അപവാദങ്ങള്‍ പ്രചരിപ്പിക്കുന്നതിന് അതിര്‍വരമ്പ് വേണം തെരഞ്ഞെടുപ്പ് വീഴ്ച്ച പഠിക്കാനെത്തിയ സമിതിയ്ക്ക് മുന്നില്‍ താന്‍ പറഞ്ഞതായി വരുന്ന വാര്‍ത്തകള്‍ സത്യവിരുദ്ധമെന്ന് ബാലകൃഷ്ണന്‍ പെരിയ

Latest പ്രാദേശികം

കാഞ്ഞങ്ങാട്:▪️ യുഡിഎഫിൻ്റെ കെട്ടുറപ്പിനെ ബാധിക്കുന്ന രീതിയിൽ താൻ പറഞ്ഞതായി പുറത്തു വരുന്ന വാർത്തകൾ വ്യാജവും സത്യവുമായി പുലബന്ധമില്ലത്തതാണെന്നും ബാലകൃഷ്ണൻ പെരിയ വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താനായി എത്തിയ അന്വേഷണ സമിതിയ്ക്ക് മുന്നിൽ താൻ പറഞ്ഞതായി പറയുന്ന കാര്യങ്ങൾ തീർത്തും സത്യവിരുദ്ധമാണ്. തനിക്കെതിരെ കാലങ്ങളായി ചരടുവലിക്കുന്ന ചില തത്പര കക്ഷികളാണ് ഈ വാർത്തകൾക്ക് പിന്നിലെന്ന് സംശയിക്കുന്നതായി ബാലകൃഷ്ണൻ പെരിയ പറഞ്ഞു.
യു ഡി എഫ് ഒറ്റക്കെട്ടായാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത് മറിച്ചൊരഭിപ്രായം തനിക്കില്ല. മുസ്ലീം ലീഗിനെയും ചില നേതാക്കളെയും കുറ്റപ്പെടുത്തി തെരഞ്ഞെടുപ്പ് പരാജയത്തെ ചുരുക്കി കാണാൻ താനാഗ്രഹിക്കുന്നില്ലെന്നും ബാലകൃഷ്ണൻ വ്യക്തമാക്കി.
നിയമസഭാ തിരഞ്ഞെടുപ്പിൽ ഉദുമയില്‍ മുസ്ലീം ലീഗ്എൽ ഡി എഫിന് വോട്ട് മറിച്ചുവെന്നും. ചെമ്മനാട്, മുളിയാര്‍, ദേലംപാടി പഞ്ചായത്തുകളില്‍ ലീഗ് വോട്ട് പൂര്‍ണമായും തനിക്ക് ലഭിച്ചില്ലെന്നും എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് നല്‍കിയെന്നും എൻ എസ് എസ് വോട്ടുകൾ ലഭിച്ചില്ലെന്നും ജില്ലയിലെ തെരഞ്ഞെടുപ്പ് തോല്‍വി പഠിക്കാനെത്തിയ കെപിസിസി അന്വേഷണ സമിതിക്ക് മുന്നില്‍ ബാലകൃഷ്ണന്‍ പറഞ്ഞതായാണ് വാർത്തകൾ പ്രചരിക്കുന്നത്
ജനശ്രീ ജില്ലാ ചെയര്‍മാന്‍ കൂടിയായ നീലകണ്ഠൻ യൂണിറ്റുകളെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കായി ഉപയോഗിച്ചില്ല. സ്ഥാനാര്‍ഥിയുടെ ജാതീയ പരാമര്‍ശം വിനയായതായും ഒരു സമുദായത്തിന്റെ വോട്ടുകള്‍ നഷ്ടപ്പെടുത്തിയതായും
ഡിസിസിയെ വിശ്വാസത്തിലെടുക്കാതെയാണ് സ്ഥാനാര്‍ഥി നിര്‍ണയം നടത്തിയത്. ഇത് തോല്‍വിക്ക് കാരണമായി. ഖാദര്‍ മാങ്ങാടിനെ മൂന്ന് തവണ വീട്ടില്‍പോയി കണ്ടിട്ടും പ്രചാരണത്തിന് വന്നില്ലെന്ന് കാഞ്ഞങ്ങാട് സ്ഥാനാര്‍ഥിയായിരുന്ന പി വി സുരേഷ് അന്വേഷണ സമിതിയ്ക്ക് മുന്നിൽപറഞ്ഞതായാണ് ചിലർ പ്രചരിപ്പിക്കുന്നത്. ഇത്തരം പ്രചരണങ്ങൾക്ക് അൽപായുസ് മാത്രമെയുള്ളു. തെരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ച് വ്യക്തമായ അന്വേഷണവും വിലയിരുത്തലുകളും നടക്കും അതിന് ജില്ലയിലെത്തിയ നേതാക്കൾക്ക് എല്ലാവിധ സഹായവും നൽകിയിട്ടുണ്ട്. കോൺഗ്രസിൻ്റെയും, യു ഡി എഫിൻ്റേയും കെട്ടുറപ്പിനെ ബാധിക്കുന്ന ഒരു പ്രവർത്തനത്തിനും താൻ കൂട്ടുനിൽക്കില്ലെന്നും ബാലകൃഷ്ണൻ വ്യക്തമാക്കി.
. അജയ് തറയില്‍, കുര്യന്‍ ജോയി, എം സി ദിലീപ്കുമാര്‍ എന്നിവരാണ് സമിതി അംഗങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *