മികവിന്റെ കേന്ദ്രങ്ങളാകാന്‍ കാസര്‍കോട് ജില്ലയിലെ 6 വിദ്യാലയങ്ങള്‍

Latest ഇന്ത്യ കേരളം പ്രാദേശികം വിദ്യാഭ്യാസം/ തൊഴിൽ

കാസര്‍കോട്: പുതിയ ലാബുകളും കെട്ടിടങ്ങളുമായി ജില്ലയിലെ ആറ് വിദ്യാലയങ്ങള്‍ കൂടി മികവിന്റെ കേന്ദ്രങ്ങളാകുന്നു. സര്‍ക്കാരിന്റെ 100 ദിന കര്‍മപദ്ധതിയുടെ ഭാഗമായി കിഫ്ബി, നബാര്‍ഡ്, പ്ലാന്‍ ഫണ്ട് തുടങ്ങിയവയിലൂടെ നിര്‍മിച്ച കെട്ടിടങ്ങള്‍ സെപ്റ്റംബര്‍ 14ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഓണ്‍ലൈനായി നടക്കുന്ന പരിപാടിയില്‍ പൊതു വിദ്യാഭ്യാസ- തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി അധ്യക്ഷത വഹിക്കും. ധനകാര്യമന്ത്രി കെ. എന്‍.ബാലഗോപാല്‍ മുഖ്യാതിഥി ആയിരിക്കും. മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ്, ചീഫ് വിപ്പ് തുടങ്ങിയവര്‍ വിശിഷ്ടാതിഥികള്‍ ആയിരിക്കും.

ജില്ലയില്‍ അഞ്ച് ലാബുകളും ഒരു സ്‌കൂള്‍ കെട്ടിടവുമാണ് ഉദ്ഘാടനം ചെയ്യുന്നത്. പ്ലാന്‍ ഫണ്ടില്‍ നിന്നും നിര്‍മിച്ച ജി ജെ ബി എസ് പേരാല്‍ കെട്ടിടവും നബാര്‍ഡ്, എസ് എസ് കെ, എം എല്‍ എ ഫണ്ട് വഴി നിര്‍മിച്ച ജി എച് എസ് എസ് കുണ്ടംകുഴി, ജി എച്ച് എസ് എസ് ഹൊസ്ദുര്‍ഗ്, ജി വി എച്ച് എസ് എസ് കയ്യൂര്‍, ജി എച്ച് എസ് എസ് ബളാന്‍തോട്, ജി എച്ച് എസ് എസ് ഉദുമ എന്നിവിടങ്ങളിലെ ലാബുകളുമാണ് ചൊവ്വാഴ്ച നാടിന് സമര്‍പ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *