മൈക്രോ കണ്ടെയ്ൻമെന്റ് സോണിൽ ജില്ലയിലെ 28 പ്രദേശങ്ങൾ

Latest ഇന്ത്യ കേരളം പ്രാദേശികം

കോവിഡ് രോഗവ്യാപനം തടയുന്നതിനും നിയന്ത്രിക്കുന്നതിനുമായി അഞ്ചിൽ അധികം ആക്റ്റീവ് കേസുകൾ ഉള്ള ജില്ലയിലെ 28 പ്രദേശങ്ങൾ മൈക്രോ കണ്ടെയ്ൻമെന്റ് സോണുകളാക്കി ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് ഉത്തരവിട്ടു. സെപ്റ്റംബർ രണ്ട് മുതൽ എട്ട് വരെയാണ് ഈ പ്രദേശങ്ങളിലെ നിയന്ത്രണങ്ങൾ.

മൈക്രോ കണ്ടെയ്ൻമെന്റ് സോണുകൾ-

ചെറുവത്തൂർ പഞ്ചായത്ത്: കണ്ണങ്കൈ പൊള്ളറോഡ്-വാർഡ് 12, തെക്കേമുറി-വാർഡ് 7
ഈസ്റ്റ് ഏളേരി: കാവുംതല-വാർഡ് 4
കയ്യൂർ ചീമേനി: അത്തൂട്ടി-വാർഡ് 10, ചീമേനി കിഴക്കേക്കര- വാർഡ് 11
കോടോം ബേളൂർ: പുളിയിലകൊച്ചി- വാർഡ് 7
മടിക്കൈ: കൊള്ളിക്കുന്ന്-വാർഡ് 8, കാഞ്ഞിരപ്പൊയിൽ- വാർഡ് 5
മധൂർ: ഉളിയ-വാർഡ് 8, മായിപ്പാടി-വാർഡ് 1
മംഗൽപാടി: കുക്കാർ-വാർഡ് 20
മൊഗ്രാൽപുത്തൂർ: കൊല്ലങ്ങര -വാർഡ് 13
മുളിയാർ: ബാലടുക്ക-വാർഡ് 13
പടന്ന: കിനാത്തിൽ- വാർഡ് 7, എടച്ചാക്കൈ- വാർഡ് 12
പനത്തടി: മാനടുക്കം തിമ്മന്ചാല്-വാർഡ് 1, ചെറുപനത്തടി കൊളപ്രം കോളനി- വാർഡ് 13, എരിഞ്ഞിലംകോട്- വാർഡ് 15
പിലിക്കോട്: കുന്നുംകിണറ്റുകര- വാർഡ് 5, ആനിക്കാടി- വാർഡ് 4, പടിക്കീൽ – വാർഡ് 6, ചന്തേര- വാർഡ് 12, പിലിക്കോട് വയൽ- വാർഡ് 16
പുല്ലൂർ പെരിയ: കടയങ്ങാനം- വാർഡ് 17
തൃക്കരിപ്പൂർ: കറുവാപ്പള്ളിഅറ- വാർഡ് 2
വെസ്റ്റ് എളേരി: അട്ടക്കാട്പ്ലാച്ചിക്കര-വാർഡ് 6, നാട്ടക്കൽ- വാർഡ് 7, ചട്ടമല-വാർഡ് 10

*ഞായറാഴ്ച മാക്രോ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ച സ്ഥലങ്ങളിൽ സെപ്റ്റംബർ അഞ്ച് വരെ നിയന്ത്രണങ്ങൾ തുടരും.
*മൈക്രോ കൺടെയിൻമെന്റ് സോണിൽ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ, നിർമ്മാണ സാമഗ്രികൾ വിൽക്കുന്ന കടകൾ, വ്യാവസായിക, കാർഷിക, നിർമ്മാണ പ്രവർത്തനങ്ങൾ, ഹോട്ടലുകളും റസ്റ്റോറന്റുകളും (പാർസൽ സർവീസ് മാത്രം) , അക്ഷയ ജനസേവന കേന്ദ്രങ്ങൾ എന്നിവയക്ക് രാവിലെ 7 മണി മുതൽ രാത്രി 7 മണി വരെ പ്രവർത്തിക്കാം. ബാങ്കുകൾക്ക് ഉച്ചയ്ക്ക് 2 മണി വരെയും ഈ പ്രദേശങ്ങളിൽ പ്രവർത്തിക്കാവുന്നതാണ്.
*കണ്ടെയ്ൻമെന്റ് സോൺ ആയി പ്രഖ്യാപിച്ചിട്ടുള്ള പ്രദേശങ്ങളിൽ അകത്തേക്കും പുറത്തേക്കുമുള്ള പോക്കുവരവ് നിയന്ത്രിത മാർഗ്ഗത്തിലൂടെ മാത്രമായി പരിമിതപ്പെടുത്തേണ്ടതാണ്.
*സർക്കാർ തീരുമാനപ്രകാരം നടത്തപ്പെടുന്ന പരീക്ഷകൾ മൈക്രോ കൺടെയിൻമെന്റ് സോൺ ബാധകമാക്കാതെ ജില്ലയിൽ എല്ലാ പ്രദേശത്തും കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിച്ചു കൊണ്ട് നടത്താവുന്നതാണ്

Leave a Reply

Your email address will not be published. Required fields are marked *