പകുതി വിലയ്ക്ക് 5ജി സ്മാർട് ഫോൺ! ആമസോണിൽ ഫോണുകൾക്ക് വൻ ഡിസ്കൗണ്ട്

Latest ഇന്ത്യ കേരളം പ്രാദേശികം

രാജ്യത്തെ മുൻ നിര ഇ-കൊമേഴ്‌സ് കമ്പനികളിലൊന്നായ ആമസോണിലെ ഓഫർ വിൽപന തുടങ്ങി.

‘ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ’ സ്മാർട് ഫോണുകൾക്ക് വൻ ഇളവുകളാണ് നൽകുന്നത്.

ആപ്പിൾ, സാംസങ്, ഷഓമി, വിവോ, ഓപ്പോ, റിയൽമി, വൺപ്ലസ്, സോണി തുടങ്ങി ബ്രാൻഡുകളുടെ നിരവധി ഹാൻഡ്സെറ്റുകൾ 40 ശതമാനം വരെ ഇളവിൽ നല്‍കുന്നുണ്ട്.

അവതരിപ്പിക്കുമ്പോൾ 74,999 രൂപ വിലയുണ്ടായിരുന്ന സാംസങ് ഗാലക്സി എസ് 20 എഫ്ഇ 5ജി ഫോൺ ഇപ്പോൾ 51 ശതമാനം ഇളവിൽ 36,990 രൂപയ്ക്കാണ് വിൽക്കുന്നത്.

എട്ട് ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റ് വാങ്ങുമ്പോൾ ക്രെഡിറ്റ് കാർഡ് ഇളവുകളും എക്സ്ചേഞ്ച് ഓഫറുകളും ലഭ്യമാണ്.

കഴിഞ്ഞ മാർച്ചിലാണ് ഈ ഹാൻഡ്സെറ്റ് ഇന്ത്യയിൽ അവതരിപ്പിക്കുന്നത്.

എച്ച്ഡിഎഫ്സി കാർഡുകൾക്ക് 10 ശതമാനം കിഴിവ് ലഭിക്കും.

13,000 രൂപ വരെ എക്സ്ചേഞ്ച് ഓഫറും ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *