കാസറഗോഡ് ഭാര്യയെ കുത്തിക്കൊല്ലാൻ ശ്രമിച്ച ശേഷം ഭർത്താവ് ജീവനൊടുക്കി’; യുവതിക്ക് ഗുരുതരം

ബോവിക്കാനം: ഭാര്യയെ കുത്തിക്കൊല്ലാൻ ശ്രമിച്ച ശേഷം ഭർത്താവ് ജീവനൊടുക്കിയതായി പൊലീസ് പറഞ്ഞു. ബോവിക്കാനം മുതലപ്പാറയിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. മണി (40) എന്നയാളാണ് മരിച്ചത്. ഭാര്യ സുഗന്ധി (35) യെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വിവരത്തിന്റെ അടിസ്ഥാനത്തിൽ ആദൂർ പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. വീട്ടുപറമ്പിലാണ് മണിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മണിയുടെ മൃതദേഹം കാസർകോട് ജെനറൽ ആശുപത്രി മോർചറിയിലേക്ക് മാറ്റും. ഭാര്യയെ വെട്ടി കൊലപ്പെടുത്തി ജീവനൊടുക്കാനായിരുന്നു മണി ശ്രമിച്ചതെന്നാണ് […]

Continue Reading

പിതാവിനെ കൊലപ്പെടുത്തിയ കേസിൽ റിമാൻഡിലുള്ള മകന് പരീക്ഷയെഴുതാൻ കോടതി അനുമതി

കാഞ്ഞങ്ങാട്: പിതാവിനെ അടിച്ചു കൊലപ്പെടു ത്തിയ കേസിൽ കാഞ്ഞങ്ങാട് ജില്ല ജയിലിൽ റി മാൻഡിൽ കഴിയുന്ന വിദ്യാർഥിക്ക് പരീക്ഷയെഴു താൻ കോടതിയുടെ അനുമതി.പാണത്തൂർ പുത്തൂരടുക്കത്തെ ബാബുവിനെ (54) കൊലപ്പെടുത്തിയ കേസിലാണ് മകൻ സ ബിന് (19) പരീക്ഷ എഴുതാൻ കാസർകോട് ജില്ല കോടതി അനുമതി നൽകിയത്. കഴിഞ്ഞ വെള്ളി യാഴ്ച ഉച്ചക്കാണ് ബാബുവിനെ പുത്തൂരടുക്ക ത്തെ വീടിനു സമീപം റോഡിൽ കൊല്ലപ്പെട്ട നില യിൽ കണ്ടെത്തിയത്.അന്വേഷണത്തിൽ മകൻ സബിനും മാതാവ് സീമ തനിയെയും രാജപുരം പൊലീസ് അറസ്റ്റ് […]

Continue Reading

കാഞ്ഞങ്ങാട്ട് വൻ ഹവാല വേട്ട; 67 ലക്ഷം രൂപ പിടികൂടി; യുവാവ് അറസ്റ്റിൽ

▪️കാഞ്ഞങ്ങാട്:കാഞ്ഞങ്ങാട് വൻ ഹവാല പണ വേട്ട.കാഞ്ഞങ്ങാട് ഡിവൈഎസ്പി പി ബാലകൃഷ്ണൻ നായരുടെയും ഇൻസ്‌പെക്ടർ കെ പി. ഷൈനിന്റെയും നേതൃത്വത്തിൽ ഇന്ന് രാവിലെ കല്ലുരാവി യിൽ വെച്ച് നടത്തിയ പരിശോധനയിലാണ് KL14 T 9449 നമ്പർ സ്കൂട്ടിയിൽ നിന്നും 67 ലക്ഷം രൂപ കുഴൽ പണം പിടികൂടിയത്.കാഞ്ഞങ്ങാട് പുഞ്ചാവി സ്വദേശി നാലുപുരപ്പാട്ടിൽ ഹാരിസ് (39) നെ പോലീസ് സഘം അറസ്റ്റ് ചെയ്തു. ജില്ലാ പോലീസ് മേധാവി ഡോക്ടർ വൈഭവ് സക്സേന ഐപിഎസിന്റെ നേതൃത്വത്തിൽ നടപ്പാക്കി വരുന്ന ഓപ്പറേഷൻ ക്ലീൻ […]

