സംസ്ഥാനത്ത് കൂടുതല് മൊബൈല് ടവറുകള് കവര്ച്ച ചെയ്യപ്പെട്ടിട്ടുണ്ടെന്ന് സ്ഥിരീകരണം. ഇന്നലെയോടെ പുറത്ത് വന്ന വിവരങ്ങളനുസരിച്ച് 10 ജില്ലകളിലായി 29 മെബൈല് ടവറുകളാണ് കവര്ച്ച ചെയ്യപ്പെട്ടത്. 40 മുതല് 50 മീറ്റര് വരെ ഉയരമുള്ള ടവറുകളാണ് ഇതൊക്കെയും.
കാസര്കോട് ചന്ദേര പൊലീസ് സ്റ്റേഷന് ഒന്ന്, കോഴിക്കോട് ജില്ലയില് നല്ലളം (ഒന്ന്), നടക്കാവ് (3), വയനാട് പുല്പള്ളി(ഒന്ന്), മലപ്പുറം പരപ്പനങ്ങാടി (ഒന്ന്), തൃശൂര് ജില്ലയിലെ കൊരട്ടി, പീച്ചി, വലപ്പാട് (ഒരോന്ന് വീതം), എറണാകുളം ജില്ലയില് ടൗണ് നോര്ത്ത്, കളമശ്ശേരി, തേവര (ഒരോന്ന് വീതം), ആലപ്പുഴ ജില്ലയില് സൗത്ത്, അമ്പലപ്പുഴ (ഓരോന്ന് വീതം), കോട്ടയം ജില്ലയില് പള്ളിക്കത്തോട്, കോട്ടയം വെസ്റ്റ് (ഓരോന്ന് വീതം), കൊല്ലം പാരിപ്പള്ളി (ഒന്ന്), തെന്മല (ഒന്ന്), തിരുവനന്തപുരം ജില്ലയിലെ പള്ളിക്കല് (2), മ്യൂസിയം, പേരൂര്ക്കട (ഓരോന്ന് വീതം), പാലക്കാട് ജില്ലയില് കസബ,വടക്കഞ്ചേരി, മങ്കര, അഗളി, പാലക്കാട് സൗത്ത്,കല്ലടിക്കോട് സ്റ്റേഷനുകളില് ഓരോന്ന് വീതം ടവറുകള് മോഷണം പോയിട്ടുണ്ടെന്നാണ് ജി.ടി.എല് ഇന്ഫ്രാ സ്ട്രെക്ചര് കമ്പനി ലീഗല് അഡൈ്വസര് അഡ്വ.ഹാന്സന് പി മാത്യു മുഖാന്തിരം പരാതി നല്കിയിരിക്കുന്നത്.അമ്പത് ലക്ഷം രൂപ വരെ വില വരുന്നതാണ് ഓരോ ടവറുകളും.
ടവര് അപ്രത്യക്ഷമായ സ്ഥലങ്ങളില് അതാത് സ്റ്റേഷനുകളില് പ്രത്യേകമായി പരാതി നല്കിയതാണ് വന് കവര്ച്ച സംബന്ധിച്ച വിവരങ്ങള് പുറത്ത് വരാന് വൈകിയതിന് കാരണം. പാലക്കാട് കസബ പൊലീസ് പുതുശ്ശേരിയിലെ ടവര് മോഷണക്കേസില് തമിഴ്നാട് സേലം മേട്ടൂര് നരിയനൂര് ഉപ്പുപള്ളം പളളിപ്പെട്ടി കൃഷ്ണകുമാര്( 46) നെ പിടികൂടിയതോടെയാണ് കൂടുതല് വിവരങ്ങള് പുറത്തു വന്നത്. 2022 ഏപ്രില് നാലിന് രജിസ്റ്റര് ചെയ്ത എഫ്.ഐ.ആറിലാണ് കസബ പൊലീസ് പ്രതിയെ പിടികൂടിയത്. ഇയാള് റിമാന്റിലാണ്.
അമ്പത് ലക്ഷം രൂപ വരെ വില വരുന്നതാണ് ഓരോ ടവറുകളും. ടവര് അപ്രത്യക്ഷമായ സ്ഥലങ്ങളില് അതാത് സ്റ്റേഷനുകളില് പ്രത്യേകമായി പരാതി നല്കിയതാണ് വന് കവര്ച്ച സംബന്ധിച്ച വിവരങ്ങള് പുറത്ത് വരാന് വൈകിയതിന് കാരണം. പാലക്കാട് കസബ പൊലീസ് പുതുശ്ശേരിയിലെ ടവര് മോഷണക്കേസില് തമിഴ്നാട് സേലം മേട്ടൂര് നരിയനൂര് ഉപ്പുപള്ളം പളളിപ്പെട്ടി കൃഷ്ണകുമാര്( 46) നെ പിടികൂടിയതോടെയാണ് കൂടുതല് വിവരങ്ങള് പുറത്തു വന്നത്. 2022 ഏപ്രില് നാലിന് രജിസ്റ്റര് ചെയ്ത എഫ്.ഐ.ആറിലാണ് കസബ പൊലീസ് പ്രതിയെ പിടികൂടിയത്. ഇയാള് റിമാന്റിലാണ്.
പ്രവര്ത്തനം ഇല്ലാത്ത ടവറുകള് മനസ്സിലാക്കി സ്ഥലം ഉടമകള്ക്ക് രണ്ടര ലക്ഷം രൂപ വരെ നല്കിയാണ് പ്രതി കൃത്യം കടത്തിയത്. പുതുശ്ശേരിയിലെ സംഭവം 2021 ഡിസംബര് 3,4,5 ദിവസങ്ങളിലാണ് നടന്നതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മൂന്ന് ദിവസം രാവും പകലുമായി പത്തോളം തൊഴിലാളികള് ടവര് ജോലി ചെയ്താണ് പാലക്കാട് നിന്നും ലോറികളില് ടവര് കഷ്ണങ്ങളാക്കി തമിഴ്നാട്ടിലേക്ക് കടത്തുന്നത്. തമിഴ് നാട്ടിലും സമാനം സംഭവം നടന്നിട്ടുണ്ടെന്ന് പൊലീസ് മനസ്സിലാക്കിയിട്ടുണ്ട്. ഇതിനെക്കുറിച്ചുള്ള വിവരങ്ങളും ശേഖരിച്ചുവരികയാണ്.