ഇന്ന് മുതല്‍ കെട്ടിടനിര്‍മ്മാണ ഫീസ് കുത്തനെ കൂടും; വര്‍ധനവ് ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി മുതല്‍ കെട്ടിട നിര്‍മ്മാണത്തിന് ചെലവേറും. കെട്ടിട നിര്‍മ്മാണ അപേക്ഷാ ഫീസ്, പെര്‍മിറ്റ് ഫീസ്, വന്‍കിട കെട്ടിടങ്ങള്‍ക്കുള്ള ലേ ഔട്ട് അംഗീകാരത്തിനുള്ള സ്‌ക്രൂട്ടിനി ഫീസ് തുടങ്ങിയവയില്‍ വലിയ വര്‍ധനവാണ് ഇന്ന് മുതല്‍ നിലവില്‍ വരുന്നത്. ഫീസുകള്‍ പത്തിരട്ടിയോളം വര്‍ധിക്കും. കെട്ടിട നിര്‍മ്മാണത്തിനുള്ള അപേക്ഷാ ഫീസ് 30 രൂപയില്‍ നിന്ന് മിനിമം 300 രൂപയാക്കി. പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ എന്നിങ്ങനെ സ്ലാബ് അടിസ്ഥാനത്തില്‍ 1,000-5,000 രൂപ വരെയാകും. പഞ്ചായത്തില്‍ 150 ചതുരശ്ര മീറ്റര്‍ വരെയുള്ള വീടുകള്‍ക്കുള്ള […]

Continue Reading

ഹയര്‍സെക്കന്‍ഡറി ക്ലാസില്‍ 50 കുട്ടികള്‍ മതി; വിദഗ്ധ സമിതി നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഹയര്‍സെക്കന്‍ഡറിയില്‍ ഒരു ക്ലാസില്‍ പരമാവധി 50 കുട്ടികള്‍ മതിയെന്ന് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി. ഈ വ്യവസ്ഥ കര്‍ശനമാക്കണമെന്നാണ് വിദഗ്ധ സമിതി വിലയിരുത്തല്‍. ആനുപാതീകമായി അധിക ബാച്ചുകള്‍ അനുവദിക്കണമെന്നും പ്രൊഫസര്‍ വി കാര്‍ത്തികേയന്‍ നായര്‍ അദ്ധ്യക്ഷനായ ബെഞ്ചിന്റെ നിര്‍ദേശമുണ്ട്. ക്ലാസുകളില്‍ ഓരോ വിദ്യാര്‍ത്ഥികള്‍ക്കും ശ്രദ്ധനല്‍കാന്‍ കുട്ടികളുടെ എണ്ണം പരിമിതപ്പെടുത്തുന്നതിലൂടെ സാധിക്കും. നിലവിലെ ഹയര്‍സെക്കന്‍ഡറി ബാച്ചുകളില്‍ അസന്തുലിതാവസ്ഥയുണ്ടെന്നും വിദഗ്ധ സമിതി കണ്ടെത്തലുണ്ട്. ചിലയിടങ്ങളില്‍ പത്താം ക്ലാസ് ജയിക്കുന്നവരുടെ എണ്ണം അനുസരിച്ച് ഹയര്‍സെക്കന്‍ഡറി ബാച്ചില്ല. ഇവിടങ്ങളില്‍ 65 […]

Continue Reading

ഭർത്താവിനൊപ്പം ഉറങ്ങാൻ കിടന്ന യുവതി കൊല്ലപ്പെട്ട നിലയിൽ; ഫാത്തിമ ഫഹ്‌നയുടെ ഭർത്താവ് കസ്റ്റഡിയിൽ

മലപ്പുറം: ഭർത്താവിനൊപ്പം ഉറങ്ങാൻ കിടന്ന യുവതി കൊല്ലപ്പെട്ട നിലയിൽ. പെരിന്തൽമണ്ണ ഏലംകുളം വായനശാലയ്‌ക്ക് സമീപം പൂത്രൊടി കുഞ്ഞലവിയുടെ മകൾ ഫാത്തിമ ഫഹ്‌ന (30) ആണ് കൊല്ലപ്പെട്ടത്. സംഭവ സ്ഥലത്തു നിന്ന് കാണാതായ ഭർത്താവിനെ പിന്നീട് പൊലീസ് കസ്‌റ്റഡിയിലെടുത്തു. കഴുത്തിൽ തുണി മുറുക്കി കൊലപ്പെടുത്തിയ നിലയിലാണ് ഫാത്തിമ ഫഹ്നയുടെ മൃതദേഹം കണ്ടെത്തിയത്. വീട്ടിൽ നിന്നു പുലർച്ചെ കാണാതായ ഇവരുടെ ഭർത്താവ് മണ്ണാർക്കാട് പള്ളിക്കുന്ന് ആവണക്കുന്ന് പാറപ്പുറവൻ മുഹമ്മദ് റഫീഖിനെ (35) മണ്ണാർക്കാടുള്ള സ്വന്തം വീട്ടിൽ നിന്നു പൊലീസ് പിടികൂടി.ശനിയാഴ്ച […]

