കാണികളിൽ വിസ്മയം തീർത്ത് അൽ ഫിത്റ പ്രീ സ്കൂൾ മൊഗ്രാലിന്റെ കുരുന്നുകൾ

മൊഗ്രാൽ : മൊഗ്രാൽ അൽ ഫിത്റ ഇസ്‌ലാമിക് പ്രീ സ്‌കൂളിന്റെ ആന്വൽ ഡേ ’23 & കോൺവെക്കേഷൻ 3.0 യുടെ ഭാഗമായി ഒരുക്കിയ പരിപാടികൾ കുരുന്നുകളുടെ വിവിധ പ്രകടനങ്ങളാൽ ശ്രദ്ധേയമായി. ഫില്ലിംഗ് ഖുർആൻ, അക്ഷരപ്പാട്ട്, ഹദീസ് സെക്ഷൻ, ചോദ്യോത്തര സെക്ഷൻ, ഒപ്പന, അറബിക്‌ ഡാൻസ്, വട്ടപ്പാട്ട് തുടങ്ങി വിവിധപരിപാടികൾ കുട്ടികൾ അവതരിപ്പിച്ചപ്പോൾ , തടിച്ച്കൂടിയ രക്ഷിതാക്കൾക്കും നാട്ടുകാർക്കും അത് നവ്യാനുഭവമായി മാറി.മുപ്പതാം ജുസ്ഹിലെ ഇരുപത്തിനാല് സൂറത്തുകളിൽ കാണികൾ ഏത് ഭാഗത്ത് നിന്ന് ഓതിയാലും ബാക്കി ഭാഗം അഞ്ച് […]

Continue Reading

അബൂദാബി മഞ്ചേശ്വരം മേഖലാ എസ് കെ എസ് എസ് എഫ് മജ്‌ലിസുന്നൂറും പ്രവർത്തനോത്ഘാടനവും സംഘടിപ്പിച്ചു . സിംസാറുൽ ഹഖ് ഹുദവി ലിബാസുറഹ്മ ബ്രോഷർ പ്രകാശനം ചെയ്തു

അബൂദാബി : മഞ്ചേശ്വരം മേഖലാ എസ് കെ എസ് എസ് എഫ് കമ്മിറ്റിയുടെ പ്രവർത്തനോൽഘടനവും മജ്‌ലിസുന്നൂർ പ്രാർത്ഥനാ സദസ്സും വിപുലമായി മദിനത്ത് സായിദ് സെഞ്ച്വുറി പാലസിൽ വെച്ച് സംഘടിപ്പിച്ചു. മജ്ലിസുന്നൂറിന് അബൂദാബി സുന്നി സെന്റർ പ്രസിഡണ്ട് അബ്ദുൽ റഹ്മാൻ തങ്ങൾ , ഹാഫിസ് സൈൻ സഖാഫി , സമീർ അസ്അദി , അബ്ദുൽ റഹ്മാൻ ഹാജി കമ്പള തുടങ്ങിയവർ നേതൃത്വം നൽകി . സമീർ അസ്അദി പ്രഭാഷണം നടത്തി . തുടർന്ന് നടന്ന പ്രവർത്തനോൽഘടന ചടങ്ങിൽ സിംസാറുൽ […]

Continue Reading

ലൗഡ് സ്പീക്കറിലൂടെയുള്ള ബാങ്കുവിളി നിര്‍ത്താന്‍ ഹരജി; ഗുജറാത്ത് സര്‍ക്കാരിന്റെ നിലപാട് തേടി കോടതി