Continue Reading

കൈപ്പത്തിയിലെ മുറിവിന് ചികിത്സിച്ചു, ഡോക്ടറുടെ അശ്രദ്ധയിൽ കൈവിരലുകളുടെ ചലനശേഷി നഷ്ടമായി ശിവദ

കണ്ണൂർ : കണ്ണൂരില്‍ കൈപ്പത്തിയിലെ മുറിവിന് ചികിത്സ തേടിയ പെണ്‍കുട്ടിക്ക് ഡോക്ടറുടെ അശ്രദ്ധ മൂലം കൈവിരലുകളുടെ ചലനശേഷി നഷ്ടപ്പെട്ടതായി പരാതി. കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. ഞരമ്പിന് മുറിവേറ്റത് അറിയാതെ മുറിവ് തുന്നിക്കൂട്ടിയത് മൂലമാണ് വിരലുകളുടെ ചലന ശേഷി നഷ്ടപ്പെട്ടതെന്ന് പിന്നീട് ചികിത്സിച്ച ഡോക്ടര്‍മാര്‍ ബന്ധുക്കളെ അറിയിച്ചു. വീടിന് സമീപത്ത് കളിക്കുന്നതിനിടയില്‍ കുപ്പിച്ചില്ലിന് മുകളിലേക്ക് വീണാണ് ശിവദയുടെ കൈ മുറിഞ്ഞത്. ഫെബ്രുവരി 24 നായിരുന്നു സംഭവം. കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയില്‍ എത്തിച്ച […]

Continue Reading

‘വാട്ടർ പ്യൂരിഫയറുകൾ വെള്ളത്തിന്റെ ഗുണം നഷ്ടപ്പെടുത്തും; രാജ്യത്തെ 70 ശതമാനം വെള്ളവും നേരിട്ട് കുടിക്കാവുന്നത്’

ഫ്രിഡ്ജും മിക്സിയും പോലെ നമ്മുടെ അടുക്കളയിൽ ഒഴിച്ചുകൂടാനാകാത്ത ഒരു ഉപകരണമായി മാറിയിരിക്കുകയാണ് വാട്ടർ പ്യൂരിഫയറുകൾ. വലിയ നഗരങ്ങ​ളോ ചെറിയ പട്ടണങ്ങളോ ഗ്രാമങ്ങളോ എന്ന വ്യത്യാസമില്ലാതെ എല്ലാവരും റിവേഴ്സ് ഓസ്മോസിസ് വഴി പ്രവർത്തിക്കുന്ന ജല ശുദ്ധീകരണികളെ വിശ്വസിക്കുകയാണ്. അത്തരത്തിലാണ് വാട്ടർ പ്യൂരിഫയറുകളുടെ പരസ്യങ്ങളും. നമുക്ക് വാട്ടർ പ്യൂരിഫയറുകൾ ആവശ്യമുണ്ടോ? ഇല്ലെന്നാണ് ഇതെക്കുറിച്ച് പഠിച്ച ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട് ഓഫ് സയൻസ് ബാംഗളൂരുവിലെ അസിസ്റ്റന്റ് പ്രഫസർ ഡോ. സംബുദ്ധ മിശ്ര പറയുന്നത്.വാട്ടർ പ്യൂരിഫയറുകൾ വഴി ലഭിക്കുന്ന വെള്ളത്തിൽ നമുക്ക് ആവശ്യമുള്ള മിനറലുകളും […]

