ചെടികൾ സംസാരിക്കുമെന്ന് ഇസ്രായേൽ ശാസ്ത്രജ്ഞർ; സമ്മർദം വരുമ്പോൾ കരയും

ചെടികളോടും മരങ്ങളോടും സംസാരിക്കുന്നവരെ കണ്ടിട്ടില്ലേ? എന്താണ് ഈ കാണിക്കുന്നത് എന്ന് പലരും ഇവരെ കളിയാക്കാറുണ്ട്. എന്നാൽ ചെടികൾ ശബ്ദമുണ്ടാക്കുമെന്ന് നിങ്ങൾക്കറിയാമോ? ഇസ്രായേലിലെ ടെൽ അവീവ് സർവകലാശാലയിലെ ശാസ്ത്രജ്ഞരാണ് പുതിയ കണ്ടെത്തലുമായി രംഗത്തെത്തിയിരിക്കുന്നത്.വളരുകയും പുഷ്പിക്കുകയും കായ്ക്കുകയും മാത്രമല്ല, ചെടികൾ സംസാരിക്കുകയും ചെയ്യുമെന്നാണ് കണ്ടെത്തൽ. പ്രത്യേകിച്ച് വളരെ സമ്മർദത്തിൽ കഴിയുന്ന ചെടികൾ. അവ കരയുന്നതുപോലെ ശബ്ദമുണ്ടാക്കും. മനുഷ്യരുടെ അതേ ഉച്ചതയിലുള്ള ശബ്ദമാണ് ഉണ്ടാക്കുന്നതെങ്കിലും ആവൃത്തി കൂടുതലായതിനാൽ നമുക്ക് കേൾക്കാൻ സാധിക്കില്ല.ക്ലിക്കിന്റെ ശബ്ദം, പോപ്കോൺ വെന്ത് പൊട്ടുമ്പോഴുണ്ടാകുന്ന ശബ്ദം എന്നിവയുമായി സാമ്യമുള്ളതാണ് […]

Continue Reading

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ഭിന്നശേഷി കുട്ടികളുടെ ചികിത്സ വിഭാഗം താഴത്തെ നിലയിലേക്ക് മാറ്റി

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ഭിന്നശേഷി കുട്ടികളുടെ ചികിത്സ വിഭാഗം താഴത്തെ നിലയിലേക്ക് മാറ്റി. ഒ.പി ഉൾപ്പടെ മുഴുവൻ സേവനങ്ങളും താഴത്തെ നിലയിൽ ലഭ്യമാകും.കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ഭിന്നശേഷി കുട്ടികൾക്കായുള്ള ചികിത്സ വിഭാഗം മൂന്നാം നിലയിൽ പ്രവർത്തിക്കുന്നത് ദുരിതമാകുന്നുവെന്ന വാർത്ത മാർച്ച് 24നാണ് പുറത്തുവിട്ടത്. ചികിത്സാ കേന്ദ്രം താഴത്തെ നിലയിലേക്ക് മാറ്റണമെന്ന് പല തവണ ആവശ്യപ്പെട്ടിട്ടും നടപ്പിലാകാത്തതോടെ കുട്ടികളുടെ അമ്മമാർ തന്നെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ജില്ലാ മെഡിക്കൽ ഓഫീസറെ നേരിട്ട് കണ്ട് പരാതി അറിയിച്ചു. സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താമെന്ന സ്ഥിരം […]