ഗാന്ധിനഗര്‍: പള്ളികളില്‍ ലൗഡ് സ്പീക്കറിലൂടെയുള്ള ബാങ്ക് വിളി നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാത്പര്യ ഹരജിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കണമെന്ന് ഗുജറാത്ത് ഹൈക്കോടതി. ആക്ടിങ് ചീഫ് ജസ്റ്റിസ് എ.ജെ ദേശായ്, ജസ്റ്റിസ് ബിരേന്‍ വൈഷ്ണവ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി.ധര്‍മ്മേന്ദ്ര പ്രജാപതി എന്നയാളായിരുന്നു പള്ളികളിലെ ബാങ്ക് വിളിക്കെതിരെ ഹരജി സമര്‍പ്പിച്ചത്. എന്നാല്‍ തനിക്ക് നേരെ വിവിധ വിഭാഗങ്ങളില്‍ നിന്നും ഭീഷണി ഉയരുന്നുണ്ടെന്നും അതിനാല്‍ ഹരജി പിന്‍വലിക്കുകയാണെന്നും ചൂണ്ടിക്കാട്ടി പ്രജാപതി കോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെ ബജ്‌റംഗ്ദള്‍ നേതാവായ ശക്തിസിന്‍ഹ് […]

Continue Reading

കർണാടകയിൽ മുസ്‌ലിം പള്ളിക്കും വീടുകൾക്കും ഉർദു സ്കൂളിനും നേരെ കല്ലേറ്; വാഹനങ്ങൾ തകർത്തു; 15 ഹിന്ദുത്വവാദികൾ അറസ്റ്റിൽ

ബെം​ഗളുരു: കർണാടക ഹാവേരിയിൽ മുസ്‌ലിം പള്ളിക്കും വീടുകൾക്കും സ്കൂളിനും നേരെ കല്ലേറ്. ഹിന്ദുത്വ സംഘടനകളും കുറുബ സമുദായ സംഘടനകളും നടത്തിയ ഘോഷയാത്രയ്ക്കിടെയാണ് സംഭവം. സംഭവത്തിൽ 15 പേരെ കസ്റ്റഡിയിലെടുത്ത് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കിയതായി പൊലീസ് പറഞ്ഞു.ആക്രമണം ചൊവ്വാഴ്ച പ്രദേശത്ത് സംഘർഷത്തിന് കാരണമായി. സാംഗൊളി രായന്നയുടെ പ്രതിമയുമായി ഹിന്ദുത്വ സംഘടനാ പ്രവർത്തകർ ചൊവ്വാഴ്ച ബൈക്ക് റാലി നടത്തിയിരുന്നു. റാലി ഒരു മുസ്‌ലിം പ്രദേശത്തു കൂടി കടന്നുപോയപ്പോൾ അവരിൽ ചിലർ അവിടുത്തെ വീടുകൾക്കും പള്ളിക്കും വിവിധ സ്ഥാപനങ്ങൾക്കും നേരെ കല്ലെറിയുകയായിരുന്നു.ലോറിയും […]

Continue Reading

സ്കൂൾ വാനിൽ വന്നിറങ്ങി, അമ്മ നോക്കി നിൽക്കേ അതേ വാഹനമിടിച്ച് ഒന്നാം ക്ലാസ് വിദ്യാർത്ഥി മരിച്ചു

തിരുവനന്തപുരം: കുലശേഖരത്ത്  അമ്മയുടെ മുന്നിൽ വച്ച് സ്കൂൾ വാൻ ഇടിച്ച് ഒന്നാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. സ്കൂൾ വാനിൽ നിന്നിറങ്ങി സഹോദരനോടൊപ്പം നടന്നുവരികയായിരുന്ന ഒന്നാം ക്ലാസുകാരൻ സൂര്യനാഥ് (6) ആണ് അതേ വാൻ ഇടിച്ച് മരിച്ചത്. വീടിനു മുന്നിൽ കുട്ടികളെ കാത്തുനിന്ന അമ്മയുടെ കൺമുന്നിൽ ആയിരുന്നു  മകന്റെ ദാരുണന്ത്യം. കുലശേഖരം  പൊന്മന  സാമാധി നട മേലെ വീട്ടിൽ സതീഷ് കുമാറിന്റെയും നന്ദിനിയുടെയും മകനാണ് മരിച്ച സൂര്യനാഥ്. തിങ്കളാഴ്ച വൈകുന്നേരമാണ് ദാരുണമായ അപകടം നടന്നത്. സ്കൂളിൽ നിന്ന് വീട്ടിലേക്ക് വരുമ്പോഴായിരുന്നു അപകടം. […]

