സാവന്‍ മാസത്തില്‍ മാംസം വിറ്റു; ഗാസിയാബാദില്‍ കെഎഫ്‌സി ഔട്ട്‌ലെറ്റ് അടപ്പിച്ച് ഹിന്ദുരക്ഷാദള്‍
ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ കെഎഫ്‌സി ഔട്ട്‌ലെറ്റ് അടപ്പിച്ച് ഹിന്ദുരക്ഷാദള്‍. സാവന്‍ മാസത്തില്‍ മാംസം വില്‍ക്കുന്നു എന്ന് ആരോപിച്ചാണ് കടയടപ്പിച്ചത്. പൊലീസ് നോക്കിനില്‍ക്കെയാണ് ജയ് ശ്രീറാം വിളിച്ചുകൊണ്ടെത്തിയ ഹിന്ദുരക്ഷാദള്‍ പ്രവര്‍ത്തകര്‍ ബലമായി കട പൂട്ടിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്ശ്രാവണ മാസം പവിത്രമാണെന്നും ഈ സമയത്ത് മത്സ്യവും മാംസവും വര്‍ജിക്കണമെന്നുമാണ് ഉത്തരേന്ത്യയിലെ ശിവഭക്തരുടെ വിശ്വാസം. കാന്‍വാര്‍ യാത്ര നടക്കുന്നതും ശിവഭക്തര്‍ ഗംഗാജലം ശേഖരിക്കുന്നതും ഇതേമാസമാണ്. ഇക്കാലയളവില്‍ ചില പ്രാദേശിക ഭരണകൂടങ്ങള്‍ മാംസം വില്‍ക്കുന്നതിന് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താറുണ്ട്. കാന്‍വാരികള്‍ […]
Continue Reading