മഅദനിയുടെ യാത്ര അനിശ്ചിതത്വത്തില്‍; വൈകിപ്പിക്കല്‍ മനപൂര്‍വ്വമെന്ന് കുടുംബം

ബെംഗളൂരു: കേരളത്തില്‍ വരാന്‍ ജാമ്യവ്യവസ്ഥയില്‍ അനുമതി ലഭിച്ച പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനിയുടെ യാത്ര അനിശ്ചിതത്വത്തില്‍. കേരളത്തിലെ സുരക്ഷ വിലയിരുത്തിയ ശേഷമാകും യാത്രയെന്ന് ബെംഗളൂരു പൊലീസ് അറിയിച്ചു. സംഭവത്തില്‍ പിഡിപി നേതാക്കള്‍ നാളെ മുഖ്യമന്ത്രി പിണറായി വിജയനെ കാണും. അതേസമയം യാത്ര മനഃപൂര്‍വം വൈകിപ്പിക്കുകയാണെന്ന് ആരോപിച്ച് മഅദനിയുടെ കുടുംബം രംഗത്തെത്തി.ജാമ്യവ്യവസ്ഥയില്‍ ഇളവ് ലഭിച്ച പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനി രണ്ട് ദിവസത്തിനുള്ളില്‍ കേരളത്തിലേക്ക് തിരിക്കുമെന്നായിരുന്നു ലഭിച്ച വിവരം. വിമാന മാര്‍ഗം മഅദനിയെ കൊച്ചിയിലെത്തിക്കാനായിരുന്നു ശ്രമം. […]

Continue Reading

നമ്മുടെ ലൈസന്‍സും സ്മാര്‍ട്ടാകും; ഏഴ് സുരക്ഷ ഫീച്ചറും സ്മാര്‍ട്ട് കാര്‍ഡ് രൂപവുമായി കേരള ലൈസന്‍സ്

ഇന്ത്യയിലെ മറ്റ് പല സംസ്ഥാനങ്ങളിലും സ്മാർട്ട് കാർഡ് രൂപത്തിലെ ഡ്രൈവിങ്ങ് ലൈസൻസ് നൽകുമ്പോൾ കേരളത്തിലെ ലൈസൻസ് പേപ്പറിൽ പ്രിന്റ് ചെയ്ത ലാമിനേറ്റ് ചെയ്യുന്ന രൂപത്തിലായിരുന്നു. ഇതിൽ മാറ്റം വേണമെന്നും നിലവാരമുള്ള ലൈസൻസ് കാർഡുകൾ വേണമെന്നുമുള്ളത് മലയാളികളുടെ ദീർഘനാളത്തെ ആവശ്യമായിരുന്നു. മലയാളികൾ കാലങ്ങളായി ഉന്നയിക്കുന്ന ഈ ആഗ്രഹവും സഫലമാക്കുകയാണ്. ഏപ്രിൽ 20-ന് പുതിയ ലൈസൻസ് കാർഡിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും.കേവലം സ്മാർട്ട് കാർഡ് രൂപത്തിലേക്ക് മാറുന്നതിന് പുറമെ, ഏഴിലധികം സുരക്ഷ ഫീച്ചറുകളുടെ അകമ്പടിയോടെയാണ് പുതിയ പി.വി.സി. പെറ്റ് ജി […]

Continue Reading

കാസറഗോഡ് ദേശീയപാതാ വികസനത്തിനായി കുന്ന് ഇടിച്ചുതാഴ്ത്തി; വീട് തകർന്നു വീഴാമെന്ന ഭീതിയിൽ കുടുംബം

കാസർകോട്: ദേശീയപാതാ വികസനത്തിനായി കുന്ന് ഇടിച്ചുതാഴ്ത്തിയതിനെ തുടർന്ന് ഏത് സമയവും വീട് തകർന്നു വീഴുമെന്ന ഭീതിയിൽ കഴിയുകയാണ് ഒരു കുടുംബം. കാസർകോട് ബേവിഞ്ച സ്റ്റാർനഗറിലെ കെ.മുഹമ്മദ് കുഞ്ഞിയുടെ കുടുംബമാണ് ഭീതിയിൽ കഴിയുന്നത്.ദേശീയപാതയോട് ചേർന്നുള്ള കുന്നിൻ മുകളിലായി ഏഴ് സെന്റിലാണ് മുഹമ്മദ് കുഞ്ഞിയുടെ ഇരുനില കോൺക്രീറ്റ് വീട്. ഇവരുടെ മൂന്ന് സെന്റ് ദേശീയപാതാ വികസനത്തിനായി നേരത്തെ ഏറ്റെടുത്തിരുന്നു. ഇപ്പോൾ വീടിനോട് ചേർന്ന് കുന്ന് ഇടിച്ചുതാഴ്ത്തുകയാണ്. 20 അടിയോളം താഴ്ത്തിയാണ് ദേശീയപാത വികസിപ്പിക്കുന്നത്.വീടിനോട് ചേർന്ന് കൂറ്റൻ യന്ത്രങ്ങൾ ഉപയോഗിച്ച് കുന്നിടിച്ചതിനെ […]