Continue Reading

പ്രൊഫഷണൽ വിദ്യാർത്ഥി സമ്മേളനം പ്രൊഫ്സമ്മിറ്റ് സമാപിച്ചു

കാസർകോട് : കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി പ്രൊഫഷണൽ വിദ്യാർത്ഥികൾക്ക് വേണ്ടി കാസർകോട് മുഹിമ്മാത്തിൽ വെച്ച് സംഘടിപ്പിച്ച പ്രൊഫ്സമ്മിറ്റ് സമാപിച്ചു. സമാപന സംഗമത്തിൽ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹിമുൽ ഖലീലുൽ ബുഖാരി തങ്ങൾ മുഖ്യപ്രഭാഷണം നടത്തി. മാതാപിതാക്കളുമായും ഗുരുനാഥന്മാരുമായുമുള്ള നല്ല ബന്ധമാണ് ജീവിത വിജയത്തിനും വ്യക്തിവികാസത്തിനും ഏറ്റവും അനിവാര്യമെന്ന് സയ്യിദ് ഇബ്രാഹിമുൽ ഖലീലുൽ ബുഖാരി ഉൽബോധനം ചെയ്തു. എസ് എസ് എഫ് സംസ്ഥാന പ്രസിഡൻറ് ഫിർദൗസ് സഖാഫി, സംസ്ഥാന ജനറൽ സെക്രട്ടറി സി […]

Continue Reading

യുവകവി ബിജു കാഞ്ഞങ്ങാട് അന്തരിച്ചു 

കാസർകോട് : കവിയും ചിത്രകാരനുമായ ബിജു കാഞ്ഞങ്ങാട് (49) അന്തരിച്ചു.  ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കാസർകോട് മാവുങ്കാൽ രാംനഗർ ഹയർസെക്കൻഡറി സ്കൂളിൽ അധ്യാപകനാണ്. 2005 ൽ സാഹിത്യ അക്കാദമിയുടെ ദേശീയ കവി സമ്മേളനത്തിൽ മലയാളത്തെ പ്രതിനിധാനം ചെയ്തു. തൊട്ടുമുമ്പ് മഞ്ഞയിലയോട്, അഴിച്ചുകെട്ട്, ജൂൺ, ഉച്ചമഴയിൽ, വെള്ളിമൂങ്ങ, പുലിയുടെ ഭാഗത്താണ് ‍ഞാനിപ്പോഴുള്ളത്, കവിത മറ്റൊരു ഭാഷയാണ് തുടങ്ങിയവയാണ് കൃതികൾ. നിരവധി പുരസ്ക്കാരങ്ങൾ നേടിയിട്ടുണ്ട്. 

Continue Reading

അപകടങ്ങള്‍ തുടര്‍ക്കഥ; കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന് സമീപം മേല്‍പ്പാലം വേണമെന്നാവശ്യം

കാസര്‍കോട്ടെ കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന് സമീപം കാല്‍നടയാത്രക്കാര്‍ക്കായി മേല്‍പ്പാലം വേണമെന്നാവശ്യം ശക്തമാകുന്നു. പാളം മുറിച്ചു കടക്കുന്നതിനിടയിലുള്ള അപകടങ്ങള്‍ തുടര്‍ക്കഥയായതോടെയാണ് ഫോറം ഫോര്‍ എന്ന കൂട്ടായ്മയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ മേല്‍പ്പാലത്തിനായി രംഗത്തിറങ്ങിയത്.റെയില്‍വേ സ്റ്റേഷന് ഇരുവശത്തും വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്. പാളം മുറിച്ച് കടന്നാണ് വിദ്യാര്‍ഥികള്‍ സ്കൂളിലെത്തുന്നത്. അതുകൊണ്ടുതന്നെ അപകടങ്ങളും പതിവാണ്. രണ്ടാഴ്ച മുമ്പാണ് പാളം മുറിച്ചു കടക്കുന്നതിനിടെ പത്താം ക്ലാസ് വിദ്യാര്‍ഥി പവിത്ര ട്രെയിന്‍ തട്ടി മരിച്ചത്. നിരവധി തവണ ഇവിടെ മേല്‍പ്പാലം നിര്‍മിക്കാനുള്ള ശ്രമങ്ങളുണ്ടായെങ്കിലും സാങ്കേതിക കാരണങ്ങള്‍ തടസപ്പെട്ടു. […]

