ഹുമയൂൺ ശവകുടീരത്തിന്റെ ഒരു ഭാഗം തകർന്നുണ്ടായ അപകടം; അഞ്ചു പേർ മരിച്ചു

ഡൽഹിയിൽ ഹുമയൂണിന്റെ ശവകുടീരത്തിന് സമീപമുള്ള വിശ്രമമുറി തകർന്ന് അപകടം. അഞ്ചു പേർ മരിച്ചതായി റിപ്പോർട്ടുണ്ട്. രക്ഷാപ്രവർത്തനം തുടരുകയാണ്. ഹുമയൂൺ ശവകൂടിരത്തിന് സമീപമുള്ള ദർഗ്ഗയോട് ചേർന്ന കെട്ടിടത്തിലാണ് അപകടം സംഭവിച്ചത്.11 പേരെ സ്ഥലത്ത് നിന്ന് രക്ഷപ്പെടുത്തി വൈദ്യചികിത്സയ്ക്കായി അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു.പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം, ഇന്ന് ഉച്ചകഴിഞ്ഞ് ഏകദേശം 3:51 നാണ് അപകടം ഉണ്ടാകുന്നത്. എൻഡിആർഎഫ് സംഘവും സ്ഥലത്ത് എത്തിയിട്ടുണ്ട്. പതിനാറാം നൂറ്റാണ്ടിന്റെ മധ്യത്തിൽ നിർമിച്ച സ്മാരകമാണ് ഇത്. ദിവസവും നിരവധി വിനോദ സഞ്ചാരികളാണ് ഇവിടം […]

Continue Reading

റൊണാൾഡോ ഇന്ത്യയിലേക്ക് ? അൽ നസർ ഗോവയിൽ കളിക്കും

ഫുട്‌ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ക്ലബ് അൽ നസർ ഇന്ത്യയിലേക്ക്. എ.എഫ്.സി ചാംപ്യൻസ് ലീഗ് 2 ടൂർണമെന്റിനായാണ് അൽ നസർ ടീം ഇന്ത്യയിലെത്തുക. ടൂർണമെന്റിൽ അൽ നസറും ഐ.എസ്.എൽ ക്ലബായ എഫ്.സി ഗോവയും ഒരേ ഗ്രൂപ്പിലാണ് ഉൾപ്പെട്ടിരിക്കുന്നത്. എവേ മത്സരത്തിനായി ടീം ഗോവയിലെത്തും. റൊണാൾഡോ വരുന്നതിൽ സ്ഥിരീകരണമില്ല. അല്‍ നസറുമായുള്ള കരാര്‍ പ്രകാരം എവേ മത്സരങ്ങള്‍ക്ക് പോകണമെന്ന് റോണോക്ക് നിർബന്ധമില്ല.ഇന്ത്യയിൽ നിന്നും മോഹൻബഗാനാണ് എ.എഫ്.സി ചാംപ്യൻസ് ലീഗ് 2 ടൂർണമെന്റിന് യോഗ്യത നേടിയ മറ്റൊരു ടീം. ഗ്രൂപ്പ് […]

Continue Reading

കുവൈത്ത് വ്യാജമദ്യ ദുരന്തം; മരിച്ചവരിൽ കണ്ണൂർ സ്വദേശിയും, 13 പേരുടെ മരണം സ്ഥിരീകരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിൽ വ്യാജമദ്യ ദുരന്തത്തിൽ മരിച്ചവരിൽ കണ്ണൂർ സ്വദേശിയും. ഇരിണാവിലെ പൊങ്കാരൻ സച്ചിൻ എന്ന 31 കാരനാണ് മരിച്ചത്. മൂന്ന് വർഷമായി കുവൈത്തിൽ ജോലി ചെയ്യുന്ന സച്ചിൻ ഏതാനും മാസം മുൻപാണ് നാട്ടിൽ വന്ന് മടങ്ങിയത്. വ്യാജമദ്യ ദുരന്തത്തിൽ മലയാളികൾ ഉൾപ്പെടെ 13 പേരുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്.മരിച്ച പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുളള നടപടികൾ ആരംഭിച്ചിരിക്കായാണ്. നിരവധി പേർ ഇപ്പോഴും വെന്റിലേറ്ററിൽ തുടരുകയാണ്. സംഭവത്തിൽ ആഭ്യന്തര മന്ത്രാലയം അന്വേഷണം കൂടുതൽ ശക്തമാക്കി. വ്യാജമദ്യ നിർമാണ കേന്ദ്രം […]

