മാവേലിക്കര: കോവിഡ് ബാധിച്ച് അച്ഛൻ മരിച്ചു, വേദനയോടെ കോവിഡ് ബാധിതയായ മകൾ എസ്.എസ്.എൽ.സി പരീക്ഷ എഴുതി. ചെട്ടികുളങ്ങര കൈതവടക്ക് ചെമ്പോലിൽ രാമനിലയം ആർ. ജയചന്ദ്രനാണ് (45) കോവിഡ് ബാധിച്ചു മരിച്ചത്. ജയചന്ദ്രനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെ മകൾക്കും കോവിഡ് സ്ഥിരീകരിച്ചു.