Continue Reading

എൻസിഇആർടി പാഠപുസ്തകത്തിൽ നിന്ന് മൗലാന ആസാദിനേയും ഒഴിവാക്കി

എൻസിഇആർടി പാഠപുസ്തകത്തിൽ നിന്ന് ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ മന്ത്രിയും സ്വാതന്ത്ര്യ സമര സേനാനിയുമായ മൗലാന ആസാദിനേയും ഒഴിവാക്കി. എൻസിഇആർടിയുടെ വിവാദ വെട്ടിനിരത്തലുകളിലെ ഒടുവിലത്തെ സംഭവമാണ് ഇത്.പഴയ എൻസിഇആർടിയിൽ പറയുന്നതിങ്ങനെ – ‘കോൺസ്റ്റിറ്റിയുവന്റ് അസംബ്ലിയും പ്രധാനമായും വിവിധ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന എട്ട് കമ്മിറ്റികളാണ് ഉണ്ടായിരുന്നത്. ജവഹർലാൽ നെഹ്രു, രാജേന്ദ്ര പ്രസാദ്, സർദാർ പട്ടേൽ, മൗലാന ആസാദ്, അംബേദ്കർ എന്നിവരാണ് ഈ കമ്മിറ്റികളുടെ അധ്യക്ഷത വഹിച്ചിരുന്നത്. കോൺഗ്രസിന്റേയും ഗാന്ധിയുടേയും വിമർശകനായിരുന്നു അംബേദ്കർ. പിന്നാക്ക വിഭാഗത്തിന്റെ ഉന്നമനത്തിന് അവർ ഒന്നും […]

Continue Reading

സംസ്ഥാനത്ത് ഇന്നും കനത്ത ചൂട്; സൂര്യപ്രകാശമേല്‍ക്കരുതെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന താപനില തുടരാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്.മിക്ക സ്ഥലങ്ങളിലും താപനില 38 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ ഉയര്‍ന്നേക്കും. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മഴ ലഭിക്കുമെങ്കിലും ചൂട് മറികടക്കാനാവില്ല. ഉത്തരേന്ത്യയിലെ ഉഷ്ണതരംഗത്തിന് സമാനമായ സാഹചര്യമാണ് താപനില ഉയരാന്‍ കാരണം. തീരപ്രദേശങ്ങളിലും മലയോരമേഖലകളിലും ചൂട് താരതമ്യേന കുറവായിരിക്കും. എന്നാല്‍ ഇടനാടുകളില്‍ ചൂട് കൂടുതലായിരിക്കും. അള്‍ട്രാവയലറ്റ് വികിരണ തോത് അപകടനിലയിലായതിനാല്‍ സൂര്യപ്രകാശം ഏല്‍ക്കരുതെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കി ഇന്നലെ സംസ്ഥാനത്തെ 12 സ്റ്റേഷനുകളില്‍ താപനില 40 ഡിഗ്രിക്ക് മുകളില്‍ […]

Continue Reading

റോഡരികിൽ ഷോക്കേറ്റയാളെ രക്ഷിക്കുന്നതിനി​ടെ മലയാളി യുവാവിന് ദാരുണാന്ത്യം

ബംഗളൂരു: റോഡരികിലെ വിളക്കുകാലിൽ നിന്ന് ഷോക്കേറ്റയാളെ രക്ഷിക്കുന്നതിനിടെ മലയാളി യുവാവിന് ദാരുണാന്ത്യം. തൃശൂർ ദേശമംഗലം പഞ്ചായത്ത് എസ്റ്റേറ്റ് പടികളത്തിൽ കോയാമുവിന്റ മകൻ അക്ബർ അലി(36)യാണ് മരിച്ചത്. അപകടത്തിൽപെട്ട ആൾ പരിക്കുകളോടെ രക്ഷപ്പെട്ടു.ഇന്നലെ രാത്രി 12.30നാണ് സംഭവം. ഭക്ഷണം കഴിച്ചതിന് ശേഷം താമസിക്കുന്ന ഹോട്ടൽ മുറിയിലേക്ക് മടങ്ങുകയായിരുന്നു അക്ബറലി. ഇതിനി​ടെ മഡിവാള പൊലീസ് സ്റ്റേഷന് എതിർവശത്തുള്ള വിളക്കുകാലിൽനിന്ന് വൈദ്യുതാഘാതമേറ്റ് ഒരാൾ ജീവന് വേണ്ടി കേഴുന്നത് ശ്രദ്ധയിൽപെട്ടത്. ഉടൻതന്നെ രക്ഷാപ്രവർത്തനത്തിൽ ഏ​ർപ്പെട്ട അക്ബറലിക്കും ഷോക്കേൽക്കുകയായിരുന്നു.

