പതിമൂന്നുകാരിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

ഉദുമ : സക്കാത്ത് പിരിവിനെന്നും പറഞ്ഞ് എത്തി പതിമൂന്നുകാരിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. മലപ്പുറം സ്വദേശി അബ്ദുൽ ഷാക്കിറിനെയാണ് (32) ബേക്കൽ ഇൻസ്പെക്ടർ യു.പി.വിപിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ബേക്കൽ സ്റ്റേഷൻ പരിധിയിലാണ് സംഭവം. രണ്ട് പെൺകുട്ടികൾ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. സഹോദരി കുളിക്കുകയായിരുന്നു. സക്കാത്ത് ചോദിച്ചപ്പോൾ ആളില്ലെന്നും പിന്നീട് വരണമെന്നും പറഞ്ഞ് പെൺകുട്ടി വാതിൽ അടയ്ക്കാൻ തുടങ്ങി. അതിനിടെ യുവാവ് വീട്ടിൽ അതിക്രമിച്ചുകയറുകയായിരുന്നു. പെൺകുട്ടി ഒച്ചവെച്ചതോടെ പരിസരവാസികൾ ഓടിയെത്തി പിടികൂടി […]

Continue Reading

അധ്യാപകനെതിരെ പീഡന പരാതി നൽകാൻ ഹെഡ്മിസ്ട്രസ് ഇൻചാർജും കൗൺസിലറും സമ്മർദ്ദം ചെലുത്തിയെന്ന് വിദ്യാർഥിനി

കാസർകോട്: അധ്യാപകനെതിരെ പീഡന പരാതി നൽകാൻ ഹെഡ്മിസ്ട്രസ് ഇൻചാർജും കൗൺസിലറും സമ്മർദ്ദം ചെലുത്തിയതായി വിദ്യാർഥിനി. കാസർകോട് കുമ്പള ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനികളെ കൊണ്ട് പീഡന കേസ് നൽകാൻ നിർബന്ധിച്ചെന്നാണ് പരാതി. പരാതി നൽകിയില്ലെങ്കിൽ എസ്.എസ്.എൽ.സി പരീക്ഷ എഴുതാനുള്ള അവസരം ഇല്ലാതാക്കുമെന്ന് മകളെ ഭീഷണിപ്പെടുത്തിയതായി വിദ്യാർഥിനിയുടെ അമ്മ മീഡിയവണിനോട് പറഞ്ഞതായി മീഡിയ വൺ റിപ്പോർട്ട്‌ ചെയ്തു . ഹെഡ്മിസ്ട്രസ് ഇൻചാർജും കൗൺസിലറും പരാതി നൽകാൻ സമ്മർദ്ദം ചെലുത്തിയെന്ന് വിദ്യാർഥിനികൾ പൊലീസിലും കോടതിയിലും മൊഴി […]

Continue Reading

ട്രെയിനിൽ പെട്രോളൊഴിച്ച് തീ തൊളുത്തി: മൂന്ന് പേർ ട്രാക്കില്‍ മരിച്ച നിലയിൽ

കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ യാത്രികൻ സഹയാത്രക്കാരെ പെട്രോളൊഴിച്ച് തീ കൊളുത്തിയതിനെ തുടർന്ന് കാണാതായ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി. എലത്തൂരിലെ റെയിൽവെ ട്രാക്കിൽ രാത്രി ഒന്നരയോടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കണ്ണൂർ മട്ടന്നൂർ സ്വദേശി റഹ്മത്ത്, സഹോദരിയുടെ മകൾ രണ്ട് വയസ്സുകാരി സഹ്റ, കണ്ണൂർ സ്വദേശി നൗഫിക്ക് എന്നിവരാണ് മരിച്ചത്. ട്രെയിനിൽ അക്രമം നടത്തിയ പ്രതിയെ കണ്ടെത്താനായില്ല.രാത്രി 9.30ഓടെയാണ് ആലപ്പുഴ – കണ്ണൂർ എക്സിക്യുട്ടീവിൽ അക്രമി പെട്രോളൊഴിച്ച് യാത്രക്കാരെ തീ കൊളുത്തിയത്. ട്രെയിൻ എലത്തൂർ പിന്നിട്ടപ്പോഴാണ് സംഭവം. […]

Continue Reading

‘പള്ളിയില്‍ നിസ്‌ക്കരിക്കാന്‍ വന്നവര്‍ അലസമായി അഴിച്ചിട്ട ചെരുപ്പുകള്‍ ജോഡിയൊപ്പിച്ച് അടുക്കിവെക്കുന്ന സിഖ് മതവിശ്വാസി’ വീഡിയോ വൈറല്‍..(വീഡിയോ കാണാം )

