ലോഡ്‌ജിൽ നിന്ന് മയക്കുമരുന്നുമായി 3 യുവാക്കൾ അറസ്റ്റിൽ; ബുള്ളറ്റ് ബൈകും കസ്റ്റഡിയിൽ

Latest കേരളം പ്രാദേശികം

കാസറഗോഡ് ജില്ലാ പോലീസ് മേധാവി ഡോക്ടര്‍ വൈഭവ് സക്‌സേനഐ. പി. എസിന്റെ മേല്‍നോട്ടത്തില്‍ നടപ്പിലാക്കി വരുന്ന ഓപ്പറേഷന്‍ക്ലീന്‍ കാസറഗോഡിന്റെ ഭാഗമായി ഹോസ്ദുര്‍ഗ് പോലീസ് സ്റ്റേഷന്‍പരിധിയിലെ ലോഡ്ജുകള്‍ കേന്ദ്രികരിച്ചു കാഞ്ഞങ്ങാട് ഡി വൈഎസ് പി. ബാലകൃഷ്ണന്‍ നായരുടെയും Si സതീശന്റെയും നേതൃത്വത്തില്‍ നടത്തിയ പരിശോധന യില്‍ കുന്നുമ്മല്‍ എന്ന സ്ഥലത്തുള്ള ലോഡ്ജില്‍ നിന്നും മാരക മയക്കുമരുന്നായ MDMA യുമായി മൂന്നു പേര്‍ പിടിയില്‍.

മുഹമ്മദ് സഫ്വാന്‍.ടിS/o.താജ് മുഹമ്മദ് 24 വയസ്, റഹ്‌മാനിയ മാന്‍സില്‍.കുണിയന്‍. കരിവെള്ളൂര്‍, അബ്ദുല്‍ ഖാദര്‍. എ സി S/o. യുസുഫ്,29 വയസ്, ആയിഷ മാന്‍സില്‍,പയ്യങ്കി ചെറുവത്തൂര്‍, മുഹമ്മദ് അഫ്‌സല്‍. ടി. പി s/o.മുഹമ്മദ് ഹനീഫ, 25 വയസ, തെക്കെപുരയില്‍ ഹൌസ്, വള്‍വക്കാട്. എളമ്പച്ചി.സൗത്ത് തൃക്കരിപ്പൂര് എന്നിവര്‍ ആണ് അറസ്റ്റില്‍ ആയത്.

പ്രതികളില്‍ നിന്ന് 3.900 ഗ്രാം MDMA, യും മയക്കു മരുന്ന് വില്പന നടത്താന്‍ ഉപയോഗിച്ച KL 60 M 139 നമ്പര്‍ ബുള്ളറ്റും കണ്ടെടുത്തു. പോലീസ് സംഘത്തില്‍ ASI അബുബക്കര്‍ കല്ലായി, പോലീസുകാര്‍ ആയ നികേഷ്, അജയന്‍ എന്നിവര്‍ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *