കർണാടകത്തിൽ നിന്നും കേരളത്തിലേക്ക് കടത്തിയ 279 ലിറ്റർ വിദേശമദ്യം പിടികൂടി

Latest കേരളം

കണ്ണൂർ: കർണാടകത്തിൽ നിന്നും കേരളത്തിലേക്ക് കടത്തിയ 279 ലിറ്റർ വിദേശമദ്യം കൂത്തുപറമ്പ് എക്സൈസ് സംഘം പിടികൂടി. സംഭവത്തിൽ മൈസൂർ ജില്ലയിൽ ബസവേശ്വര നഗർ സ്വദേശി മുഹമ്മദ് അഷ്റഫ് (55) , ഇരിട്ടി സ്വദേശി സി പി അസ്കർ (30) എന്നിവരെ അറസ്റ്റ് ചെയ്തു.

മദ്യക്കടത്തു സംഘത്തിൽ ഉൾപ്പെട്ട പ്രജീഷ് എന്ന മാക്കാപ്പി എക്സൈസ് സംഘത്തെ വെട്ടിച്ച് സംഭവസ്ഥലത്തു നിന്ന് കടന്ന് കളഞ്ഞു . ഇയാൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്.

മിനി ലോറിയിലും കാറിലുമായാണ് സംഘം മദ്യക്കടത്ത് നടത്തിയത്. മിനി ലോറിയിൽ തണ്ണിമത്തനുകൾക്ക് ഇടയിൽ ഒളിപ്പിച്ചാണ് മദ്യം കേരളത്തിലേക്ക് കടത്തിയത്. പിന്നീട് ഇത് കാറിലേ മാറ്റാൻ ശ്രമിക്കുന്നതിനിടയിലാണ് പ്രതികൾ പിടിയിലായത്.

പ്രിവൻ്റീവ് ഓഫീസർ വി സുധീർ , കമ്മീഷണർ സ്ക്വാഡ് അംഗം പി ജലീഷ് , ഡെപ്യൂട്ടി കമ്മീഷണർ ഷാഡോ സ്ക്വാഡ് അംഗം കെ ബിനീഷ് , സിവിൽ എക്സൈസ് ഓഫീസർമാരായ പി ടി സജിത്ത് , കെ നിവിൻ , എക്സൈസ് ഡ്രൈവർ എൻ ഷാംജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *