ആന്ധ്ര മുന്‍ മുഖ്യമന്ത്രി ബിജെപിയിലേക്കെന്ന് സൂചന; കോണ്‍ഗ്രസ് വിട്ടത് ആഴ്ചകള്‍ക്ക് മുന്‍പ്

ഹൈദരാബാദ്: ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയായിരുന്ന കിരണ്‍ കുമാര്‍ റെഡ്ഢി ബിജെപിയിലേക്കെന്ന് സൂചന. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ബിജെപി ആസ്ഥാനത്തെത്തി കിരണ്‍ കുമാര്‍ അംഗത്വം സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്ന് ആഴ്ചകള്‍ക്ക് മുന്‍പാണ് കിരണ്‍ കുമാര്‍ കോണ്‍ഗ്രസില്‍ നിന്ന് രാജി വച്ചത്. അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് ഒരുവരിയില്‍ രാജിക്കത്ത് അയച്ചാണ് കിരണ്‍ കുമാര്‍ കോണ്‍ഗ്രസ് വിട്ടത്. 2010 മുതല്‍ 2014 വരെ ആന്ധ്രയുടെ മുഖ്യമന്ത്രിയായിരുന്നു കിരണ്‍ കുമാര്‍. സംസ്ഥാന വിഭജനത്തിന് പിന്നാലെ 2014ല്‍ മുഖ്യമന്ത്രി സ്ഥാനവും കോണ്‍ഗ്രസ് അംഗത്വവും […]

Continue Reading

കാശുവെച്ചുള്ള ഓൺലൈൻ കളിക്ക്‌ വിലക്ക്; അന്തിമവിജ്ഞാപനം കേന്ദ്രം പുറത്തിറക്കി

ന്യൂഡൽഹി: ഓൺലൈൻ ഗെയിമിങ്‌ മേഖലയ്ക്ക് നിയന്ത്രണങ്ങളേർപ്പെടുത്തി കേന്ദ്രം. വാതുവെപ്പ്, ചൂതാട്ടം എന്നിവ നടത്തുന്ന ഓൺലൈൻ ഗെയിമുകൾ പൂർണമായും നിരോധിക്കും. ഇതുസംബന്ധിച്ച അന്തിമവിജ്ഞാപനം കേന്ദ്ര ഐ.ടി. മന്ത്രാലയം വ്യാഴാഴ്ച പുറത്തിറക്കി. ജനുവരിയിലാണ് കരടുനയം പുറത്തിറക്കിയത്. 2021-ലെ ഐ.ടി. ഇന്റർമീഡിയറി ചട്ടങ്ങളിലാണു ഭേദഗതി കൊണ്ടുവരുന്നത്.പതിനെട്ടുവയസ്സിൽതാഴെയുള്ള കുട്ടികൾക്ക് ഗെയിം കളിക്കുന്നതിന് രക്ഷിതാക്കളുടെ അനുമതിവേണമെന്ന വ്യവസ്ഥയും ചട്ടത്തിലുണ്ട്. രാജ്യത്താദ്യമായാണ് ഓൺലൈൻ ഗെയിമുകൾക്ക് നിയന്ത്രണസംവിധാനം കൊണ്ടുവരുന്നതെന്ന് കേന്ദ്ര ഐ.ടി. സഹമന്ത്രി രാജീവ് ചന്ദ്രശേഖർ പത്രസമ്മേളനത്തിൽ പറഞ്ഞു.വ്യവസായപ്രതിനിധികൾ, വിദ്യാഭ്യാസവിദഗ്ധർ, ശിശുവിദഗ്ധർ, മനഃശാസ്ത്രവിദഗ്ധർ തുടങ്ങിയവർ ഉൾപ്പെടുന്ന സമിതിയായ […]

Continue Reading

‘ഗോരക്ഷാ സംഘങ്ങളെ നിലയ്ക്കു നിർത്തും; ആൾക്കൂട്ടക്കൊലകളിൽ കടുത്ത നടപടിയുണ്ടാകും’; മുസ്‍ലിം പണ്ഡിത സംഘത്തോട് അമിത് ഷാ

