കാസർകോട്:ആഗസ്ത് 12 ന് ആരംഭിക്കുന്ന 29 മത് എസ് എസ് എഫ് കാസർകോട് ജില്ല സാഹിത്യോത്സവിൻ്റെ പ്രചരണഭാഗമായി മുള്ളേരിയ ഡിവിഷൻ കമ്മിറ്റി സംഘടിപ്പിക്കുന്ന പാട്ടു വണ്ടി ശനിയാഴ്ച രാവിലെ പ്രയാണം ആരംഭിക്കും.എസ്എസ്എഫ് പ്രഥമ യൂണിറ്റ് ശിൽപ്പി ഇബ്രാഹിം ഫൈസി ദേലംപാടി ഫ്ലാഗ് ഓഫ് ചെയ്യും.സഫ് വാൻ ഹിമമി സഖാഫിയുടെ അദ്ധ്യക്ഷതയിൽ അബ്ദു റഹ്മാൻ സഖാഫി പൂത്തപ്പലം ഉദ്ഘാടനം ചെയ്യും.
ഫാറൂഖ് പൊസോട്ട്,സിദ്ധീഖ് പൂത്തപ്പലം,ഉമർ സഖാഫി പള്ളത്തൂർ, കരീം ജൗഹരി ഗാളിമുഖ, അസ്ലം അഡൂർ എന്നിവർ സംസാരിക്കും.ഒന്നാം ദിനം പൊവ്വലിൽ നിന്ന് തുടക്കം കുറിച്ച് വിവിധ സ്വീകരണങ്ങൾക്ക് ശേഷം മാവിനകട്ട യിൽ ഹാരിസ് ഹിമമി പരപ്പയുടെ പ്രഭാഷണത്തോടെ സമാപിക്കും..
രണ്ടാം ദിനം മാപ്പിളടുക്ക മഖാം സിയാറത്തോടെ തുടക്കം കുറിച്ച് ആലൂരിൽ പഴമ പ്പാട്ട്, ദഫ്, മറ്റു കലാ പരിവാടികളോടെ സമാപിക്കും….വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ വിത്യസ്ത പ്രതിഭകൾ വിവിധ കലാവിഷ്കാരങ്ങൾ അവതരിപ്പിക്കും. ഉമൈർ ഹിമമി സഖാഫി ദേലംപാടി,നൗഷാദ് ഹിമമി മാസ്തിക്കുണ്ട് തുടങ്ങിയവർ സംബന്ധിക്കും.