പൊലീസ് മേധാവിയുടെ ‘ക്ലീന്‍ കാസര്‍കോടില്‍’ കുടുങ്ങിയത് 3 മയക്കുമരുന്ന് കടത്തുകാര്‍; പിടികൂടിയത് മാരക എംഡിഎംഎ

Latest കേരളം പ്രാദേശികം

ക്ലീന്‍ കാസറഗോഡ് ഓപ്പറേഷന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ 20 ഗ്രാം എം.ഡി.എം എ പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് മൂന്നുപേരെ അറസ്റ്റ് ചെയ്തു.

കാഞ്ഞങ്ങാട് കൊളവയലിലെ നിസാമുദ്ദീന്‍, തളങ്കരയിലെ മുഹമ്മദ് ഷമ്മാസ്, അണങ്കൂറിലെ അര്‍ഷാദ് എന്നിവരാണ് അറസ്റ്റിലായത്. ജില്ലാ പോലീസ് മേധാവി വൈഭവ് സക്‌സേനയുടെ നിര്‍ദ്ദേശപ്രകാരം ബേക്കല്‍ ഡി.വൈ.എസ് പി സി കെ സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്.

മേല്പറമ്പ ഇന്‍സ്പെക്ടര്‍ ഉത്താംദാസ് ബേക്കല്‍ എസ് ഐ രജനീഷ് എം ജൂനിയര്‍ എസ് ഐ മാരായ ശരത്, സാലിം കെ, GSI സെബാസ്റ്റ്യന്‍ SCPO സുധീര്‍ ബാബു CPO മാരായ സുരേഷ്, ഹരീഷ്, നികേഷ്, വിനീത് , ജ്യോതിഷ്, നിതിന്‍, നിഷാന്ത് എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *