തടി കുറയ്ക്കാനായി യൂട്യൂബ് നോക്കി ഭക്ഷണം നിയന്ത്രിച്ചു; മൂന്ന് മാസം കുടിച്ചത് വിവിധ തരം ജ്യൂസ് മാത്രം; 17കാരന് ദാരുണാന്ത്യം

തിരുവനന്തപുരം: ശരീരത്തിലെ അമിത വണ്ണം നിയന്ത്രിക്കാൻ യൂട്യൂബിലെ വീഡിയോകൾ അടിസ്ഥാനമാക്കി ഭക്ഷണം നിയന്ത്രിച്ച പതിനേഴുകാരൻ മരിച്ചു. കുളച്ചലിനു സമീപം പർനട്ടിവിള സ്വദേശി നാഗരാജന്‍റെ മകൻ ശക്തീശ്വർ (17) ആണ് മരിച്ചത്. വെള്ളിയാഴ്ചയായിരുന്നു മരണംപ്ലസ് ടു പഠനം പൂർത്തിയാക്കിയ ശേഷം എഞ്ചിനീയറിങ് പഠിക്കാൻ കോളേജിൽ ചേരാനിരിക്കെയാണ് മരണം സംഭവിച്ചത്. തിരുച്ചിറപ്പള്ളിയിലെ കോളേജിൽ അഡ്മിഷൻ ശരിയായിരുന്നു. കോളേജിൽ ചേരുന്നതിന് മുൻപ് തടി കുറയ്ക്കാനായിരുന്നു ശ്രമം. ഇതിനായി യൂട്യൂബിലെ വീഡിയോകൾ നോക്കി ഭക്ഷണ ക്രമത്തിൽ മാറ്റം വരുത്തിയിരുന്നു.കഴിഞ്ഞ മൂന്ന് മാസമായി ഭക്ഷണം […]

Continue Reading

ദുരന്തങ്ങള്‍ പതിവാകുമ്പോഴും കാഞ്ഞങ്ങാട് സബ് കളക്ടര്‍ കസേരയിൽ ആളില്ലാതായിട്ട് മൂന്ന് മാസം; പ്രതിഷേധം ശക്തം

കാസര്‍കോട്: കാഞ്ഞങ്ങാട് സബ് കളക്ടർ കസേരയിൽ ആളില്ലാതായിട്ട് മൂന്ന് മാസം. കാസർകോട് ആർഡിഒയ്ക്ക് അധിക ചുമതല നൽകിയിരിക്കുകയാണിപ്പോൾ. വീരമലക്കുന്ന് മണ്ണിടിച്ചിൽ അടക്കം ദുരന്തം പതിവാകുമ്പോഴാണ് ഈ അനാസ്ഥ. കാഞ്ഞങ്ങാട് സബ് കളക്ട‌റായിരുന്ന പ്രതീക് ജെയിൻ സ്‌ഥലം മാറിപ്പോയിട്ട് മൂന്ന് മാസം കഴിഞ്ഞിട്ടും പകരം ഇതുവരെ ആരെയും നിയമിച്ചിട്ടില്ല.ഡെപ്യൂട്ടി കലക്ടറായിരുന്ന ലിപു എസ്.ലോറൻസിന് ആർഡിഒയുടെ അധിക ചുമതല നൽകിയെങ്കിലും ഇദ്ദേഹത്തെയും മാറ്റി. ഇപ്പോൾ കാസർകോട് ആർഡിഒ ബിനു ജോസഫിനാണ് കാഞ്ഞങ്ങാടിന്‍റെ അധിക ചുമതല. മഴക്കാലത്തിനൊപ്പം വീരമലക്കുന്ന് മണ്ണിടിച്ചിൽ, ടാങ്കർ […]

Continue Reading

വിദേശത്ത് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; യുട്യൂബര്‍ ഷാലു കിങ് അറസ്റ്റില്‍

