ഇന്ത്യൻ കോസ്റ്റ് ഗാർഡ് നാവിക് (ജനറൽ ഡ്യൂട്ടി), നാവിക് (ഡൊമസ്റ്റിക് ബ്രാഞ്ച്), യാന്ത്രിക് 01/2022 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. 350 ഒഴിവാണുള്ളത്. ഓൺലൈനായി അപേക്ഷിക്കണം. ജൂലായ് 2 മുതൽ അപേക്ഷ സമർപ്പിക്കാം. പുരുഷന്മാർക്കാണ് അപേക്ഷിക്കാൻ അവസരം.
ഒഴിവുകൾ:നാവിക് (ജനറൽ ഡ്യൂട്ടി)- 260, നാവിക് (ഡൊമസ്റ്റിക് ബ്രാഞ്ച്)- 50, യാന്ത്രിക് (മെക്കാനിക്കൽ)- 20, യാന്ത്രിക് (ഇലക്ട്രിക്കൽ)- 13, യാന്ത്രിക് (ഇലക്ട്രോണിക്സ്)- 7.
യോഗ്യത
നാവിക് (ജനറൽ ഡ്യൂട്ടി):മാത്സ്, ഫിസിക്സ് പഠിച്ച് 10+2 പാസായിരിക്കണം.
നാവിക് (ഡൊമസ്റ്റിക് ബ്രാഞ്ച്):പത്താംക്ലാസ് പാസായിരിക്കണം.
യാന്ത്രിക്:പത്താംക്ലാസ് പാസായിരിക്കണം. മൂന്നോ നാലോ വർഷത്തെ ഇലക്ട്രിക്കൽ/മെക്കാനിക്കൽ/ഇലക്ട്രോണിക്സ്/ടെലികമ്യൂണിക്കേഷൻ (റേഡിയോ/പവർ) ഡിപ്ലോമ. അല്ലെങ്കിൽ പ്ലസ്ടുവും രണ്ടോ മൂന്നോ വർഷത്തെ ഇലക്ട്രിക്കൽ/മെക്കാനിക്കൽ/ഇലക്ട്രോണിക്സ്/ടെലികമ്യൂണിക്കേഷൻ (റേഡിയോ/പവർ) ഡിപ്ലോമ. ഇലക്ട്രിക്കൽ/മെക്കാനിക്കൽ/ഇലക്ട്രോണിക്സ്/ടെലികമ്യൂണിക്കേഷൻ (റേഡിയോ/പവർ) എന്നീ വിഷയങ്ങൾക്ക് തത്തുല്യമായ വിഷയങ്ങളും പരിഗണിക്കും.
പ്രായം:18-22 വയസ്സ്. നാവിക് (ജി.ഡി.), യാന്ത്രിക് തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ 2000 ഫെബ്രുവരി ഒന്നിനും 2004 ജനുവരി 31-നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ) നാവിക് (ഡി.ബി.) തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ 2000 ഏപ്രിൽ ഒന്നിനും 2004 മാർച്ച് 31-നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ).
തിരഞ്ഞെടുപ്പ് രീതി, അപേക്ഷിക്കേണ്ട വിധം തുടങ്ങിയ വിശദവിവരങ്ങൾക്കായി www.joinindiancoastguard.cdac.inഎന്ന വെബ്സൈറ്റ് കാണുക. അവസാന തീയതി: ജൂലായ് 16.