വെറുപ്പും വിദ്വേഷവും നിറയുന്ന ഈ കാലത്ത് സ്നേഹത്തിന്റെയും സൗഹാർദ്ദത്തിന്റേയും വാർത്തകൾ നമുക്കേറെ പ്രിയമാണ്. നല്ലവാർത്തകൾക്കായി എന്നും കാത്തിരിക്കുന്നവരാണ് നമ്മൾ. അത്തരത്തിൽ ഒരു വാർത്തയിതാ. ബർദുബെ വലിയ പള്ളിയിൽ നിന്നുള്ളതെന്ന് പറയുന്ന ഈ സന്തോഷ ദൃശ്യം ഷക്കീർ കോളയാട് എന്നയാളാണ് ഈ നല്ല വാർത്ത നമുക്ക് നൽകുന്നത്. ഷക്കീറിന്റെ കുറിപ്പ് നവാസ് വി.ടി ഫേസ്ബുക്കിൽ പങ്കുവെച്ചതാണ്. പള്ളിയിൽ ഇശാഉം തറാവീഹും നിർവ്വഹിക്കാനെത്തിയവർ അലസമായി പരത്തിയിട്ട ചെയരുപ്പുകൾ സിഖ് മത വിശ്വാസിയായ യുവാവ് ജോഡിയൊപ്പിച്ച് അടുക്കി വെക്കുന്നതാണ് വീഡിയോ. തനിക്കു […]

Continue Reading

പശുക്കടത്ത് ആരോപണം; കർണാടകയിൽ യുവാവിനെ തല്ലിക്കൊന്നു

ബെംഗളൂരു: കർണാടകയിൽ പശുക്കടത്ത് ആരോപിച്ച് മുസ്ലീം യുവാവിനെ തല്ലിക്കൊന്നു. വ്യാപാരിയായ ഇദ്രിസ് പാഷയെന്ന യുവാവിനെയാണ് കൊലപ്പെടുത്തിയത്. സംഭവത്തിൽ പുനീത് കേരേഹള്ളി എന്നയാൾക്കെതിരെയും സംഘത്തിലെ കണ്ടാലറിയാവുന്നവർക്കെതിരേയും പൊലീസ് കേസെടുത്തു. കർണാടകയിലെ രാമനഗര ജില്ലയിലെ സാത്തനൂർ വില്ലേജിൽ വെച്ചായിരുന്നു സംഭവം. സാത്തനൂർ വില്ലേജിലെ റോഡിൽ പാഷയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ‘പശു സംരക്ഷക സേന’ എന്ന പേരിലറിയപ്പെടുന്ന സംഘടനയുടെ തലവനാണ് പ്രതിയായ പുനീത്. പ്രാദേശിക ചന്തയിൽ നിന്നും പശുക്കളുമായി മടങ്ങി വരുകയായിരുന്ന ഇന്ദ്രിസിനെ റോഡിൽവെച്ച് തടഞ്ഞു നിർത്തി പുനീതും സംഘവും […]

Continue Reading

വന്ദേ ഭാരത് എക്സ്പ്രസ് കേരളത്തിലേക്കും; കാസര്‍കോട്ടുകാര്‍ക്ക് സന്തോഷിക്കാന്‍ വകയില്ല; സര്‍വീസ് തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ

തിരുവനന്തപുരം: സംസ്ഥാനത്ത് വന്ദേ ഭാരതിൻ്റെ സർവീസ് അടുത്ത മാസം മുതൽ. ഇതിനായുള്ള അറ്റകുറ്റ സൗകര്യങ്ങൾ കൊച്ചുവേളിയിൽ പൂർത്തിയായി. തിരുവനന്തപുരം മുതൽ കണ്ണൂർ വരെയാണ് വന്ദേ ഭാരതിൻ്റെ സർവീസ്. മെയ് മാസം പകുതിയോടെ പരീക്ഷണം നടത്തുമെന്നാണ് സൂചന. എറണാകുളം മുതൽ തിരുവനന്തപുരം വരെ മണിക്കൂറിൽ 75, 90, 100 കിലോമീറ്റർ എന്നിങ്ങനെയാണ് വേഗത. നഗരങ്ങളിലെ പ്രധാന കേന്ദ്രങ്ങളിലായിരിക്കും സ്റ്റോപ്പുകൾ. വന്ദേ ഭാരതിനായി രണ്ട് പിറ്റ് ലൈനുകൾ വൈദ്യുദീകരിച്ചിട്ടുണ്ട്. ഇരട്ടപ്പാതയുള്ളതിനാൽ കോട്ടയം വഴിയാകും സർവീസ്. യാത്രക്കാരുടെ വർധനവ് അനുസരിച്ച് കോച്ചുകളുടെ […]

Continue Reading

മാനസികമായും ശാരീരികമായും പീഡനം; ഭര്‍തൃവീട്ടില്‍ ഗർഭിണി തൂങ്ങിമരിച്ചു; ഭര്‍ത്താവും ഭര്‍തൃമാതാവും അറസ്റ്റിൽ

കോഴിക്കോട്: ​ഗാർഹിക പീഡനത്തെ തുടർന്ന് ​ഗർഭിണി തൂങ്ങി മരിച്ച സംഭവത്തിൽ ഭര്‍ത്താവും ഭര്‍തൃമാതാവും അറസ്റ്റില്‍. മാർച്ച് പതിമൂന്നിനാണ് അഞ്ച് മാസം ​ഗ‌ർഭിണിയായിരുന്ന തൊട്ടില്‍പാലം സ്വദേശിനി അസ്മിന അത്മഹത്യ ചെയ്തത്. കേസിൽ ഭര്‍ത്താവ് ജംഷീര്‍, ഭര്‍തൃമാതാവ് നഫീസ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.5 മാസം ഗര്‍ഭിണിയായ അസ്മിനയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവും കുടുംബവും അസ്മിനയെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നതായി അസ്മിനയുടെ ബന്ധുക്കൾ തൊട്ടില്‍പ്പാലം പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.പ്രതികളെ […]

