നാട്ടുവിഭവങ്ങളുടെ രുചികൂട്ടൊരുക്കി പ്രൊഫ്സമ്മിറ്റ് ഊട്ടുപുര
കാസർകോട് :മൂന്ന് ദിവസങ്ങളിലായി മുഹിമ്മാത്ത് കാമ്പസിൽ നടന്ന പ്രൊഫ്സമ്മിറ്റിൽ നാട്ടുവിഭവങ്ങളുടെ രുചിക്കൂട്ടൊരുക്കി ഊട്ടുപുര വിദ്യാർഥികളുടെ മനസും വയറുംനിറച്ചു. കൽത്തപ്പം, ഹോളിഗെ, തേൻചക്ലി, പാൽപായസം തുടങ്ങിയ രുചിവൈവിധ്യം വിളമ്പിയാണ് മൂന്ന് ദിവസവും അതിഥികളെ സൽകരിച്ചത്. പൊണ്ടം എന്നാണ് ഇളനീരിന്റെ കാസർകോഡൻ ഭാഷ. അതിഥികളെ പൊണ്ടം നൽകി സ്വീകരിച്ചത്, മാലിക്ദീനാർ ആഗമനത്തെ തദ്ദേശീയർ വരവേറ്റതിന്റെ ഓർമകളുണർത്തുന്നതായിരുന്നു. പുണാർപുളി മറ്റൊരു ഉഗ്രൻ പാനീയമാണ് റൂഹഫ്സയുടെ നിറവും രുചിയും ജനിപ്പിക്കുന്ന പാനീയം അതിഥികൾക്ക് കൗതുകമായി. വിവിധ പേരിലുള്ള എണ്ണപ്പൊരികൾ പേരിലും രുചിയിലും വ്യത്യസ്തമായിരുന്നു. […]
Continue Reading