കാസർഗോഡ് : ഈ വർഷം ജില്ലയിൽ നിന്ന് SSLC എഴുതി വിജയിച്ച കുട്ടികളിൽ നിന്ന് 5009 പേർ പ്ലസ് വൺ സീറ്റില്ലാതെ നിൽക്കുന്ന സാഹചര്യത്തിൽ ജില്ലയിൽ അധിക ബാച്ചുകൾ അനുവദിക്കണമെന്ന് കാംപസ് ഫ്രണ്ട് കാസറഗോഡ് ജില്ലാ സെക്രട്ടറി ഇസ്ഹാഖ് ചൂരി ആവശ്യപ്പെട്ടു.
19337 പേർ പരീക്ഷ എഴുതിയ ജില്ലയിൽ 19287(99.74%)പേരാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. പക്ഷേ ജില്ലയിൽ ആകെ 90 ഹയർസെക്കണ്ടറി സ്കൂളുകളിലായി 10698 മെറിറ്റ് സീറ്റുകളും, 3328നോൺ മെറിറ്റ് സീറ്റുകളും,252 സ്പോർട്സ് ക്വാട്ടകളും ഉൾപ്പെടെ 14278 പ്ലസ് വൺ സീറ്റുകളാണുള്ളത്..ബാക്കിയുള്ള 5009 (25.98%) വിദ്യാർത്ഥികളുടെ പ്ലസ് വൺ പഠനം പാതിവഴിയിലാണ്. ജില്ലയിൽ പര്യാപ്തമായ സീറ്റുകളില്ലാത്തത് കൊണ്ട് തന്നെ മംഗലാപുരത്തെയും മറ്റും പ്രൈവറ്റ് സ്‌കൂളുകളെയാണ് ഭൂരിഭാഗം പേരും ആശ്രയിക്കുന്നത്.
അത് കൊണ്ട് തന്നെ പുതിയ ഹയർ സെക്കണ്ടറി സ്കൂളുകൾ അനുവദിക്കുകയോ അധിക ബാച്ചുകൾ അനുവദിക്കുകയോ ആണ് ഇതിനൊരു പരിഹാരം.. ഇല്ലെങ്കിൽ ജില്ലയിലെ നാലിലൊന് വിദ്യാർത്ഥികളുടെ പ്ലസ് വൺ പഠനം ഒരു സ്വപനമായി മാറും. അതിനാൽ ഈ വിഷയത്തിൽ സർക്കാർ അടിയന്തര നടപടി കൈകൊള്ളണമെന്നും ഇല്ലാത്ത പക്ഷം സർവ്വ വിദ്യാർത്ഥികളെയും ഉൾകൊള്ളിച്ചുകൊണ്ടുള്ള ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് കാംപസ് ഫ്രണ്ട് തുടക്കം കുറിക്കുമെന്നും ജില്ലാ സെക്രട്ടറി ഇസ്ഹാഖ് ചൂരി കൂട്ടിച്ചേർത്തു.