Continue Reading

മഞ്ചേശ്വരത്ത് കഞ്ചാവുമായി രണ്ടു യുവാക്കൾ അറസ്റ്റിൽ

രജിസ്ട്രേഷൻ നമ്പർ ഘടിപ്പിക്കാത്ത ബൈക്കിൽ കടത്തുകയായിരുന്ന രണ്ട് കിലോഗ്രാം കഞ്ചാവുമായി രണ്ടു യുവാക്കൾ പിടിയിൽ. മഞ്ചേശ്വരം കുഞ്ചത്തൂർ സ്വദേശികളായ അല്ലാമ ഇഖ്ബാൽ (20), മുഹമ്മദ് ഫയാസ് എന്നിവരെയാണ് മഞ്ചേശ്വരം സിഐ സന്തോഷ് കുമാറിന്റെയും എസ്ഐ അൻസാറിന്റെയും നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച വൈകിട്ടോടെ ആയിരുന്നു ലഹരിവേട്ട.

Continue Reading

രണ്ടാം ക്ലാസ് വരെ എഴുത്തു പരീക്ഷ വേണ്ട; വിദ്യാർഥികളിൽ സമ്മർദ്ദമുണ്ടാക്കാൻ പാടില്ല -നിർദേശവുമായി വിദഗ്ധ സമിതിtext_fieldsbookmark_border

ന്യൂഡൽഹി: രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് സ്ഥാനക്കയറ്റത്തിനായി പരീക്ഷ നടത്തേണ്ടതില്ലെന്ന് കരട് ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് തയാറാക്കാൻ നിയോഗിച്ച വിദഗ്ധ സമിതി. മൂന്നാം ക്ലാസ് മുതൽ മതി എഴുത്തുപരീക്ഷയെന്നും പരീക്ഷകൾ പോലുള്ള മൂല്യനിർണയ രീതികൾ കുട്ടികൾക്ക് ബാധ്യതയാകരുതെന്നും നിർദേശമുണ്ട്. പ്രീസ്കൂൾ കാലം മുതൽ രണ്ടാംക്ലാസ്വരെയുള്ള കാലയളവിൽ കുട്ടികൾക്ക് പരീക്ഷ നടത്തുന്നത് ഉചിതമല്ലെന്ന് സമിതി വിലയിരുത്തി. ആ പ്രായത്തിലുള്ള കുട്ടികൾ പലതരത്തിലാണ് കാര്യങ്ങൾ ഗ്രഹിക്കുന്നത്. അതു പ്രകടിപ്പിക്കുന്നതും വ്യത്യസ്ത രീതിയിലാണ്. അവരുടെ കഴിവുകൾ വിലയിരുത്താൻ അധ്യാപകർ വ്യത്യസ്ത രീതിയിലുള്ള […]

Continue Reading

കാമുകിയെ പീഡിപ്പിച്ചതിലെ പക; മന്ത്രവാദിയുടെ ലിംഗം മുറിച്ചുമാറ്റി കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി യുവാവ്

കാമുകിയെ പീഡിപ്പിച്ച മന്ത്രവാദിയെ അടിച്ചു കൊലപ്പെടുത്തി. കൊലപ്പെടുത്തിയത് ലിംഗം മുറിച്ചു മാറ്റിയ ശേഷം കേസില്‍ രണ്ടു യുവാക്കള്‍ കോടതിയില്‍ കീഴടങ്ങി. ലിംഗം മുറിച്ചു മാറ്റിയ ശേഷം കല്ലുകൊണ്ട് അടിച്ചാണ് കൊലപാതകം നടത്തിയത്. ഹൊസൂര്‍ കലവറപ്പള്ളി സ്വദേശി ശശികുമാറാണ് മരിച്ചത്. കേസില്‍ ധര്‍മപുരി സ്വദേശികളായ ദിനേശ്, ഗുണാലന്‍ എന്നിവര്‍ ബെന്നഗരം കോടതിയില്‍ കീഴടങ്ങി.

