അബു ദാബി : കുമ്പള പഞ്ചായത്തിൽപെട്ട ഒരു പാവപ്പെട്ട കുടുംബത്തിലെ പെൺകുട്ടിയുടെ വിവാഹത്തിന് അബു ദാബി കുമ്പള പഞ്ചായത്ത് കെ എം സി സി ഒരു വിഹിതം സഹായധനമായി അനുവദിച്ചു . പ്രസിഡന്റ് അബ്ദുൽ കാദർ ഹാജി തുക ട്രഷർ ഹുസൈൻ അരിക്കടിക്ക് കൈമാറി . നാട്ടിൽ വെച്ച് മുസ്ലിം ലീഗ് കെ എം സി സി നേതാക്കൾ തുക ബന്ധപ്പെട്ടവർക്ക് കൈമാറും . അബു ദാബി സ്മോക്കി കഫെയിൽ ചേർന്ന ചടങ്ങിൽ കുമ്പള പഞ്ചായത്ത് കെ എം സി സി പ്രസിഡന്റ് അബ്ദുൽ കാദർ ഹാജി അദ്ധ്യക്ഷത വഹിച്ചു , സംസ്ഥാന കെ എം സി സി പ്രവർത്തക സമിതി അംഗം മുജീബ് മൊഗ്രാൽ ഉത്ഘാടനം ചെയ്തു . മണ്ഡലം ട്രഷറർ ഖാലിദ് ബംബ്രാണ , പഞ്ചായത്ത് കെ എം സി സി വൈസ് പ്രസിഡന്റ് മുഹമ്മദ് അൻസാരി ആരിക്കാടി പ്രസംഗിച്ചു , ജനറൽ സെക്രട്ടറി സുനൈഫ് പേരാൽ സ്വാഗതവും ട്രഷറർ ഹുസൈൻ ആരിക്കാടി നന്ദിയും പറഞ്ഞു .