Continue Reading

‘പെരുന്നാളിന് മുസ്ലീം വീടുകൾ സന്ദർശിക്കണം’; ബിജെപി പ്രവർത്തകർക്ക് നിർദേശം

തിരുവനന്തപുരം: ഈദിന് മുസ്ലീം വീടുകൾ സന്ദർശിക്കാൻ സംസ്ഥാനത്തെ ബിജെപി പ്രവർത്തകർക്ക് നിർദേശം. ബിജെപി സംസ്ഥാന പ്രഭാരി പ്രകാശ് ജാവഡേക്കർ എംപിയാണ് പ്രവർത്തകർക്ക് ഇത് സംബന്ധിച്ച് നിർദേശം നൽകിയത്. ഈസ്റ്റർ ദിനത്തിൽ ക്രൈസ്തവരുടെ വീടുകൾ സന്ദർശിച്ചതു പോലെ പെരുന്നാളിന് മുസ്ലീം വീടുകൾ സന്ദർശിച്ച് ഈദ് ആശംസ കെെമാറണമെന്നാണ് അറിയിച്ചിരിക്കുന്നത്. വിഷുവിന് വീടുകളിലേക്ക് ക്ഷണിച്ച് വിഷുകൈനീട്ടം നൽകണമെന്നും ജാവഡേക്കർ പ്രവർത്തകർക്ക് നിർദ്ദേശം നൽകി.ഈസ്റ്റർ ദിനത്തിൽ സംഘടിപ്പിച്ച ‘സ്‌നേഹയാത്ര’ വലിയ വിജയമായെന്ന വിലയിരുത്തലിലാണ് ബിജെപി നേതൃത്വം. മോദിയുടെ ഈസ്റ്റർ സന്ദേശം വീടുകളിൽ […]

Continue Reading

ഛത്തീസ്ഗഡ്: “മുസ്‍ലിംകളിൽ നിന്നും ക്രിസ്ത്യാനികളിൽ നിന്നും ഞങ്ങൾ ഹിന്ദുക്കൾ സാധനങ്ങൾ വാങ്ങില്ല, ഭൂമി വിൽക്കുകയോ വാടകക്ക് കൊടുക്കുകയോ ചെയ്യില്ല” -കൂട്ടത്തിലൊരാൾ ‘പ്രതിജ്ഞ’ ചൊല്ലിക്കൊടുത്തു, ചുറ്റിലും അണിനിരന്ന നൂറുകണക്കിനാളുകൾ അത് ഏറ്റുചൊല്ലി. വിശ്വ ഹിന്ദു പരിഷത്ത് (വി.എച്ച്.പി), ബി.ജെ.പി നേതാക്കൾ നേതൃത്വം നൽകിയ വിദ്വേഷപരിപാടിയിലാണ് മുസ്‍ലിംകളെയും ക്രിസ്ത്യാനികളെയും സാമൂഹികമായും സാമ്പത്തികമായും ബഹിഷ്‌കരിക്കാൻ പ്രതിജ്ഞയെടുപ്പിച്ചത്. ഛത്തീസ്ഗഡിലെ ബസ്തർ ജില്ലയിലെ ജഗദൽപൂർ പട്ടണത്തിലാണ് സംഭവം.നടുറോഡിലായിരുന്നു വർഗീയമുദ്രാവാക്യങ്ങൾ നിറഞ്ഞ ബഹിഷ്‍കരണ പ്രതിജ്ഞ. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. “മുസ്‍ലിം അല്ലെങ്കിൽ ക്രിസ്ത്യൻ […]

Continue Reading