3 കുട്ടികളെ കൊലപ്പെടുത്തി; ആത്മഹത്യാശ്രമത്തിന് മുന്‍പ് ഭാര്യയെയും കൊല്ലാന്‍ ശ്രമിച്ചതായി പൊലീസ്, ഭര്‍ത്താവ് അറസ്റ്റില്‍

Latest ഇന്ത്യ കേരളം പ്രാദേശികം

ഗുജറാത്ത്: ഗുജറാത്തിലെ
ആര വല്ലിയില്‍
കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ചയാള്‍ 3 കുട്ടികളെ അണക്കെട്ടി ലെറിഞ്ഞ് കൊന്നതായി പൊലീസ്. ശേഷം ഇയാള്‍ ആത്മഹത്യക്ക് ശ്രമിച്ചതായും പൊലീസ് പറയുന്നു.
സംഭവത്തിന് പിന്നാലെ പ്രതിയായ ജീവഭായ് ദേദുനിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഗുജറാത്തിലെ ആരവല്ലി ജില്ലയില്‍ മേഘ്‌രാജ് താലൂകിലെ രാമഡ് ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ; ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ചായിരുന്നു പ്രതിയുടെ ആക്രമണം.

വെള്ളിയാഴ്ച രാത്രിയാണ് ഇയാള്‍ ഭാര്യയെ മഴുകൊണ്ട് ആക്രമിച്ചത്. ശേഷം രണ്ടരയും എട്ടും വയസ് പ്രായമുള്ള പെണ്‍കുട്ടികളെയും 9 വയസുള്ള മകനെയും സമീപപ്രദേശത്തെ അണക്കെട്ടില്‍ എറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

തുടര്‍ന്ന് ഞായറാഴ്ച രാവിലെ അണക്കെട്ടിന് സമീപത്തെ മരത്തില്‍ പ്രതി തൂങ്ങിമരിക്കാന്‍ പദ്ധതിയിട്ടെങ്കിലും ഗ്രാമീണര്‍ കണ്ടതോടെ ശ്രമം പാളുകയായിരുന്നു. ഇയാളെ രക്ഷപ്പെടുത്തിയ ശേഷം ആശുപത്രിയിലാക്കി. ഇവിടെ നിന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. പിറ്റേന്ന് ശനിയാഴ്ച വൈകീട്ടാണ് കുട്ടികളുടെ മൃതദേഹം അണക്കെട്ടില്‍ പൊങ്ങി കിടക്കുന്നത് കണ്ടെത്തിയത്. അതേസമയം ആക്രമണത്തിനിരയായ കുട്ടികളുടെ മാതാവിന്റെ ആരോഗ്യനില ഗുരുതരമായി തന്നെ തുടരുന്നു.

Leave a Reply

Your email address will not be published. Required fields are marked *