Continue Reading

അന്തർ സംസ്ഥാന തർക്കങ്ങൾ സൃഷ്ടിച്ച് ആഭ്യന്തര ചേരിതിരിവ് രൂക്ഷമാക്കാൻ ഫാസിസ്റ്റ് ശ്രമം: രാം പുനിയാനി

കോഴിക്കോട്: സംസ്ഥാനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കി ആഭ്യന്തര ചേരിതിരിവ് രൂക്ഷമാക്കാൻ ഫാസിസ്റ്റുകൾ ശ്രമിക്കുന്നുവെന്ന് സാമൂഹിക പ്രവർത്തകൻ രാം പുനിയാനി പറഞ്ഞു. എസ് എസ് എഫ് സംഘടിപ്പിച്ച പ്രൊഫഷണൽ വിദ്യാർത്ഥികളുടെ സമ്മേളനമായ പ്രൊഫ്സമ്മിറ്റിന്റെ സമാപന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.മത വിശ്വാസികൾ ക്കിടയിൽ വിഭജനം നടത്തുന്നവർ സംസ്ഥാനങ്ങൾക്കിടയിലും വിള്ളൽ വീഴ്ത്താനുള്ള ആസൂത്രിതമായ ശ്രമങ്ങൾ നടത്തുകയാണ്. തമിഴ്നാട്ടിൽ നടന്നു കൊണ്ടിരിക്കുന്ന വിദ്വേഷപ്രചാരണങ്ങൾ അതിന് ഉദാഹരണമാണ്. ശരിയായ ചരിത്രബോധത്തിലൂടെയും മതങ്ങളുടെ അടിസ്ഥാന ആശയങ്ങളിലൂടെയും വർഗീയവിഭജനം ചെറുക്കണമെന്നും രാം പുനിയാനി പറഞ്ഞു. മൂന്ന് ദിവസമായി […]

Continue Reading

പ്രൊഫ്സമ്മിറ്റിനെ നെഞ്ചേറ്റി മുഹിമ്മാത്ത്

കാസർകോട്: വെള്ളിയാഴ്ച തുടക്കം കുറിച്ച പ്രൊഫഷണൽ സ്റ്റുഡൻ്റ്സ് കോൺഫറൻസ് ‘പ്രൊഫ്സമ്മിറ്റ്’ നെ അക്ഷരാർത്ഥത്തിൽ നെഞ്ചേറ്റിയിരിക്കുകയാണ് മുഹിമ്മാത്ത്.കേരളത്തിലെ വ്യത്യസ്ത പ്രൊഫഷണൽ കോളേജുകളിൽ നിന്നുമെത്തിയ നാലായിരത്തിലധികം വിദ്യാർത്ഥികൾക്ക് വേണ്ട സർവ്വ സജ്ജീകരണങ്ങളും സ്വാഗതസംഘത്തിന്റെയും സംഘടന നേതാക്കളുടെയും നേതൃത്വത്തിൽ സ്ഥാപനത്തിൽ ഏർപ്പെടുത്തി. ഭക്ഷണം, താമസം, മറ്റു സൗകര്യങ്ങൾ എന്നിവ വളരെ ഭംഗിയായി തയ്യാറാക്കാൻ കഴിഞ്ഞത് സർവ്വരാലും പ്രശംസ ഏറ്റ് വാങ്ങി. എസ് എസ് എഫ് ദഅവ സെക്ടറിൻ്റെ നേതൃതത്തിൽ ചടുലമായ പ്രവർത്തനങ്ങളാണ് നഗരിയിലും സദസ്സിലും നടത്തിയത്. പൊരിയുണ്ട, ബാട്ടത്തൽ, കട്ലാച്ചി തുടങ്ങിയ […]

Continue Reading