Continue Reading

വന്ദേഭാരത് എക്സ്പ്രസ് കാസർകോ‍ട് വരെ; 25ന് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും

തിരുവനന്തപുരം: തിരുവനന്തപുരം: വന്ദേഭാരത് എക്സ്പ്രസ് തിരുവനന്തപുരം മുതൽ കാസർകോ‍ട് വരെ നീട്ടി. ഈ മാസം 25 ന് പ്രധാനമന്ത്രി ഫ്ലാ​ഗ് ഓഫ് ചെയ്യും. പാളങ്ങൾ നവീകരിക്കും. രണ്ട് ഘട്ടങ്ങളിലായി പാളങ്ങൾ നവീകരിക്കുമെന്നും റെയിൽവേ മന്ത്രി. സർവ്വീസ് നീട്ടിയത് നിരവധി പേരുടെ ആവശ്യം പരി​ഗണിച്ചാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇപ്പോൾ വേ​ഗത മണിക്കൂറിൽ 70 മുതൽ 110 കിലോമീറ്റർ വരെ. വേ​ഗം കൂട്ടാൻ വളവുകൾ നികത്തണം.ഒന്നാം ഘട്ടം ഒന്നര വർഷത്തിനകം പൂർത്തിയാക്കും. രണ്ടാം ഘട്ടം പൂർത്തിയായാൽ 130km വരെ വേഗതയിൽ […]

Continue Reading

വന്ദേഭാരത് നിരക്ക്: എക്സിക്യുട്ടീവ് കോച്ചിന് 2400 രൂപ, എക്കോണമി കോച്ചിന് 1400

തിരുവനന്തപുരം: തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെയുള്ള വന്ദേഭാരത് ട്രെയിനിന്‍റെ നിരക്ക് പ്രഖ്യാപിച്ചു. എക്കോണമി കോച്ചിൽ തിരുവനന്തപുരത്തു നിന്ന് കണ്ണൂരിലേക്ക് ഭക്ഷണം സഹിതം നിരക്ക് 1400. എക്സിക്യൂട്ടീവ് കോച്ചിൽ തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ ഭക്ഷണമടക്കം നിരക്ക് 2400 രൂപയാണ്.ട്രെയിനില്‍ 78 സീറ്റ് വീതമുള്ള 12 എക്കോണമി കോച്ചുണ്ടാവും. 54 സീറ്റുകളുള്ള 2 എക്സിക്യൂട്ടീവ് കോച്ചാണുണ്ടാവുക. മുന്നിലും പിന്നിലും ആയി 44 സീറ്റു വീതുള്ള രണ്ടു കോച്ചുകൾ വേറെയുമുണ്ടാകും. രാവിലെ 5:10നാണ് ട്രെയിന്‍ തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുക. 12.30ന് […]

Continue Reading

മലയാളി ജവാന്‍ ഝാര്‍ഖണ്ഡില്‍ വാഹനാപകടത്തിൽ മരിച്ചു; ഇടിച്ച വാഹനം നിർത്തിയില്ല

റാഞ്ചി: മലയാളി സിഐഎസ്എഫ് ജവാന്‍ ഝാര്‍ഖണ്ഡില്‍ വാഹനാപകടത്തിൽ മരിച്ചു. തിരുവനന്തപുരം കുടപ്പനക്കുന്ന് സ്വദേശി അരവിന്ദാണ് മരിച്ചത്. അരവിന്ദിന് ഒപ്പമുണ്ടായിരുന്ന ധര്‍മപാല്‍ എന്ന മറ്റൊരു ജവാനും അപകടത്തിൽ മരിച്ചു. ഇരുവരെയും ഇടിച്ച വാഹനം നിർത്താതെ പോയി.രാംഗഢിലെ പത്രാതു പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. തിങ്കളാഴ്ച രാത്രി റോഡിലൂടെ നടന്നുപോകുന്നതിനിടെ അമിതവേഗതയിലെത്തിയ അജ്ഞാത വാഹനം ഇരുവരെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. പരുക്കേറ്റ ഇരുവരും ഏറേ നേരം റോഡിൽ കിടന്നു. വിവരമറിഞ്ഞെത്തിയ പൊലീസ് ആണ് പിന്നീട് ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ട് പേരും മരിച്ചതായി […]

Continue Reading

ബാംഗ്ലൂരിൽ നിന്നും മയക്കുമരുന്നെത്തിച്ച് ജില്ലയിൽ കച്ചവടം സംഘത്തിലെ പ്രധാനിയെ കാപ്പ ചുമത്തി ജയിലിൽ അടച്ചു

