക്ക് എത്തുന്നതുമായിചുമതലയ്ക്കായി എത്തിയ ആർ.പി.എഫ്. ഉദ്യോഗസ്ഥരോടാണ് കുട്ടി തന്റെ ഫോൺ നഷ്ടപ്പെട്ട […]

Continue Reading

മണ്ണെണ്ണ ഉള്ളിൽച്ചെന്ന് പത്താംതരം വിദ്യാർഥി മരിച്ചു

ചെർക്കള: മണ്ണെണ്ണ ഉള്ളിൽച്ചെന്ന് ചികിത്സയിലായിരുന്ന പത്താംക്ലാസ് വിദ്യാർഥി മരിച്ചു. പാണലം പെരുമ്പള കടവിലെ ഓട്ടോ ഡ്രൈവറായ പാറപ്പുറം മുഹമ്മദ് അഷറഫിന്റെയും കെ.എം.ഫമീനയുടെയും മകൻ എം.എ.ഉമ്മർ അഫ്ത്വാബുദ്ദീൻ (16) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടോടെ അസ്വസ്ഥതയെത്തുടർന്നാണ് ആസ്പത്രിയിലെത്തിച്ചത്. നായന്മാർമൂല തൻബീഹുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയാണ്. വെള്ളിയാഴ്ച രാവിലെ നടന്ന രസതന്ത്രം ഉൾപ്പെടെ നാല് പരീക്ഷ എഴുതിയിരുന്നു.സഹോദരങ്ങൾ: അഫീല, ഫാത്വിമ (ആറാംതരം വിദ്യാർഥിനി, നായന്മാർമൂല ടി.ഐ.എച്ച്.എസ്. സ്കൂൾ)

Continue Reading

വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ജിയോ 5ജി കാഞ്ഞങ്ങാട്ട് ലോഞ്ച് ചെയ്തു

കാഞ്ഞങ്ങാട്-ജിയോ സംവിധാനങ്ങള്‍ കൂടുതല്‍ വേഗത്തിലാക്കാനും ഉപഭോക്താവിന്റെ സംതൃപ്തിക്കനുസരിച്ച് അനായാസകരമാക്കാനുമുള്ള നൂതന സംരംഭമായ ജിയോ 5ജി വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ കാഞ്ഞങ്ങാട് ലോഞ്ച് ചെയ്തു. ഉപഭോക്താക്കള്‍ക്ക് പരിധിയില്ലാതെ തികച്ചും സൗജന്യമായി 5ജി സംവിധാനം ഇത് വഴി ലഭ്യമാവും.നാടിന് ഉത്സവാന്തരീക്ഷം സമ്മാനിച്ച ലോഞ്ചിങ് പരിപാടി കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.വി സുജാത ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ജിയോ സെന്റര്‍ മാനേജര്‍ നിമേഷ് എം ടി കെ അധ്യക്ഷത വഹിച്ചു. ജെ എം ഡി മാനേജര്‍ താജുദ്ദീന്‍ മൊഗ്രാല്‍ സ്വാഗതം പറഞ്ഞു. നഗരസഭ […]

Continue Reading

ഹജ്ജിന് അപേക്ഷിക്കാനുള്ള അവസാന ദിനം റമദാൻ 10

ഈ വർഷം ഹജ്ജ് നിർവഹിക്കാൻ ആഗ്രഹിക്കുന്ന പ്രവാസികളടക്കമുള്ള ആഭ്യന്തര തീർഥാടകർ റമദാൻ 10ന് മുമ്പായി അപേക്ഷിക്കണമെന്ന് സൌദി ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു. ആദ്യമായി ഹജ്ജ് നിർവഹിക്കുന്ന തീർഥാടകർക്കുള്ള അപേക്ഷസമർപ്പണമാണ് റമദാൻ 10 വരെ.അഞ്ച് വർഷം മുമ്പ് ഹജ്ജ് നിർവഹിച്ച സ്വദേശി പൗരന്മാർക്കും വിദേശ താമസക്കാർക്കും റമദാൻ പത്തിന് ശേഷം അപേക്ഷിക്കാം. സൗകര്യങ്ങളുടെ ലഭ്യത അവസാനിക്കുന്നതുമായി ബന്ധപ്പെട്ട അറിയിപ്പ് വരുന്നത് വരെ ഇത് തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി. ആഭ്യന്തര തീർഥാടകർക്കുള്ള അപേക്ഷ ഹജ്ജ് വെബ്‌സൈറ്റിലെ https://localhaj.haj.gov.sa എന്ന ലിങ്ക് […]

