രാജ്യത്ത് കഴിഞ്ഞ ദിവസം 67 ലക്ഷം ഡോസ് വാക്സിന് വിതരണം ചെയ്തു. ഇതോടെ രാജ്യത്ത് ആകെ വാക്സിന് സ്വീകരിച്ചവരുടെ എണ്ണം 70 കോടി കവിഞ്ഞു. അതേസമയം, സ്പുട്ണിക് വാക്സിന്റെ രണ്ടാം ഡോസ് സ്വീകരിക്കാനുള്ള സമയ പരിധി മൂന്ന് ആഴ്ചയാണെന്ന് റെഡ്ഢിസ് ലബോറട്ടറി അറിയിച്ചു.
സ്പുട്ണിക് വി വാക്സിന് ഒന്നാം ഡോസ് സ്വീകരിച്ചവര്‍ കുത്തിവെപ്പ് നടത്തിയ അതേ ആശുപത്രിയില്‍ വച്ച് തന്നെ രണ്ടാം ഡോസ് സ്വീകരിക്കണമെന്നും റെഡ്ഢിസ് ലേബോറട്ടറി അധികൃതര്‍ വ്യക്തമാക്കി.നാഗ്പുരില്‍ 11 എംബിബിസ് വിദ്യാര്‍ഥികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.
നേരത്തെ തമിഴ്നാട്ടില്‍ സ്കൂള്‍ തുറന്നതിന് പിന്നാലെ ചെന്നൈയിലെ സ്കൂളില്‍ 20 വിദ്യാര്‍ത്ഥികള്‍ക്കും 10 അധ്യാപകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു . സെപ്റ്റംബര്‍ മൂന്നിനാണ് ചെന്നൈയിലെ സ്വകാര്യ സ്കൂളില്‍ 30 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.