Continue Reading

‘നിയമപ്രകാരം കോഴി മൃഗമാണ്’; ഹൈക്കോടതിയിൽ ഗുജറാത്ത് സർക്കാർ

അഹമ്മദാബാദ്: കോഴി മൃഗമാണോ പക്ഷിയാണോ എന്ന ഗുജറാത്ത് ഹൈക്കോടതിയുടെ ചോദ്യത്തിന് ഉത്തരം നൽകി സംസ്ഥാന സർക്കാർ. ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാൻഡേർഡ്‌സ് ആക്ട് പ്രകാരം  കോഴിയെ മൃഗമായാണ് കണക്കാക്കുന്നത് എന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്. അനിമൽ വെൽഫെയർ ഫൗണ്ടേഷൻ, അഹിംസ മഹാസംഘ് എന്നീ സന്നദ്ധ സംഘടനകളാണ് വിഷയത്തിൽ ഹൈക്കോടതിയെ സമീപിച്ചിരുന്നത്. പക്ഷികളെ ഇറച്ചിക്കടകൾക്ക് അറുക്കാനായി വിതരണം ചെയ്യുന്നത് നിരോധിക്കണമെന്നാണ് സംഘടനകളുടെ ആവശ്യം. കശാപ്പുശാലകളിൽ വച്ചാണ് കോഴികളെ അറുക്കേണ്ടതെന്നും ഹർജിയിൽ പറയുന്നു.നിയമലംഘനം ആരോപിച്ച് സംസ്ഥാനത്തുടനീളം തദ്ദേശ സ്ഥാപനങ്ങൾ ഇറച്ചിക്കടകളിൽ […]

Continue Reading

അതിര്‍ത്തി കടക്കാന്‍ ഇനി ചിലവ് കൂടും; തലപ്പാടി ടോള്‍ ഗേറ്റില്‍ നിരക്ക് വര്‍ധിപ്പിച്ചു; ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍

മംഗ്ളുറു: തലപ്പാടി ടോൾ ഗേറ്റിൽ ഏപ്രിൽ ഒന്ന് മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വന്നതായി നവ് യുഗ് ഉഡുപി ടോൾവേ പ്രൈവറ്റ് ലിമിറ്റഡ് അറിയിച്ചു. കാർ, ജീപ്, വാൻ അല്ലെങ്കിൽ മറ്റ് ലൈറ്റ് വെഹികിൾ എന്നിവയുടെ പുതുക്കിയ നിരക്ക് 50 രൂപയും (വൺവേ), 75 രൂപയുമാണ് (ടു-വേ – അതേ ദിവസം തിരിച്ച് വരികയാണെങ്കിൽ). ഒരു മാസത്തിൽ പരമാവധി 50 തവണ വരെ കടന്നുപോകുന്നതിന് പ്രതിമാസ പാസിന് 1720 രൂപ ആയിരിക്കും നിരക്ക്. ലഘു വാണിജ്യ വാഹനങ്ങൾ […]

Continue Reading

പെട്രോള്‍, ഡീസല്‍ നിരക്കുകള്‍ ഉയരും, ആവശ്യ സാധനങ്ങള്‍ക്കും വിലയേറും; നികുതി നിര്‍ദേശങ്ങള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍

സംസ്ഥാനത്ത് പുതിയ നികുതി നിര്‍ദേശങ്ങള്‍ പ്രാബല്യത്തില്‍. പെട്രോള്‍, ഡീസല്‍ വില കൂടിയതോടെ ആവശ്യസാധനങ്ങള്‍ക്കും വിലയേറും. ഭൂമിയുടെ ന്യായവില 20 ശതമാനം വര്‍ധിച്ചു. വാഹന, കെട്ടിട നികുതി വര്‍ധനക്കൊപ്പം ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള നികുതി അഞ്ചാക്കി കുറച്ചതും ഇന്ന് മുതല്‍ പ്രാബല്യത്തിലായി. പൊതുജനത്തിന്റെ നടുവൊടിച്ച് പുതിയ നികുതി നിര്‍ദേശങ്ങള്‍ സംസ്ഥാനത്ത് പ്രാബല്യത്തില്‍. സാമൂഹ്യസുരക്ഷ പെന്‍ഷനുള്ള പണം കണ്ടെത്താനാണ് പെട്രോളിനും ഡീസലിനും രണ്ട് രൂപ സെസ് വര്‍ധിപ്പിച്ചത്. രാത്രി 12 മണി മുതല്‍ വില വര്‍ധവന് പ്രാബല്യത്തില്‍ വന്നു. 500 മുതല്‍ […]

Continue Reading