Continue Reading

ഒരു മുസ്ലിം പള്ളി പോലുമില്ലാത്ത ലോകത്തിലെ ഏക രാജ്യമാണിത്, ഈ രാജ്യത്ത് പള്ളി പണിയാൻ അനുവാദമില്ല

ലോകത്തിലെ ഏറ്റവും വലിയ ജനസംഖ്യ ക്രിസ്തുമതത്തിന്റെ അനുയായികളാണ്. പിന്നെ ഇസ്‌ലാമിൽ വിശ്വസിക്കുന്നവരുണ്ട്, അതായത് മുസ്ലീം മതത്തിൽ. ലോകത്തിലെ എല്ലാ രാജ്യങ്ങളിലും നിങ്ങൾക്ക് മുസ്ലീം മതക്കാരെ കാണാം. ഇതോടൊപ്പം മുസ്ലീം പള്ളികളും നിങ്ങൾക്ക് കാണാം അവിടെ മുസ്ലീം മതത്തിലുള്ള ആളുകൾ അഞ്ച് തവണ പ്രാർത്ഥന നടത്തുന്നു. എന്നാൽ ഇന്ന് ഞങ്ങൾ നിങ്ങളോട് പറയാൻ പോകുന്നത് മുസ്ലീങ്ങൾ താമസിക്കുന്ന ഒരു രാജ്യത്തെക്കുറിച്ചാണ്. എന്നാൽ നമസ്കരിക്കാൻ പള്ളിയില്ല. ഇത് മാത്രമല്ല, മസ്ജിദുകളുടെ നിർമ്മാണവും ഈ രാജ്യത്ത് അനുവദനീയമല്ല.വാസ്തവത്തിൽ ഒരു മുസ്ലീമാണെങ്കിലും ഒരു […]

Continue Reading

ദേവികുളം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലം ഹൈക്കോടതി റദ്ദാക്കി; CPM MLA അയോഗ്യൻ

കൊച്ചി: ദേവികുളം മണ്ഡലത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ഹൈക്കോടതി റദ്ദാക്കി. സംവരണ സീറ്റിൽ മത്സരിക്കാൻ സിപിഎം എംഎൽഎ എ.രാജയ്ക്ക് യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നടപടി. പട്ടികജാതി-പട്ടിക വർഗ വിഭാഗത്തിൽ നിന്നുള്ള ആളല്ല രാജയെന്ന് വാദം അംഗീകരിച്ചാണ് ഹൈക്കോടതി ഉത്തരവ്. യുഡിഎഫ് സ്ഥാനാർഥി ഡി.കുമാർ നൽകിയ ഹർജിയിലാണ് നടപടി.

Continue Reading

ക്ലെച്ചും ഗിയറും വേണ്ട; ലൈസൻസ് ടെസ്റ്റിന് ഇന്ന് മുതൽ ഓട്ടോമാറ്റിക് വാഹനങ്ങൾ ഉപയോഗിക്കാം

ഡ്രൈവിങ് ലൈസൻസ് ടെസ്റ്റിന് തിങ്കളാഴ്ച മുതൽ ഓട്ടോമെറ്റിക് ഇ- വാഹനങ്ങളും ഉപയോഗിക്കാനാകും. ഡ്രൈവിങ് ടെസ്റ്റിനുള്ള ‘എച്ച്, റോഡ് ടെസ്റ്റുകൾക്ക് ഗിയർ ഇല്ലാത്ത വാഹനങ്ങളും ഉപയോഗിക്കാൻ ശനിയാഴ്ചയാണ് അനുമതി നൽകിയത്. സ്വന്തം വാഹനങ്ങളിൽ വരുന്നവർക്ക് തിങ്കളാഴ്ച മുതൽ ടെസ്റ്റിൽ പങ്കെടുക്കാം.അതേസമയം, ഡ്രൈവിങ് സ്കൂളുകളുടെ ഓട്ടോമെറ്റിക് വാഹനങ്ങൾ മോട്ടോർവാഹനവകുപ്പിൽ രജിസ്ട്രർ ചെയ്യാൻ ചെറിയ കാലതാമസമുണ്ടാകും. പരിശീലകന് കൂടി നിയന്ത്രിക്കാൻ കഴിയുന്ന ഇരട്ട ബ്രേക്ക്പെഡൽ വാഹനങ്ങളിൽ സജ്ജീകരിക്കേണ്ടതുണ്ട്. ഇവ മോട്ടോർവെഹിക്കിൾ ഇൻസ്പെക്ടർമാർ പരിശോധിച്ച് സാക്ഷ്യപ്പെടുത്തിയാൽ മാത്രമേ ഡ്രൈവിങ് സ്കൂൾ വാഹനമായി അംഗീകാരം […]

