കൂനൂർ കോപ്റ്റർ ദുരന്തത്തിൽ ഗുരുതരമായി പൊള്ളലേറ്റ ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ്ങിന് വെച്ചുപിടിപ്പിക്കാനുള്ള ചർമം (സ്കിൻ ഗ്രാഫ്റ്റ്) ബെംഗളൂരു മെഡിക്കൽ കോളേജ് ആൻഡ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിലെ ചർമ ബാങ്ക് കൈമാറി.
കൂടുതൽ സ്കിൻ ഗ്രാഫ്റ്റ് ആവശ്യമായാൽ മുംബൈ, ചെന്നൈ എന്നിവിടങ്ങളിൽനിന്ന് എത്തിക്കും.വരുൺ സിംഗ് മരുന്നുകളോട് പ്രതികരിക്കുന്നതാണ് ഏക പ്രതീക്ഷ.
വ്യോമസേനാ കമാൻഡ് ആശുപത്രിയിൽ ചികിത്സയിലുള്ള അദ്ദേഹത്തിന് 80 ശതമാനത്തിലേറെയാണ് പൊള്ളലേട്ടിരിക്കുന്നത്. ഇപ്പോഴും നില ഗുരുതരമായി തുടരുകയാണെന്നാണ് ലഭിക്കുന്ന വിവരം.