കാഞ്ഞങ്ങാട് : ബാംഗ്ലൂരിൽ നിന്നും മയക്കുമരുന്ന് കൊണ്ടു വന്നു വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയായ ബല്ല കടപ്പുറത്തെ ജാഫറിനെതിരെ കാപ്പ ചുമത്തി. ഹോസ്ദുർഗ്, ചന്ദേര പോലീസ് സ്റ്റേഷനുകളിൽ മയക്കു മരുന്ന് വിതരണം, കവർച്ച അടക്കം നാലു കേസുകളിൽ പ്രതിയായ ഇയാൾ. ബല്ല കടപ്പുറം സ്വദേശിയാണ്. ഫെബ്രുവരി 10ന് ഇക്ബാൽ ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ മദ്യ ലഹരിയിൽ കാണപ്പെട്ട പുറമെ നിന്നെത്തിയ സംഘത്തെ ചോദ്യം ചെയ്ത നാട്ടുകാരായ കോളവയൽ ലഹരി വിരുദ്ധ ജാഗ്രത സമിതി അംഗങ്ങളെ ആക്രമിച്ച […]

Continue Reading

മിൽമ പാൽ വില വീണ്ടും വർധിപ്പിച്ചു; നാളെ മുതൽ നിലവിൽ വരും

കോഴിക്കോട്: മിൽമ പാൽ വില വീണ്ടും വർധിപ്പിച്ചു. പച്ച, മഞ്ഞ കവറുകളിലുള്ള പാലിനാണ് വില കൂട്ടിയത്. പാക്കറ്റിന് ഒരുരൂപയാണ് കൂട്ടുന്നത്. 29 രൂപയുണ്ടായിരുന്ന മിൽമ റിച്ചിന് 30 രൂപയും 24 രൂപയുണ്ടായിരുന്ന മിൽമ സ്മാർട്ടിന് 25 രൂപയുമാകും. നാളെമുതൽ പുതിയ വില പ്രാബല്യത്തിൽ വരും. ഈ പാൽ വിപണിയിൽ കുറഞ്ഞ അളവിൽ മാത്രമേ ചിലവാകുന്നുള്ളൂ എന്ന് മിൽമ അധികൃതർ പറഞ്ഞു. കൂടുതൽ ആവശ്യക്കാരുള്ള നീല കവർ പാലിന്റെ വിലയിൽ മാറ്റമില്ല. അഞ്ച് മാസം മുമ്പ് പാൽ ലിറ്ററിന് […]

Continue Reading

മഹാരാഷ്ട്രയില്‍ വിമതനീക്കം; ബിജെപി സഖ്യത്തിന് അജിത്, 50ൽ 42 എംഎൽഎമാരുടെ പിന്തുണ

മഹാരാഷ്ട്രയില്‍ വിമതനീക്കം; ബിജെപി സഖ്യത്തിന് അജിത്, 50ൽ 42 എംഎൽഎമാരുടെ പിന്തുണ മുംബൈ∙ രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയായി മഹാരാഷ്ട്രയിൽ വീണ്ടും വിമതനീക്കം. ബിജെപിക്കൊപ്പം പോകാന്‍ പ്രതിപക്ഷ നേതാവ് അജിത് പവാര്‍ എന്‍സിപി എംഎല്‍എമാരുമായി ചര്‍ച്ച തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. 52 എംഎല്‍എമാരില്‍ 40 പേരുടെ പിന്തുണ അജിത് പവാറിനുണ്ടെന്നാണ് സൂചന. പുറത്തു വരുന്ന വാര്‍ത്തകളില്‍ ശരദ് പവാര്‍ മൗനം തുടരുന്നതാണ് അഭ്യൂഹങ്ങള്‍ ബലപ്പെടുത്തുന്നത്. ശരദ് പവാറിന്റെ അനന്തരവനെന്ന നിലയില്‍ അജിതും കുടുംബവും വേട്ടയാടപ്പെടുകയാണെന്നും ഇതാണ് ബിജെപിയിലേക്ക് ചേക്കേറാന്‍ വഴിയൊരുക്കുന്നതെന്നുമാണ് […]

Continue Reading

താമരശ്ശേരിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ പ്രവാസി ഷാഫിയെ കർണാടകത്തിൽ നിന്ന് കണ്ടെത്തി

കോഴിക്കോട്: താമരശ്ശേരിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ പ്രവാസി മുഹമ്മദ് ഷാഫിയെ കണ്ടെത്തി. കർണാടകയില്‍ നിന്നാണ് കണ്ടെത്തിയത്. രാത്രിയോടെ ഇയാളെ താമരശ്ശേരിയിൽ എത്തിക്കും. പ്രത്യക അന്വേഷണ സംഘമാണ് കർണാടകയിൽ വെച്ച് ഷാഫിയെ കണ്ടെത്തിയത്. ഏപ്രിൽ ഏഴാം തീയതിയാണ് ഷാഫിയെ തട്ടിക്കൊണ്ടുപോയത്. സംഭവത്തിൽ നാല് പേരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പോലീസ് കസ്റ്റഡിയിൽ എടുത്ത കാസർകോട് സ്വദേശികളുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. മുഹമ്മദ് നൗഷാദ്, ഇസ്മയിൽ ആസിഫ്, അബ്ദുറഹ്മാൻ, ഹുസൈൻ എന്നിവരാണ് അറസ്റ്റിലായത്. മുഹമ്മദ് ഷാഫിയെ തട്ടിക്കൊണ്ടുപോകുന്നതിന്റെ രണ്ടാഴ്ച മുൻപ് […]

Continue Reading