Continue Reading

കാസര്‍കോട്ടെ റിയാസ് മൗലവി കൊലക്കേസ്; പ്രതിഭാഗം വാദവും പൂര്‍ത്തിയായി, വിധി അടുത്ത മാസം ഉണ്ടായേക്കും

കാസർകോട്: പ്രമാദമായ കാസര്‍കോട്ടെ റിയാസ് മൗലവി കൊലക്കേസില്‍ പ്രതിഭാഗം വാദവും പൂര്‍ത്തിയായി. പ്രോസിക്യൂഷൻ വാദം നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. അടുത്ത മാസം പകുതിയോടെ കേസില്‍ വിധി ഉണ്ടായേക്കും. കാസര്‍കോട് ചൂരി മദ്രസയിലെ അധ്യാപകനായ റിയാസ് മൗലവി 2017 മാര്‍ച്ച് 20 ന് രാത്രിയാണ് കൊല്ലപ്പെട്ടത്. കേളുഗുഡെ സ്വദേശികളായ അജേഷ്, നിതിന്‍ കുമാര്‍, അഖിലേഷ് എന്നീ ആര്‍എസ്എസ് പ്രവര്‍ത്തകരാണ് പ്രതികള്‍. ചൂരി ജുമാമസ്ജിദിനോട് ചേര്‍ന്നുള്ള താമസ സ്ഥലത്ത് വച്ച് മൗലവിയെ വെട്ടിക്കൊല്ലുകയായിരുന്നു. യാതൊതു പ്രകോപനവും ഇല്ലാതെയായിരുന്നു കൊലപാതകം. വര്‍ഗീയ കലാപം […]

Continue Reading

പന്നി കുറുകെച്ചാടി; ഓട്ടോറിക്ഷ മറിഞ്ഞ് നാലരവയസ്സുകാരൻ മരിച്ചു

മേപ്പാടി: നെടുങ്കരണയിൽ പന്നി കുറുകെച്ചാടി ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ നാലരവയസ്സുകാരൻ മരിച്ചു. ഓടത്തോട് സ്വദേശികളായ സുധീറിന്റെയും സുബൈറയുടെയും മകൻ മുഹമ്മദ് യാമിനാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് അപകടം. കടച്ചിക്കുന്നിലെ സുബൈറയുടെ വീട്ടിൽനിന്ന് ഓടത്തോടിലെ വീട്ടിലേക്ക് ഓട്ടോറിക്ഷയിൽ വരുന്നതിനിടെയാണ് അപകടമുണ്ടായത്. നെടുങ്കരണയിൽവെച്ച് സമീപത്തെ തേയിലത്തോട്ടത്തിൽ നിന്നും അപ്രതീക്ഷിതമായി പന്നി കുറുകെച്ചാടിയതിനെത്തുടർന്ന് ഓട്ടോറിക്ഷ മറിയുകയായിരുന്നു. അപകടത്തിൽ അമ്മ സുബൈറയ്ക്കും സഹോദരൻ മുഹമ്മദ് അമീനും പരിക്കേറ്റു. ഇരുവരെയും സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Continue Reading

ബ്രഹ്മപുരം: കൊച്ചി കോർപ്പറേഷന് 100 കോടി പിഴയിട്ട് ദേശീയ ഹരിത ട്രൈബ്യൂണൽ

ന്യൂഡൽഹി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തിൽ കൊച്ചി കോർപറേഷന് നൂറ് കോടി പിഴ ചുമത്തി ദേശീയ ഹരിത ട്രൈബൂണൽ. കോർപറേഷൻ പിഴ തുക ചീഫ് സെക്രട്ടറിക്ക് അടയ്ക്കണം. സംസ്ഥാന സർക്കാറിനും കോർപറേഷനും വീഴ്ച സംഭവിച്ചതായും ഇത് കൈയ്യും കെട്ടി നോക്കി നിൽക്കാനാവില്ലെന്നും ട്രൈബൂണൽ വ്യക്തമാക്കി.തുക തീപ്പിടുത്തം മൂലം ദുരിതം അനുഭവിച്ചവർക്ക് വിതരണം ചെയ്യണമെന്നാണ് ദേശീയ ഹരിത ട്രൈബൂണലിന്റെ നിർദേശം. ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ വലിയ വീഴ്ചകൾ ഉണ്ടായിരുന്നെന്ന് സൂചിപ്പിച്ച് ചീഫ് എൻവയോൺമെന്റൽ എൻജിനിയർ ഹരിത ട്രൈബ്യൂണലിൽ റിപ്പോർട്ട് […]

Continue Reading