കാസര്‍ഗോഡ്, ബേഡകത്ത് ഭാര്യയെ അടിച്ചുകൊലപ്പെടുത്തിയത് ഭര്‍ത്താവിന്റെ സംശയരോഗം. കഴിഞ്ഞ ദിവസം രാത്രി ഒരുമണിയോടെയാണ് കാഞ്ഞിരത്തിങ്കാല്‍ കുറത്തിക്കുണ്ടിലെ സുമതി (23) എന്ന യുവതിയെ ഭര്‍ത്താവ് കൊലപ്പെടുത്തിയത്. ഭാര്യയുടെ അവിഹിതത്തില്‍ സംശയിച്ച ഭര്‍ത്താവ് അരുണ്‍കുമാര്‍ മദ്യപിച്ചെത്തി സുമതിയെ മരക്കഷണം കൊണ്ട് അടിച്ചുകൊലപ്പെടുത്തുകയായിരുന്നു.
സുമിതയുടെ ഭര്‍ത്താവ് അരുണ്‍കുമാറിനെ ബേഡകം പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം രാത്രിയില്‍ മദ്യപിച്ചെത്തിയ അരുണ്‍കുമാര്‍ സുമിതയെ മുടിയടച്ച് മര്‍ദ്ദിച്ചിരുന്നതായി ബന്ധുക്കള്‍ പൊലീസിനോട് പറഞ്ഞു. കഴിഞ്ഞ ദിവസം ഇവര്‍ തമ്മില്‍ രൂക്ഷമായ തര്‍ക്കം നടന്നതായും ബന്ധുക്കള്‍ പറഞ്ഞു. മര്‍ദ്ധനത്തിനിടെ ഗുരുതരമായി പരിക്കേറ്റ സുമിത സംഭവസ്ഥലത്ത് തന്നെ മരിച്ചു. സുമിത മരിച്ച വിവരം അരുണ്‍ തന്നെയാണ് ബന്ധുക്കളെ അറിയിച്ചത്. സുമിതയുടെ അമ്മയുടെ നിലവിളി കേട്ട സമീപവാസികള്‍ ബേഡകം താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
വാവടുക്കം കുമാരന്റെയും ജാനകിയയുടേയും മകളാണ് സുമിത. പ്രണയത്തിനൊടുവില്‍ നാലുവര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം നടന്നത്. ഇവര്‍ക്ക് രണ്ടു വയസുള്ള മകനുണ്ട്. കൂലിപ്പണിക്കാരനാണ് അരുണ്‍കുമാര്‍. സുമിതയ്ക്ക് മറ്റൊരു യുവാവുമായി പ്രണയബന്ധമുണ്ടെന്ന സംശയമാണ് ഇയാളെ പ്രകോപിതനാക്കിയതെന്ന് നാട്ടുകാര്‍ പറയുന്നു. പല രാത്രികളിലും മദ്യപിച്ചെത്തിയ പ്രതി സുമിത അകാരണമായി മര്ദ്ധിക്കാറുണ്ടെന്നും നാട്ടുകാര്‍ പറയുന്നു.