കമ്പാർ:മിറാക്കിൾ കമ്പാർ ആഥിത്യമരുളിയ 26 ാമത് സെവൻസ് ഫുട്ബോൾ ടുർണ്ണമെന്റിൽ ഏക പക്ഷീയമായ ഒരു ഗോളിനു മിറാക്കിൾ കമ്പാറിനെ തോൽപിച്ച് കൊണ്ട് എഫ് സി പ്രിയദർശിനി ഒഴിഞ്ഞവളപ്പ് അതി വാശിയേറിയ ഫൈനൽ മത്സരത്തിൽ ജേതാക്കളായി.
ചാമ്പ്യന്മാർക്ക് ശ്രീ എൻ എ നെല്ലിക്കുന്ന് എം എൽ എ ട്രോഫി സമ്മാനിച്ചു.
ടൂർണമെൻറ്ലെ മികച്ച താരമായി പ്രിയദർശിനിയുടെ അനസിനെ തിരഞ്ഞെടുത്തു,
ബെസ്റ്റ് ഡിഫൻഡറായി പ്രിയദർശിനിയുടെ ശിഹാബിനേയും, ബെസ്റ്റ് ഫോർവേഡായി മിറാക്കിൾ കമ്പാറിന്റെ മുക്താറിനേയും, ബെസ്റ്റ് ഗോൾ കീപ്പറായി പ്രിയദർശിനിയുടെ ബാസിതിനേയും തിരഞ്ഞെടുത്തു. ടൂർണമെന്റിലെ ടോപ് സ്കോറർ പ്രിയദർശിനിയുടെ അനസാണ്.
കലാശ പോരാട്ടത്തിലെ മാൻ ഓഫ് ദി മാച്ചായി നിരവധി സേവുകൾ നടത്തിയ പ്രിയദർശിനിയുടെ ഗോൾ കീപ്പർ അനസിനെ നിരഞ്ഞെടുത്തു.
മിറാക്കിൾ ഫുട്ബോൾ അക്കാദമി കോച്ച് വിനോദ് കോട്ടിക്കലിനെ ഉപഹാരം നൽകി ആദരിച്ചു.
കേരളോത്സവം 2021 ജില്ലാതല മത്സരത്തിൽ മിറാക്കിൾ കമ്പാറിനെ പ്രതിനിധീകരിച്ച് മത്സരിച്ച് മിമിക്രിയിൽ രണ്ടാം സ്ഥാനം നേടിയ മുക്താറിനേയും മാപ്പിളപ്പാട്ടിൽ മൂന്നാം സ്ഥാനം നേടിയ ത്വൽഹത്തിനേയും ആദരിച്ചു.
ടൂർണമെന്റിന്റെ വിജയത്തിന് ബാൻഡ് മേളയുമായി ഉത്സവമാക്കി മാറ്റിയ ഫ്രണ്ട്സ് കമ്പാറിനെ ഉപഹാരം നൽകി ആധരിച്ചു.
മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡൻറ് മുജീബ് കമ്പാർ, മുനീർ ഹാജി കമ്പാർ, അബ്ദുല്ല കുഞ്ഞി, കബീർ പി.എം, അബ്ദുല്ല കുഞ്ഞി അൽ അമാൻ എന്നിവർ സംബന്ധിച്ചു.