2020 ൽ ഇന്ത്യയിൽ ഒരു ദിവസം നടന്നത് ശരാശരി 80 കൊലപാതകങ്ങളും 77 ബലാത്സംഗ ക്കേസുകളും.
ദേശീയ ക്രൈം റെക്കോഡ് ബ്യൂറോ പുറത്തു വിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ഇതു പ്രകാരം 2020 ൽ 29,193 കൊല പാതകങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.
ഉത്തർ പ്രദേശിലാണ് ഏറ്റവും കൂടുതൽ കൊല പാതകങ്ങൾ കഴിഞ്ഞ വർഷം നടന്നതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. 2019 നേക്കാൾ നേരിയ വർധനവ് 2020 രാജ്യത്ത് കൊല പാതകങ്ങളിൽ ഉണ്ടായിട്ടുണ്ട്.
28,915 കൊലകളാണ് 2019 ൽ രാജ്യത്ത് റിപ്പോർട്ട് ചെയ്തത്.