Continue Reading

ഉറക്കത്തിൽ നിന്നും വിളിച്ചുണർത്താൻ വൈകി; അച്ഛന്‍റെ തലപിടിച്ച് നിലത്തിടിച്ച് മകൻ, മർദ്ദിച്ച് കൊലപ്പെടുത്തി

ചേർപ്പ്: തൃശ്ശൂരിലെ ചേർപ്പില്‍ കോടന്നൂരിനടുത്ത് മകന്‍ അച്ഛനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. ആര്യംപാടം ചിറമ്മൽ ജോയ്(60) ആണ് കൊല്ലപ്പെട്ടത്. മകൻ റിജോ(25)യെ ചേർപ്പ് പൊലീസ് അറസ്റ്റുചെയ്തു. വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെയാണ് കൊലപാതകം നടന്നത്. വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന റിജോയെ ഉറക്കത്തിൽനിന്ന്‌ വിളിച്ചുണർത്താത്തതിനെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. പ്രതി മദ്യലഹരിയിലെന്ന് പൊലീസ് പറഞ്ഞു. സ്ഥിരമായി മദ്യപിക്കുന്ന റിജോ വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് വീട്ടിലെത്തി ഉറങ്ങി. നേരം വൈകിയിട്ടും തന്നെ വിളിച്ച് ഉണർത്തിയില്ലെന്ന കാരണം പറഞ്ഞ്  റിജോ പിതാവ് ജോയിയുമായി തർക്കത്തിലായി. വാക്കേറ്റത്തിനിടെ […]

Continue Reading

കാസർകോട് ഭർത്താവിനെ ഭാര്യ വെട്ടിക്കൊലപ്പെടുത്തി

കാസർകോട്: പാണത്തൂരിൽ ഭർത്താവിനെ ഭാര്യ വെട്ടിക്കൊലപ്പെടുത്തി. പുത്തൂരടുക്കം സ്വദേശി ബാബു ആണ് മരിച്ചത്. 54 വയസായിരുന്നു കൊല്ലപ്പെട്ട ബാബുവിന്റെ പ്രായം. ഭാര്യ സീമന്തിനി പൊലീസ് കസ്റ്റഡിയിലാണ്. കുടുംബ പ്രശ്നത്തെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം.

Continue Reading

സമസ്ത പൊതുപരീക്ഷ : മൊഗ്രാൽ സ്വദേശി അബ്ബാസ് സൈഹാൻ ഹാമിസിന് ഒമാനിൽ മിന്നും ജയം

സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് നടത്തിയ അഞ്ചാം തരം പൊതുപരീക്ഷയിൽ മൊഗ്രാൽ സ്വദേശി അബ്ബാസ് സൈഹാൻ ഹാമിസ്,ഒമാൻ- ബർഖ തഖ്‌വ മദ്രസയിൽ നിന്ന് മിന്നും ജയം നേടി ഇശൽ ഗ്രാമത്തിന്റെ യശസ്സ് വാനോളമുയർത്തിയിരിക്കുകയാണ്. നൂറു ശതമാനം നേട്ടം കൊയ്ത മദ്രസയിൽ നിന്ന് 500ൽ 499 മാർക്ക് നേടിയാണ് ഹാമിസ് തിളക്കമാർന്ന വിജയം കരസ്ഥമാക്കിയത്.സംസ്ഥാനത്ത് തന്നെ ഇത് മികച്ച നേട്ടമാണ്.ഒമാനിൽ ജോലി ചെയ്യുന്ന മൊഗ്രാൽ നിവാസിയായ ഹുസൈൻ അബ്ബാസ് – ഷബ്‌ന ബാനു ദമ്പതികളുടെ മകനാണ് […]

Continue Reading

കുതിച്ചുയർന്ന് കൊവിഡ്; രാജ്യത്ത് പ്രതിദിന കേസുകൾ 6000 കടന്നു

രാജ്യത്ത് പ്രതിദിന കേസുകൾ കൊവിഡ് കേസുകളിൽ വൻ വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 6050 പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തേക്കാൾ 13 ശതമാനമാണ് വർദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. 3.39 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്. ആശങ്ക വേണ്ടെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് അറിയിക്കുമ്പോഴും ആശ്വസിക്കാവുന്ന രീതിയിലുള്ളതല്ല ഇന്ത്യയിലെ പ്രതി ദിന കൊവിഡ് നിരക്ക്. കഴിഞ്ഞ ദിവസം 5335 കേസുകളായിരുന്നു രാജ്യത്ത് റിപ്പോർട്ട് ചെയ്തത്.

Continue Reading