Continue Reading

പ്രവാചകൻ്റെ ഖബറിടത്തിൽ പുതിയ കൈവരി; നിർമിച്ചത് സ്വർണം പൂശിയ ചെമ്പുകൊണ്ട്

മദീനയിൽ പ്രവാചകന്റെയും അനുചരന്മാരുടേയും ഖബറുകൾ നിലകൊള്ളുന്ന മുറിക്ക് മുന്നിൽ സ്വർണം പൂശിയ കൈവരി സ്ഥാപിച്ചു. നേരത്തെയുണ്ടായിരുന്ന മരത്തിൽ നിർമ്മിച്ച കൈവരി മാറ്റിയാണ് പുതിയ കൈവരി സ്ഥാപിച്ചത്. ഇരുഹറം കാര്യാലയം മേധാവി ഷെയ്ഖ് അബ്ദുറഹ്‌മാൻ അൽസുദൈസ് പുതിയ കൈവരി ഉദ്ഘാടനം ചെയ്തു.അടുത്തടുത്തായാണ് പ്രവാചകൻ മുഹമ്മദ് നബിയുടെയും അനുചരന്മാരായ അബൂബക്കർ സിദ്ദീഖിൻ്റേയും ഉമർ ബിൻ അൽ ഖത്താബിൻ്റെയും ഖബറിടങ്ങൾ. ഇവിടം സന്ദർശിച്ച് ഇവർക്ക് സലാം പറയാനായി ലക്ഷക്കണക്കിന് വിശ്വാസികൾ ഓരോ ദിവസവും മദീനിയിലെ മസ്ജിദു നബവിയിൽ എത്തുന്നു. ഈ ഖബറുകൾ […]

Continue Reading

കുട്ടികൾ, ഗർഭിണികൾ, പ്രായമായവർ എന്നിവർക്ക് മാസ്ക് നിർബന്ധം: കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍…

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകളിൽ നേരിയ വർദ്ധനവുണ്ടായ സാഹചര്യത്തില്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറയിച്ചു. ഗര്‍ഭിണികള്‍, കുട്ടികള്‍, പ്രായമായവര്‍ തുടങ്ങി വിവിധ രോഗ ബാധിതരടക്കം പൊതുസ്ഥലങ്ങളിലും, ആശുപത്രികളിലും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നാണ് ആരോഗ്യ വകുപ്പ് അറിയിക്കുന്നത്. കഴിഞ്ഞ ദിവസം ചേർന്ന കൊവിഡ് അവലോകന യോഗത്തിന്റെ അടിസ്ഥാനത്തിലാണ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്. പ്രമേഹം, രക്താതിമര്‍ദം, കാന്‍സര്‍, ഹൃദ്രോഗം, വൃക്കരോഗം, ശ്വാസകോശ രോഗമുള്ളവര്‍ തുടങ്ങി മറ്റ് അസുഖങ്ങളുള്ളവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, പ്രായമായവര്‍ എന്നിവര്‍ പൊതുസ്ഥലങ്ങളിലും, ആശുപത്രികളിലും നിര്‍ബന്ധമായും […]

Continue Reading

‘ഡോണ്ടൂ… ഡോണ്ടൂ’ ആധാര്‍-പാന്‍ ലിങ്ക് ചെയ്യാം എന്ന് കരുതി ആ ലിങ്കില്‍ കേറി ക്ലിക്കല്ലേ..; മുന്നറിയുപ്പമായി കേരളാ പോലീസ്

ആധാര്‍ പാന്‍ കാര്‍ഡുമായി ലിങ്ക് ചെയ്യാനുള്ള സമയപരിധി ആദായനികുതി വകുപ്പ് വീണ്ടും നീട്ടിയിരുന്നു. 2023 ജൂണ്‍ 30 വരെ പിഴയോടുകൂടി പാന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാം. ഇതുവരെ ആധാര്‍ പാന്‍കാര്‍ഡ് ലിങ്ക് ചെയ്യാത്തവരെ ലക്ഷ്യം വെച്ച് ചില ഓൺലൈന്‍ തട്ടിപ്പുകാര്‍ ഇറങ്ങിയുട്ടുണ്ട്. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ആധാറും പാന്‍കാര്‍ഡുമായി ബന്ധിപ്പിക്കു എന്നിങ്ങനെയുള്ള മെസെജുകളും ഒടിപികളും വഴിയാണ് ഇക്കൂട്ടര്‍ ആളുകളെ കബളിപ്പിക്കുന്നത്. ഇത്തരം ചതിക്കുഴില്‍ വീഴരുതെന്ന് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയാണ് കേരള പോലീസ്. കേരളാ പോലീസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്ആ […]

Continue Reading