ന്യൂഡൽഹി: രാജ്യത്ത് മുസ്‌ലിംകൾക്കെതിരെ നടക്കുന്ന വിദ്വേഷ കുറ്റകൃത്യങ്ങളിൽ കടുത്ത നടപടികളുണ്ടാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഗോരക്ഷാ സംഘങ്ങളെ നിലയ്ക്കു നിർത്താൻ നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്ത് പിടിമുറുക്കുന്ന ഇസ്‌ലാമോഫോബിയയിലും വിദ്വേഷക്കൊലകളിലും ആശങ്കയുമായി കൂടിക്കാഴ്ചയ്‌ക്കെത്തിയ മുസ്‌ലിം പണ്ഡിതരുടെ പ്രതിനിധി സംഘത്തോടാണ് അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്.ഇന്നലെ ഡൽഹിയിൽ വച്ചായിരുന്നു കൂടിക്കാഴ്ച നടന്നത്. ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് അധ്യക്ഷൻ മഹ്മൂദ് അസ്അദ് മദനിയുടെ നേതൃത്വത്തിലുള്ള 16 അംഗ സംഘമാണ് സംഘത്തിലുണ്ടായിരുന്നത്. രാമനവമി അടക്കമുള്ള ആഘോഷങ്ങൾക്കിടെ നടക്കുന്ന അക്രമസംഭവങ്ങൾ, […]

Continue Reading

അനിൽ ആന്റണി ബിജെപിയിലേക്ക്; 3 മണിക്ക് പ്രഖ്യാപന സാധ്യത; നദ്ദയെ കാണും

ദില്ലി: മുതിർന്ന കോൺ​ഗ്രസ് നേതാവ് ഏ.കെ ആന്റണിയുടെ മകൻ അനിൽ ആന്റണി ബിജെപിയിൽ ചേരുമെന്ന് അഭ്യൂഹം. മൂന്ന് മണിക്ക് പ്രധാന വ്യക്തി ബിജെപിയിൽ ചേരുമെന്ന് പാർട്ടി ഔദ്യോഗിക വാർത്താ കുറിപ്പിൽ പറയുന്നു. അതേസമയം, തീരുമാനമെടുത്തിട്ടില്ലെന്നാണ് അനിലിൻ്റെ മറുപടി. വിഷയത്തിൽ പരസ്യ പ്രതികരണത്തിന് അനിൽ ആന്റണി തയ്യാറായില്ല. കോൺ​ഗ്രസിന്റെ ഐടി സെൽ ചുമതലയുണ്ടായിരുന്ന യുവ നേതാവാണ് അനിൽ കെ ആന്റണി. എന്നാൽ, ബിബിസിയുടെ ഡോക്യുമെന്ററി വിവാ​ദത്തിൽ പ്രധാനമന്ത്രിയെ പരസ്യമായി പിന്തുണച്ചതോടെ സ്ഥാനം രാജിവെക്കേണ്ടി വന്നു. തുടർന്നാണ് അദ്ദേഹം കോൺ​ഗ്രസിന് […]

Continue Reading

റമദാന്‍ പ്രാര്‍ത്ഥനയ്ക്കിടെ ചുമലില്‍ കയറിയ പൂച്ചയെ താലോലിക്കുന്ന ഇമാമിന്‍റെ വീഡിയോ വൈറല്‍(വീഡിയോ കാണാം )

ലോകമെങ്ങുമുള്ള ഇസ്ലാം വിശ്വാസികള്‍ റമദാന്‍ ആഘോഷിക്കുകയാണ്. ഇസ്ലാം വിശ്വാസ പ്രകാരം ഖുര്‍ആന്‍ എഴുതപ്പെട്ട മാസമാണ് റമദാന്‍ മാസം. അതിനാല്‍ ഈ മാസം ഏറ്റവും അനുഗ്രഹീതവും പുണ്യവുമുള്ള മാസമാണെന്ന് വിശ്വാസികള്‍ കരുതുന്നു. അതിനാല്‍ പകല്‍ സമയത്ത് നോമ്പ് നോറ്റ് വിശ്വാസികള്‍ പ്രാര്‍ത്ഥനയില്‍ മുഴുകുന്നു. ലോകമെങ്ങുമുള്ള ഇസ്ലാം വിശ്വാസികള്‍ ഇത് പിന്തുടരുന്നു. അള്‍ജീരിയയിലെ ബോർഡ്ജ് ബൗ അറെറിഡ്ജിൽ ഇമാം വാലിദ് മെഹ്‌സാസിന്‍റെ റമദാന്‍ മാസ പ്രാര്‍ത്ഥന ലൈവ് ടെലികാസ്റ്റ് ചെയ്യുന്നതിനിടെ അസാധാരണമായ ഒരു സംഭവമുണ്ടായി. ഇമാം പ്രാര്‍ത്ഥന ചൊല്ലുന്നതിനിടെ പള്ളിയിലെ […]