കോഴിക്കോട്: പോക്സോ കേസില്‍ യുട്യൂബറെ പൊലീസ് അറസ്റ്റ് ചെയ്തു. വിദേശത്ത് വച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസില്‍ യൂട്യൂബർ മുഹമ്മദ് സാലിയാണ് (35) അറസ്റ്റിലായത്. മംഗലാപുരത്ത് വച്ചാണ് കൊയിലാണ്ടി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. വിവാഹം കഴിക്കാമെന്ന് വാദ്ഗാനം നൽകിയായിരുന്നു പീഡനം. ശാലു കിങ്സ് മീഡിയ, ശാലു കിങ്സ് വ്ലോഗ് എന്നിവയാണ് ഇയാളുടെ യൂട്യൂബ് ചാനലുകള്‍. ഇയാൾക്കെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു

Continue Reading

വയറുവേദനക്ക് ശസ്ത്രക്രിയ ; സ്ത്രീയുടെ വയറ്റില്‍ കണ്ടെത്തിയത് 41 റബര്‍ ബാന്‍ഡുകള്‍

തിരുവനന്തപുരം പാറശ്ശാലയിൽ യുവതിയുടെ വയറിൽ നിന്ന് 41 റബർബാൻഡുകൾ കണ്ടെത്തി. തുടർച്ചയായ വയറുവേദനയെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് റബ്ബർ ബാൻഡ് കണ്ടെത്തിയത്   ശസ്ത്രക്രിയയിലൂടെ വസ്തുക്കൾ നീക്കം ചെയ്തു. പാറശാല സ്വദേശിനിയായ നാല്പതുകാരിയുടെ വയറ്റിൽ നിന്നാണ് റബർ ബാൻഡുകൾ നീക്കം ചെയ്തത്. യുവതിക്ക് റബർ ബാൻഡ് ചവയ്ക്കുന്ന ശീലമുണ്ടായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്.   വയറുവേദന കഠിനമായതോടെ യുവതിയെ സ്കാനിങ്ങിന് വിധേയമാക്കിയപ്പോൾ ചെറുകുടലിൽ മുഴയും തടസ്സവും ശ്രദ്ധയിൽപ്പെട്ടു. ചെറുകുടലിൽ അടിഞ്ഞ നിലയിലായിരുന്നു റബർ ബാൻഡുകൾ ഉണ്ടായിരുന്നത്. […]

Continue Reading

കൊടും പട്ടിണിയിൽ ഗാസ, ഭക്ഷണത്തിനായി കരഞ്ഞ് കേഴുന്ന ജീവനുകൾ; മരിച്ച് വീഴുന്നത് കുട്ടികളടക്കം നൂറുകണക്കിന് പേർ

ഗാസ: ഇസ്രയേൽ ഉപരോധം കടുപ്പിച്ചതോടെ കൊടുംപട്ടിണിയുടെ പിടിയിലാണ് ഗാസ. മരുന്നും പോഷകാഹാരവുമില്ലാതെ കുട്ടികൾ ഉൾപ്പെടെ നൂറുകണക്കിന് ആളുകളാണ് നഗരത്തിൽ മരിച്ചുവീഴുന്നത്. ഒരു നേരത്തെ ഭക്ഷണത്തിനായി മണിക്കൂറുകളോളം ക്യൂവിൽ നിന്ന് കരഞ്ഞ് കേഴുന്ന കുഞ്ഞുങ്ങളുടെ കാഴ്ച മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കും. തുടർച്ചയായ ആക്രമണങ്ങൾക്ക് പിന്നാലെ ഇസ്രയേൽ ഉപരോധവും കടുപ്പിച്ചതോടെ ഗാസ കൊടും പട്ടിണിയുടെ പിടിയിലമർന്നു. 122 ലധികം പേർ ഇതിനോടകം പട്ടിണിയിൽ മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്. 83 കുട്ടികളാണ് പോഷകാഹാരക്കുറവിൽ മരിച്ചു വീണത്.കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഭക്ഷണക്ഷാമവും പോഷകാഹാരക്കുറവും […]