Continue Reading

കാസർഗോഡ് കേന്ദ്ര സർവകലാശാലയിൽ വിഭജന ഭീതി ദിനം ആചരിച്ച് എബിവിപി

കാസർഗോഡ് കേന്ദ്ര സർവകലാശാലയിൽ വിഭജന ഭീതി ദിനം ആചരിച്ച് എബിവിപി. പുലർച്ചെ പന്ത്രണ്ടരയോടെയാണ് വിഭജന ഭീതി ദിനം ആചരിച്ചത്. എബിവിപി ദേശീയ നിർവാഹക സമിതി അംഗം അഭിനവ് തൂണേരിയുടെ നേതൃത്വത്തിൽ ആയിരുന്നു പരിപാടി.എല്ലാ ജില്ലകളിലും ഓരോ ക്യാമ്പസുകളിൽ പരിപാടി നടത്തുമെന്ന് എബിവിപി സംസ്ഥാന കമ്മിറ്റി അറിയിച്ചു.അതേസമയം, ക്യാമ്പസുകളിൽ വിഭജന ഭീതി ദിനാചരണം നടത്തരുതെന്നാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദുവിന്റെ നിർദേശം സർവകലാശാല ഡീനുമാർക്കാണ് മന്ത്രി നിർദേശം നൽകിയത്. ഈ പരിപാടി സാമുദായിക സൗഹാർദ്ദം തകർക്കുന്നതിനും […]

Continue Reading

ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, തൃശ്ശൂര്‍, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്.   നാളെ ആറ് ജില്ലകളിലും വെള്ളിയാഴ്ച്ച നാല് ജില്ലകളിലും യെല്ലോ അലേര്‍ട്ട് ബാധകമായിരിക്കും. വ്യാഴാഴ്ച്ച കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍, എറണാകുളം ജില്ലകളിലും വെള്ളിയാഴ്ച്ച കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍, എറണാകുളം ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.

Continue Reading

കുവൈത്തില്‍ വിഷമദ്യം കഴിച്ച് 10 പ്രവാസികള്‍ മരിച്ചു; നിരവധി മലയാളികള്‍ ആശുപത്രിയില്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ വിഷമദ്യം കഴിച്ച് 10 പ്രവാസികള്‍ മരിച്ചു. നിരവധി പേര്‍ ഗുരുതരാവസ്ഥയിലാണ്. മദ്യത്തില്‍ നിന്നും വിഷബാധയേറ്റതായി സ്ഥിരീകരിച്ചിട്ടുണ്ട്. അഹമ്മദി ഗവര്‍ണറേറ്റില്‍ നിരവധി പേര്‍ ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ടുകളുണ്ട്. മരിച്ചവര്‍ ഏത് രാജ്യക്കാരാണെന്ന് വ്യക്തമല്ല.നിരവധി മലയാളികള്‍ ഉള്‍പ്പെട്ടതായാണ് വിവരം.

Continue Reading

Election Commission issues notice to Rahul Gandhi over alleged irregularities in voter list

ന്യൂഡല്‍ഹി: വോട്ടര്‍പ്പട്ടികയിലെ ക്രമക്കേട് ആരോപണത്തില്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി എംപിക്ക് നോട്ടീസ് അയച്ച് കര്‍ണ്ണാടക മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ടര്‍പട്ടികയില്‍ ക്രമക്കേട് ഉണ്ടായെന്ന ആരോപണത്തെ സാധൂകരിക്കുന്ന രേഖകള്‍ ആവശ്യപ്പെട്ടാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചത്.

