എതിർത്തോട് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാജിയുടെ രക്തസാക്ഷിത്വദിനത്തിൽ ഛായ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചനയും ,പ്രാർത്ഥനാസദസും നടത്തി .എതിർത്തോട് കോൺഗ്രസ് ഭവനിൽ വെച്ച് നടന്ന പരിപാടി ഡി സി സി ജനറൽ സെക്രട്ടറി സി വി ജെയിംസ് ഉൽഘടനം ചെയ്തു ,ചെങ്കള മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എം അബൂബക്കർ അധ്യക്ഷത വഹിച്ചു .കുഞ്ഞി കൃഷ്ണൻ നായർ കട്ടുകൊച്ചി ,എം പുരുഷോത്തമൻ നായർ ,ശ്രീമതി എം ഭവാനി ,ഗിരി അബൂബക്കർ ,പ്രശാന്ത് ഇ എ എൽ, ഹാരിസ് സി എച് ,ശ്രീധരൻ എതിർത്തോട് ,തുടങ്ങിയവർ സംസാരിച്ചു ,ഷാഹിദ് അഹ്മദ് സ്വാഗതവും ,ഹാരിസ് കെ നന്ദിയും പറഞ്ഞു .