കാഞ്ഞങ്ങാട്▪️ കാഞ്ഞങ്ങാട് നഗരത്തിൽ വീണ്ടും കവർച്ച .
കഴിഞ്ഞ രാത്രിയിൽ
മെഡിക്കൽ ഷോപ്പിലും നയാ ബസാറിലെ മൊബൈൽ ഷോപ്പിലും കവർച്ച നടന്നു. നയാ ബസാറിലെ മജസ്റ്റിക് മൊബൈൽ ഷോപ്പിൽ ലക്ഷങ്ങളുടെ കവർച്ച നടന്നതായി സൂചനയുണ്ട്. ഇന്നു രാവിലെയാണ് കവർച്ചാ വിവരം വ്യാപാരികളുടെ ശ്രദ്ധയിൽപെട്ടത് .പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു .കഴിഞ്ഞ
കുറേ ദിവസങ്ങളായി കാഞ്ഞങ്ങാട് നഗരത്തിൽ
കവർച്ച പതിവായി നടക്കുന്നു. കഴിഞ്ഞദിവസം രണ്ട് കവർച്ചക്കാരെ പോലീസ് പിടികൂടിയിരുന്നു
കോവിഡ് മഹാമാരിയെ തുടർന്ന് പ്രതിസന്ധിയിലായ നഗരത്തിലെ വ്യാപാരികൾക്ക് ഇരുട്ടടി ആയിരിക്കുകയാണ്
ഇന്നലെയും അതിനു മുൻപും ഉണ്ടായിട്ടുള്ള കവർച്ച