Continue Reading

ചെമ്മാട് ദാറുല്‍ഹുദയിലേക്ക് സിപിഐഎം പ്രതിഷേധ മാര്‍ച്ച്; ബഹാഉദ്ദീന്‍ നദ്‌വിക്കെതിരെ രൂക്ഷ വിമര്‍ശനം

മലപ്പുറം: ചെമ്മാട് ദാറുല്‍ ഹുദ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയിലേക്ക് പ്രതിഷേധ മാര്‍ച്ച്. കുടിവെള്ളം മലിനമാക്കുന്നു, പാടം മണ്ണിട്ട് നികത്തുന്നു എന്നാരോപിച്ചാണ് സിപിഐഎം തിരൂരങ്ങാടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തിയത്. ദാറുല്‍ ഹുദയില്‍ നിന്ന് ഒഴുക്കിവിടുന്ന മലിന ജലത്തിന് പരിഹാരം കാണുക, മാനിപ്പാടം മണ്ണിട്ട് നികത്തുന്നത് അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളാണ് മാര്‍ച്ചില്‍ ഉന്നയിച്ചത്.സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗം ബഹാഉദ്ദീന്‍ നദ്‌വിയാണ് യൂണിവേഴ്‌സിറ്റിയുടെ വൈസ് ചാന്‍സലര്‍. ബഹാഉദ്ദീന്‍ നദ്‌വിക്കെതിരെ രൂക്ഷവിമര്‍ശനമാണ് മാര്‍ച്ചിന് ശേഷം നടന്ന യോഗത്തില്‍ […]

Continue Reading

പിതാവിനെ കൊലക്കേസില്‍ അറസ്റ്റ് ചെയ്തു; കാഞ്ഞങ്ങാട് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി

കാസര്‍കോട്: കാഞ്ഞങ്ങാട് റോയി ജോസഫ് കൊലക്കേസിലെ പ്രതിയുടെ മകനെ മരിച്ച നിലയില്‍ കണ്ടെത്തി. പ്രതി നരേന്ദ്രന്റെ മകന്‍ കാശിനാഥനെയാണ് കാഞ്ഞങ്ങാട് പുല്ലൂരിലെ ക്ഷേത്ര കുളത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് കാശിനാഥന്‍.   മരണം ആത്മഹത്യയെന്നാണ് പൊലീസ് നിഗമനം. ഇന്നാണ് നരേന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തത്. കാശിനാഥന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.

Continue Reading

ചാര്‍ജ് ചെയ്യാന്‍ വെച്ച പവര്‍ബാങ്ക് പൊട്ടിത്തെറിച്ചു; മലപ്പുറം തിരൂരില്‍ വീട് കത്തിനശിച്ചു

തിരൂര്‍: ചാര്‍ജ് ചെയ്യാന്‍ വെച്ച പവര്‍ബാങ്ക് പൊട്ടിത്തെറിച്ച് വീട് കത്തിനശിച്ചു. മലപ്പുറം തിരൂരില്‍ കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. മുക്കിലപ്പീടിക സ്വദേശി അത്തംപറമ്പില്‍ അബൂബക്കര്‍ സിദ്ദീഖിന്റെ വീടാണ് കത്തിനശിച്ചത്. വീട്ടുകാര്‍ പുറത്തായിരുന്നതിനാല്‍ ദുരന്തം ഒഴിവായി.   ഓലമേഞ്ഞതായിരുന്നു വീടിന്റെ മേല്‍ക്കൂര. തീപടരുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ വെള്ളമൊഴിച്ച് തീ അണയ്ക്കുകയായിരുന്നു. മണിക്കൂറുകള്‍ പണിപ്പെട്ടാണ് തീയണച്ചത്. വീടിന്റെ മേല്‍ക്കൂര പൂര്‍ണമായും കത്തിനശിച്ചു. വീട്ടുപകരണങ്ങള്‍, അലമാരയില്‍ സൂക്ഷിച്ചിരുന്ന രേഖകള്‍, വസ്ത്രങ്ങള്‍, കുട്ടികളുടെ പുസ്തകങ്ങള്‍ എന്നിവയെല്ലാം നശിച്ചു.

Continue Reading