Continue Reading

വർഷത്തിൽ 2 ബോർഡ് പരീക്ഷകൾ, പ്ലസ്ടു വിദ്യാഭ്യാസം സെമസ്റ്റര്‍ വത്ക്കരിക്കുന്നു

രാജ്യത്തെ പ്ലസ്ടു വിദ്യാഭ്യാസം സെമസ്റ്റര്‍ വത്ക്കരിയ്ക്കാൻ നിർദ്ദേശിച്ച് ദേശിയ പാഠ്യ പദ്ധതി ചട്ടക്കൂട് (National Curriculum Framework (NCF)). പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിൽ വർഷത്തിൽ രണ്ട് ബോർഡ് പരീക്ഷകൾ നടത്താൻ ശുപാർശ. 2005 ൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ സർക്കാരിന്റെ കാലത്താണ് എൻസിഎഫ് അവസാനമായി പരിഷ്കരിച്ചത്.9, 10 ക്ലാസുകളുടെ ഘടനയിലും പരീക്ഷാ രീതിയിലും മാറ്റമുണ്ടാകും. മിനിമം മാർക്ക് രീതി ഒഴിവാക്കും. നിലവിൽ, സിബിഎസ്ഇ ഉൾപ്പെടെയുള്ള മിക്ക ബോർഡുകളിലെയും വിദ്യാർത്ഥികൾ പത്താം ക്ലാസിൽ കുറഞ്ഞത് അഞ്ച് വിഷയങ്ങളെങ്കിലും ക്ലിയർ […]

Continue Reading

‘താജ്മഹലും കുത്തബ് മിനാറും പൊളിച്ച് ക്ഷേത്രങ്ങള്‍ പണിയണം; ഷാജഹാന്‍-മുംതാസ് പ്രണയം അന്വേഷിക്കണമെന്ന് ബിജെപി എംഎല്‍എ

ദിസ്പൂര്‍: താജ്മഹലും കുത്തബ് മിനാറും പൊളിച്ച് പകരം ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കണമെന്ന് അസം ബിജെപി എംഎല്‍എ രൂപ്‌ജ്യോതി കുര്‍മി. മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്‍ മുംതാസിനെ പ്രണയിച്ചിരുന്നോ എന്ന കാര്യം അന്വേഷിക്കണമെന്നും കുര്‍മി പറഞ്ഞു. ഇക്കാര്യങ്ങള്‍ എംഎല്‍എ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു. മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്‍ നിര്‍മ്മിച്ച താജ്മഹല്‍ പ്രണയത്തിന്റെ പ്രതീകമല്ലെന്നും അസം ബിജെപി നേതാവ് രൂപ്‌ജ്യോതി കുര്‍മി കുറ്റപ്പെടുത്തി. ഷാജഹാന് തന്റെ നാലാമത്തെ ഭാര്യ മുംതാസ് മഹലിനോടുള്ള സ്‌നേഹത്തെയും കുര്‍മി ചോദ്യം ചെയ്തു. മുംതാസിനെ സ്‌നേഹിച്ചിരുന്നെങ്കില്‍ പിന്നെ […]

Continue Reading

സുഹൃത്തായ ഇതര മതസ്ഥയോട് സംസാരിച്ച മുസ്ലീം യുവാവിന് നേരെ ആക്രമണം

കർണാടകയിലെ ദക്ഷിണ കന്നഡയിൽ മുസ്ലീം യുവാവിന് നേരെ ആക്രമണം. സുഹൃത്തായ ഹിന്ദു യുവതിയോട് സംസാരിച്ചതിനാണ് മർദ്ദനം. സഹീർ എന്ന 22 കാരനാണ് ആക്രമണത്തിനിരയായത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ബസിൽ യാത്ര ചെയ്യുന്നതിനിടെ ഉജിരെക്ക് സമീപമായിരുന്നു ആക്രമണം. ബസ് യാത്രയ്ക്കിടെ സുഹൃത്തായ ഹിന്ദു യുവതിയോട് സഹീർ സംസാരിച്ചു. ശേഷം ബെൽത്തങ്ങാടി ഭാഗത്ത് യുവതി ഇറങ്ങുകയും ചെയ്തു. യാത്ര തുടർന്ന സഹീറിനെ ഉജിരെയിൽ വച്ച് ഒരു സംഘം ബസ് തടഞ്ഞുനിർത്തി, പുറത്തേക്ക് വലിച്ചിറക്കി മർദിക്കുകയായിരുന്നു. നാല് പ്രതികൾക്കെതിരെ ഇന്ത്യൻ […]

