ഖത്തർ വഴി യുഎഇ, സൗദി പോകുന്നവർക്ക് തിരിച്ചടി : ഡിസ്കവർ ഖത്തർ വഴി മാത്രമേ ഇനി ഹോട്ടൽ ബുക്കിംഗ് സാധ്യമാകൂ. യാത്ര ചിലവ് വർദ്ധിക്കും

Latest ഗൾഫ്

ദോഹ : ഖത്തർ വഴി സൗദി യിലേക് യാത്രക്ക് ഒരുങ്ങിയ പ്രവാസികൾക്കു വീണ്ടും നിരാശ , ഇന്ത്യ ഉൾപ്പെടെ ഉള്ള രാജ്യങ്ങളിൽ നിന്നും വരുന്ന യാത്രക്കാർ ഡിസ്കവർ ഖത്തർ മുകേന ഹോട്ടൽ എടുക്കണം എന്നാണ് പുതിയ നിബന്ധന . ട്രാവൽ ഏജൻസികളെ ഒഴിവാക്കി സൗദിലേക് പോകാം എന്ന് തുടങ്ങിയ ഒരു പറ്റം പ്രവാസികൾ ആണ് ഇപ്പോൾ ഉണ്ടായ സംഭവങ്ങൾക് തുടക്കക്കാർ . ഖത്തർ ഗവണ്മെന്റിന്റെ നിയമങ്ങൾക് വിപരീതമായി ചിലവ് കുറക്കുവാൻ വേണ്ടി ട്രാവൽ ഏജെൻസികളെ ആശ്രയിക്കാതെ സ്വയം പോകുന്നവൻ ശ്രമിച്ച ആളുകൾ വ്യാജ ഹോട്ടൽ ബുക്കിംഗ് , അതുപോലെ 14 ദിവസം ഖത്തറിൽ നിക്കാതെ റോഡ് മാർഗം സൗദിലേക് പോകാം എന്നൊക്കെ ഉള്ള നിയമ വിരുദ്ധമായ രീതിയിലേക്കു പോയതാണ് ഇപ്പോഴുള്ള പുതിയ നിബന്ധനക്ക് കാരണവും . സൗദിലേക്കു കുറഞ്ഞ ചിലവിൽ എത്താം എന്നുള്ള ചിലരുടെ വാഗ്ദാനം കേട്ടു ഖത്തർ ലെക് യാത്ര ചെയ്ത പ്രവാസികൾ കാരണം ഇപ്പോൾ നാട്ടിൽ നിന്നും യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്ന പ്രവാസികൾ വെട്ടിലായി . ഖത്തർ എയർപോർട്ട് നിർദേശം പ്രകാരം ഡിസ്കവർ ഖത്തർ ഹോട്ടൽ ബുക്കിംഗ് ഇനി മുതൽ വേണം . നേരിട്ടു ഹോട്ടൽ എടുക്കുന്നതിനേക്കാൾ ലാഭകരം . ഡിസ്കവർ ഹോട്ടൽ ബുക്ക് ചെയുവാൻ അംഗീകാരം ഉള്ള ഏജൻസി മുകേന എടുക്കുന്നതാണ് .

Leave a Reply

Your email address will not be published. Required fields are marked *