മുളിയാർ: മുളിയാർ സി.എച്ച്.സിക്ക് കീഴിൽ കോവിഡ് പ്രതിരോധം പ്രഹസനമായിരിക്കുകയാണെന്നും,കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിൻ്റെ പിടിപ്പുകേടാണ് ഇതിനു കാരണമെന്നും മുസ്ലിം യൂത്ത് ലീഗ് മുളിയാർ പഞ്ചായത്ത് പ്രസിഡണ്ട് ഷെഫീഖ് മൈക്കുഴി, ജനറൽ സെക്രട്ടറി അഡ്വ.ജുനൈദ് എന്നിവർകുറ്റപ്പെടുത്തി.
കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയ
കോവിഡ് എഫ്.എൽ.ടി.സി അടച്ചു പൂട്ടുകയും, ബ്ലോക്ക് പഞ്ചായത്ത് ഏർപ്പെടുത്തിയ താൽക്കാലിക
ആമ്പുലൻസ് നിർത്തലാക്കിയും,
കോവിഡ് പ്രതിരോധ ഫണ്ട് താൽക്കാലിക മായിനിയമിച്ച പത്ത് ഡി.വൈ.എഫ്.ഐ പ്രവർത്തകകർക്ക് ശമ്പളം നൽകി ധൂർത്തടിക്കുകയും ചെയ്യുക വഴി ഭരണപരാജയം
അരങ്ങ് തകർക്കുക യാണ് മുളിയാർ
സി.എച്ച്.സിയിൽ.
ആശുപത്രിയുടെ നല്ലനടത്തിപ്പിന് ഒന്നും ചെയ്യാതെ കുറ്റമെല്ലാം
ജീവനക്കാരുടെ തലയിലിട്ട് തടിയൂരാൻ ബ്ലോക്ക് പഞ്ചായത്ത് ശ്രമിക്കുമ്പോൾ
പരിഹാസ്യത്തിനും, പോരായ്മക്കും മറപിടിക്കാൻ മുസ്ലിം ലീഗിനും യു.ഡി എഫി.നുംനേരെ
നുണ പ്രചരിപ്പിക്കുക യാണ് ചില കുബുദ്ധികൾ.
കോവിഡ് വാക്സിൻ പ്രവർത്തനം കുത്തഴിഞ്ഞിരിക്കുകയാണ് മുളിയാറിൽ.
സേവനത്തിൻ്റെ മറവിൽ വളണ്ടിയർ മാരായെത്തി
അവിഹിതമായി വാക്സിൻ തിരിമറി നടത്തുന്നത്
ഡി.വൈ.എഫ്.ഐ യാണ്.
ചില ഭാരവാഹികളെ തന്നെ ഇതിനായി ചുമതലപ്പെടുത്തിയിരിക്കുന്ന കാര്യം ജനങ്ങൾ നിത്യവും കാണുന്ന യാഥാർത്ഥ്യമാണ്.
ടോക്കൺ നൽകിയിട്ടും ഇന്ന് തിങ്കളാഴ്ച വാക്സിൻ നൽകാതെ ആളുകളെ തിരിച്ചയച്ചതു മൂലം പ്രശനങ്ങൾ ഉടലെടുത്തിരുന്നു.
കള്ളത്തരം കയ്യോടെ പിടിക്കപ്പെട്ടപ്പോൾ ഉൽസവപറമ്പിലെ പോക്കറ്റടിക്കാരൻ്റെ റോളിൽ ഡി.വൈ.എഫ്.ഐ.
മറ്റുള്ളവരുടെ പേരിൽ
കുറ്റം ചാർത്തി രക്ഷപ്പെടാനുള്ള ശ്രമമാണിപ്പോൾ നടക്കുന്നത്. നേതാക്കൾ പറഞ്ഞു.