Continue Reading

ചിക്കൻ കറി കിട്ടിയില്ല; വാക്കുതർക്കം, അടിപിടി; അച്ഛൻ മകനെ വിറകിനടിച്ചു കൊന്നു

മം​ഗ​ളൂരു: വീട്ടിൽ ഉണ്ടാക്കിയ കറി രുചിച്ച് നോക്കാൻ പോലും കിട്ടാഞ്ഞതിന്റെ പേരിൽ വഴക്കുണ്ടായതിനെത്തുടർന്ന് അച്ഛൻ മകനെ വിറകിനടിച്ചു കൊലപ്പെടുത്തി. സുള്ള്യയിലെ ​ഗട്ടി​ഗാറിലാണ് സംഭവം. 32 വയസുകാരനായ ശിവറാം ആണ് അച്ഛൻ ഷീണയുടെ അടിയേറ്റ് മരിച്ചത്. വീട്ടിലുണ്ടാക്കിയ ചിക്കൻ കറിയെച്ചൊല്ലിയാണ് വഴക്കുണ്ടായത്. കറി മുഴുവൻ ഷീണ കഴിച്ചതിനെച്ചൊല്ലിയാണ് ശിവറാം വഴക്കിട്ടത്. കറിയുണ്ടാക്കുമ്പോൾ ശിവറാം വീട്ടിലുണ്ടായിരുന്നില്ല. തിരികെയെത്തിയപ്പോഴാണ് കറി തീർന്നത് അറിഞ്ഞത്. തുടർന്ന് അച്ഛനും മകനും തമ്മിൽ ഇതേച്ചൊല്ലി വാക്കേറ്റമായി. തുടർന്ന് വഴക്ക് കയ്യാങ്കളിയിലെത്തി. പ്രകോപിതനായ ഷീണ ഒരു വലിയ വിറകെടുത്ത് […]

Continue Reading

മാതാപിതാക്കളെ അമ്മി, അബ്ബു എന്ന് വിളിച്ച് രണ്ടാം ക്ലാസ് വിദ്യാർഥി; മതവിരുദ്ധം, ഇം​ഗ്ലീഷ് പാഠപുസ്തകം നിരോധിക്കണമെന്ന് പിതാവ്

ഡെറാഡൂൺ: രണ്ടാം ക്ലാസ് വിദ്യാർഥിയായ കുട്ടി അച്ഛനെ അബ്ബു എന്നും അമ്മയെ അമ്മിയെന്നും വിളിച്ചത് കേട്ടതോടെ പാഠപുസ്തകം നിരോധിക്കണമെന്ന ആവശ്യവുമായി മാതാപിതാക്കൾ. അതുവരെ സാധാരണ രീതിയിൽ വിളിച്ചുകൊണ്ടിരുന്ന കുട്ടി പെട്ടെന്ന് അബ്ബു, അമ്മി എന്നിങ്ങനെ അഭിസംബോധന ചെയ്യാൻ തുടങ്ങിയതാണ് അവരെ ദേഷ്യം പിടിപ്പിച്ചത്.തുടർന്ന് പരിശോധിച്ചതോടെയാണ് ഇതിനു കാരണം ഇം​ഗ്ലീഷ് പാഠപുസ്തകമാണെന്ന് ഇരുവർക്കും മനസിലായത്. ഉത്തരാഖണ്ഡ് തലസ്ഥാനമായ ഡെറാഡൂണിലാണ് രസകരവും വിചിത്രവുമായ സംഭവം. ഇം​ഗ്ലീഷ് പാഠപുസ്തകത്തിലെ പാഠഭാ​ഗം വായിച്ചതിനു പിന്നാലെയാണ് കുട്ടി തങ്ങളെ ഇങ്ങനെ വിളിക്കാൻ തുടങ്ങിയതെന്ന് ഇവർ […]

Continue Reading