മീന്‍വണ്ടി വിളക്കു തൂണിലിടിച്ചു മറിഞ്ഞു 5 പേര്‍ക്ക് പരുക്ക്; മൂന്ന് പേരുടെ നില ഗുരുതരം.
കെ എസ് ടി പി സംസ്ഥാന പാതയില്‍ കളനാട് ടൗണിലാണ് അപകടം. പുലര്‍ച്ചെ 4.30 മണിയോടെയാണ് സംഭവം.
മംഗ്ലൂരില്‍ നിന്ന് ജോലി കഴിഞ്ഞ് നീലേശ്വരം മടക്കരയിലേക്ക് പോകുന്നവരായിരുന്നു വാഹനത്തില്‍ ഉണ്ടായിരുന്നത്.
പരിക്കേറ്റവരെ 5 ആംബുലന്‍സുകളിലായി കണ്ണൂര്‍, മംഗ്ലൂരു ആശുപത്രികളിലേക്ക് കൊണ്ടുപോയി.
പൊലീസും ഫയര്‍ ഫോര്‍സും സ്ഥലത്തുണ്ടായിരുന്നവരും ചേര്‍ന്ന് ഏറെ പണിപെട്ടാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.