Continue Reading

കാഞ്ഞങ്ങാട് ജനങ്ങളെ ഒഴിപ്പിക്കുന്നു; മറിഞ്ഞ എൽപിജി ടാങ്കർ ഉയർത്തുന്നതിനിടെ വാൽവ് പൊട്ടി വാതകം ചോരുന്നു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സൗത്തിൽ മറിഞ്ഞ ഗ്യാസ് ടാങ്കർ ലോറി ഉയർത്തുന്നതിനിടെ വാതകം ചോർന്നു. ടാങ്കറിൻ്റെ വാൽവ് പൊട്ടിയതോടെയാണ് വാതകം ചോർന്നത്. ഇതോടെ പ്രദേശത്ത് അര കിലോമീറ്റർ പരിധിയിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്. മംഗലാപുരത്ത് നിന്ന് കോയമ്പത്തൂരിലേക്ക് എൽപിജി ഗ്യാസുമായി പോകുന്ന ടാങ്കർ ഇന്നലെ ഉച്ചക്കാണ് മറിഞ്ഞത്.   കൂടുതൽ ഫയർ ഫോഴ്‌സ് യൂണിറ്റുകൾ സ്ഥലത്തെത്തി. മംഗലാപുരത്തു നിന്ന് വിദഗ്‌ധ സംഘം എത്തിയ ശേഷം മാത്രമേ ചോർച്ച അടക്കാനാവൂ എന്ന് അധികൃതർ വ്യക്തമാക്കി. ഇതിനായി മണിക്കൂറുകൾ എടുക്കും. കൂടുതൽ […]

Continue Reading

കൊടും കുറ്റവാളി ഗോവിന്ദച്ചാമി പിടിയിൽ; ആളൊഴിഞ്ഞ കെട്ടിടത്തിലെ കിണറ്റിൽ നിന്ന് പൊക്കിയെടുത്ത് പൊലീസ്

ജയിൽ ചാടിപ്പോയ ഗോവിന്ദച്ചാമി പിടിയിൽ. കണ്ണൂർ തളാപ്പിലെ ആളൊഴിഞ്ഞ കെട്ടിടത്തിൽ ഒളിച്ചിരിക്കവെയാണ് ഇയാൾ പൊലീസിന്റെ പിടിയിലായത്.പൊലീസിനെ കണ്ടയുടൻ ഇയാൾ കെട്ടിടത്തിലുണ്ടായിരുന്ന കിണറ്റിലേക്ക് എടുത്ത് ചാടുകയായിരുന്നു. DIG യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഗോവിന്ദച്ചാമിയെ പിടികൂടിയത്.നാലര മണിക്കൂറിനുള്ളിലാണ് ഇയാളെ പൊലീസ് പിടികൂടുന്നത്.   ജയിലിലെ സിസിടിവി പരിശോധിച്ചപ്പോൾ ഇന്ന് പുലർച്ചെ 4.15നും ആറരയ്ക്കും ഇടയിലാണ് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ഗോവിന്ദച്ചാമി ചാടിപ്പോയത്. അതീവ സുരക്ഷാ ജയിലിന്റെ സെല്ലിന്റെ കമ്പികള്‍ മുറിച്ചുമാറ്റിയാണ് പുറത്തേക്ക് കടന്നത്. കൊടും കുറ്റവാളികളെ പാർപ്പിക്കുന്ന […]

Continue Reading

ഗോവിന്ദച്ചാമി ജയില്‍ ചാടി

കണ്ണൂര്‍: സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി ജയില്‍ ചാടി. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നാണ് ചാടിയത്. ഇന്ന് പുലർച്ചെയാണ് വിവരം അറിയുന്നത്. പരിശോധനയ്ക്കായി ഉദ്യോഗസ്ഥർ എത്തിയപ്പോൾ ഗോവിന്ദച്ചാമി സെല്ലില്‍ ഉണ്ടായിരുന്നില്ല. രാത്രിയാവാം ജയിൽ ചാടിയതെന്നാണ് കരുതുന്നത്.   ഗോവിന്ദച്ചാമിക്കായി പൊലീസ് വ്യാപക തിരച്ചില്‍ ആരംഭിച്ചുട്ടുണ്ട്. സൗമ്യാ വധക്കേസില്‍ ഗോവിന്ദച്ചാമിക്ക് ആദ്യം വധശിക്ഷ വിധിച്ചിരുന്നു. പിന്നീട് ശിക്ഷ ജീവപര്യന്തമായി കുറയ്ക്കുകയായിരുന്നു. 2011 ഫെബ്രുവരി ഒന്നിന് എറണാകുളത്ത് നിന്നും ഷൊര്‍ണ്ണൂരിലേക്കുള്ള ട്രെയിനിലെ വനിതാ കംപാര്‍ട്ട്‌മെന്റില്‍ വെച്ചാണ് സൗമ്യ ആക്രമിക്കപ്പെടുന്നത്. ഗോവിന്ദച്ചാമിന് […]

Continue Reading

പ്രാദേശിക അവധി: സ്കൂളുകളും കടകളും തുറക്കരുതെന്ന് ഔദ്യോഗിക അറിയിപ്പ്, നിയന്ത്രണം കാഞ്ഞങ്ങാട് മൂന്ന് വാർഡുകളിൽ

കാസർകോട്: കാസർകോട് ജില്ലയിൽ നാളെ പ്രാദോശിക അവധി പ്രഖ്യാപിച്ചു. കാഞ്ഞങ്ങാട് സൗത്ത് മുതൽ ഐങ്ങൊത്ത് വരെയുള്ള 18, 19, 26 വാർഡുകളിലാണ് അവധി. കാഞ്ഞങ്ങാട് സൗത്ത് ടാങ്കർ ലോറി മറിഞ്ഞതിൻ്റെ പശ്ചാത്തലത്തിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സ്‌കൂൾ, അംഗനവാടി, കടകൾ ഉൾപ്പടെ മുഴുവൻ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും.     നാളെ രാവിലെ എട്ട് മുതൽ കാഞ്ഞങ്ങാട് സൗത്ത് മുതൽ പടന്നക്കാട് വരെ ഹൈവേ വഴിയുളള ഗതാഗതം പൂർണമായും നിരോധിച്ചിട്ടുണ്ട്. വാഹനങ്ങൾ വഴി തിരിച്ചു വിടുന്നതായിരിക്കും. ടാങ്കര്‍ ഉയര്‍ത്തുന്നതിന്‍റെ […]

Continue Reading

ദില്ലിയിൽ നിര്‍ണായക കൂടിക്കാഴ്ച: മുസ്ലിം മത നേതാക്കളുമായി ചര്‍ച്ച നടത്തി ആര്‍എസ്എസ് മേധാവി

ദില്ലി: മുസ്ലീം മത നേതാക്കളുമായും മത പണ്ഡിതരുമായും ആർഎസ്എസ് മേധാവി മോഹൻ ഭാ​ഗവത് കൂടികാഴ്ച നടത്തി. ദില്ലിയിലെ ഹരിയാന ഭവനിലായിരുന്നു കൂടികാഴ്ച നടന്നത്. ഇരു വിഭാ​ഗവും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനാണ് കൂടികാഴ്ചയെന്ന് ആർഎസ്എസ് വൃത്തങ്ങൾ പറയുന്നു.     അടച്ചിട്ട മുറിൽ നടന്ന കൂടിക്കാഴ്ചയിൽ 70 ഓളം പേര്‍ പങ്കെടുത്തു. ഓൾ ഇന്ത്യ ഇമാം ഓർ​ഗനൈസേഷൻ മേധാവി ഉമർ അഹമ്മദ് ഇല്യാസിയടക്കം കൂടികാഴ്ചയിൽ പങ്കെടുത്തു. ആർഎസ്എസിന്റെ ഉപാധ്യക്ഷൻ ദത്താത്രേയ ഹൊസബലെ, മുസ്ലീം രാഷ്ട്രീയ മഞ്ചിന്റെ ചുമതലയുള്ള ഇന്ദ്രേഷ് […]

Continue Reading